മമ്മൂട്ടിയെ നായകനാക്കി എം ടി യുടെ സ്ക്രിപ്റ്റിൽ സിനിമ ഒരുക്കാൻ കാത്തിരുന്ന് – പക്ഷെ ആ സിനിമയിൽ മോഹൻലാൽ നായകനായി മറ്റൊരാൾ ചെയ്തു

0

മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖമായ ദിനേശ് പണിക്കർ നടനായും നിർമ്മാതാവായും ടെലിവിഷൻ സീരിയലുകളിൽ തിളങ്ങുന്ന മുഖമായി ഒക്കെ നിറഞ്ഞു നിൽക്കുന്ന വ്യക്തി അദ്ദേഹം കുറച്ചു നാൾ മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച പുതിയ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘കിരീടം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം താൻ അനുഭവിച്ച നിരാശകരമായ ഒരു അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. കിരീടം എന്ന സിനിമ എൻ കൃഷ്ണകുമാർ അഥവാ കിരീടം ഉണ്ണിയുമായി ഒന്നിച്ചായിരുന്നു താൻ ചെയ്തത് . അതിനു ശേഷം ചിത്രത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ താനാണ് ഇരുവർക്കുമിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നും അതുമൂലം ഇൻഡ്യാ ചില മോശം അനുഭാവനാണ് മൂളും ഇനി ഒരു സിനിമ നിർമ്മിക്കേണ്ട എന്ന തീരുമാനത്തിൽ എത്തി എന്നും അദ്ദേഹം പറയുന്നു.

 

ADVERTISEMENTS
   

“കിരീടത്തിന്റെ വിജയത്തിന് ശേഷം സിബി മലയിൽ എന്നെ വിളിച്ച് എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യാം നമ്മുക്ക് എന്ന് പറഞ്ഞു ,താൻ കിരീടം ഉണ്ണിയുമായി ഇനി സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചകാര്യവും അദ്ദേഹം പറഞ്ഞിരുന്നുഅതിനാലാണ് ഇങ്ങനെ ഒരു സിനിമ ചെയ്യാം എന്ന് പറഞ്ഞത് . എം.ടി സാറിന്റെയും സിബിയുടെയും കൂട്ടുകെട്ട് എന്നത് വളരെ ആകർഷകമായ ഒരു പ്രോജക്റ്റായിരുന്നു. ഞാൻ ഉടൻ തന്നെ ഈ അവസരം സ്വീകരിച്ചു. എം.ടി സാറിനെ കണ്ട് സംസാരിച്ചു. അദ്ദേഹം തിരക്കഥ എഴുതാൻ സമ്മതിച്ചു.തിരക്കഥയ്ക്ക് അഡ്വാൻസും നൽകി. മമ്മൂട്ടിയുടെ ഡേറ്റും തനിക്കു അന്ന് ഉണ്ടായിരുന്നു.”

എന്നാൽ, ഈ സ്വപന പ്രോജക്റ്റ് നടക്കാതെ പോയതിന്റെ കാരണം പറയുകയാണ് ദിനേശ് പണിക്കർ. ഒരു വർഷത്തോളം കഴിഞ്ഞിട്ടും തിരക്കഥ പൂർത്തിയായില്ല. പിന്നീട് സിബി മലയിൽ എന്നെ വിളിച്ച് മോഹൻലാൽ നായകനായ ഒരു സിനിമ ചെയ്യാൻ പോകുന്ന കാര്യം അറിയിച്ചു. അത് എം.ടി സാറിന്റെ തിരക്കഥയിൽ തന്നെയാണെന്നും പറഞ്ഞു. എനിക്ക് വളരെ വിഷമം തോന്നി.അന്ന് സിബി മലയിൽ പറഞ്ഞത് പറയുന്നതിൽ വിഷമം ഉണ്ട് പക്ഷേ ഞാൻ എം ടി സാറിന്റെ തിരക്കഥയിൽ ഞാൻ സിനിമ ചെയ്യാൻ പോവുകയാണ് ആ സിനിമ ദിനേശിന് കിട്ടിയില്ല ക്ഷമിക്കണം. നായകൻ മോഹൻലാൽ ആണ് എന്ന് .

സത്യത്തിൽ തനിക്ക് ദേഷ്യവും സങ്കടവും ഒക്കെ തോന്നി എന്ന് പറയുകയാണ് ദിനേശ് പണിക്കർ . താൻ ഒരു സിനിമയ്ക്കായി കാത്തിരുന്നത് രണ്ടു വർഷത്തോളം ആണ് എന്നാൽ ആ സിനിമ തനിക്ക് ലഭിച്ചില്ല എം.ടി സാറിനെ കണ്ട് തിരക്കഥയ്ക്കായി നൽകിയ അഡ്വാൻസ് പോലും തിരിച്ചുവാങ്ങേണ്ടി വന്നു.” ദിനേശ് പണിക്കർ പറയുന്നു. ആ പ്രോജക്ട് സെവൻ ആർട്ടസ് ആണ് ചെയ്തത് ആ ചിത്രമാണ് സദയം. ദിനേശ് പണിക്കർ പങ്കുവച്ച ഈ അനുഭവം സിനിമ ലോകത്തെ പലപ്പോഴും കാണുന്ന അനിശ്ചിതത്വത്തെക്കുറിച്ച് വെളിച്ചം വീശുന്നു.

ADVERTISEMENTS