തന്റെ ലിസ്റ്റിലുള്ള മികച്ച നടന്മാര്‍ ആരൊക്കെ : ഈ മലയാളം സൂപ്പര്‍ താരത്തെ ഒഴിവാക്കി ജഗതി – കാരണം എന്ത്.

4165

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് തന്നെയായിരുന്നു ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ ഓരോ മുഖഭാവങ്ങളും പോലും ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നതായിരുന്നു. ഒരു നോട്ടം കൊണ്ട് പോലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ജഗതി ശ്രീകുമാർ അഭിമുഖങ്ങളിൽ വരുമ്പോൾ വളരെ സീരിയസായി സംസാരിക്കുന്നതാണ് കാണാൻ സാധിച്ചിട്ടുള്ളത്

. അതിനൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുള്ളത് താൻ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ സിനിമയിൽ എത്തിയതാണ് ഒരു കോമാളിയെ പോലെ ചിരിച്ച് സംസാരിക്കാനൊന്നും തനിക്ക് സാധിക്കില്ല എന്ന് ആയിരുന്നു. എന്ത് കാര്യം പറഞ്ഞാലും വളരെ വ്യക്തമായാണ് ജഗതി ശ്രീകുമാർ സംസാരിക്കാറുള്ളത്. അത്തരത്തിൽ കൈരളി ടിവിയിൽ അതിഥി ആയി എത്തിയ ജഗതി ശ്രീകുമാർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

അവതാരകർ അദ്ദേഹത്തോട് ചോദിക്കുന്നത് അഭിനയത്തിന്റെ അളവ് കോലിനെ കുറിച്ചാണ്.  ഏറ്റവും മികവുറ്റ അഭിനേതാക്കള്‍ ഒരു  ബഞ്ച് ഓഫ് ആക്ടർസ് എന്ന് ചോദിച്ചാൽ എന്തായിരിക്കും പറയുക എന്ന് ചോദിക്കുമ്പോൾ ബഞ്ച് ഓഫ് ആക്ടർസ് അഥവാ ഒരുകൂട്ടം നടന്മാര്‍  എന്നൊക്കെ ചോദിച്ചാൽ അതിനുമാത്രം മികവുറ്റ അഭിനയ പ്രതിഭകളായ  നടന്മാര്‍ ഒന്നും നമുക്കില്ലല്ലോ എന്നാണ് ജഗതി ശ്രീകുമാർ പറയുന്നത്.

READ NOW  മനീഷ ഏതെങ്കിലും മുട്ടിയ വാതിലുകൾ അവസരത്തിന് വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ - അവതാരകന്റെ മര്യാദകെട്ട ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ

നമുക്ക് വിരലിലെണ്ണാവുന്ന നടന്മാർ മാത്രമാണ് ഉള്ളത്. എന്നാൽ താരങ്ങൾ നിരവധിയുണ്ട് എന്നും ജഗതി ശ്രീകുമാർ പറയുന്നു. അങ്ങനെ ചോദിക്കുകയാണെങ്കിൽ ആരെയൊക്കെ ആയിരിക്കും താങ്കൾ എണ്ണുന്നത് എന്ന് അവതാരകർ ചോദിക്കുമ്പോൾ താരങ്ങൾ എന്ന നിലയിൽ താൻ പറയുന്ന പേരുകൾ ഇവരുടെതായിരിക്കും എന്ന് ജഗതി പറയുന്നു.

തിലകൻ, ഭരത് ഗോപി, നെടുമുടി വേണു, ഉർവശി, മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ്. ഇവരോടൊക്കെ ഒരു സഹപ്രവർത്തകർ എന്നതിലുപരി എനിക്ക് ബഹുമാനമാണ്. ഇവരൊക്കെ നല്ല കഴിവുള്ള കലാകാരന്മാരാണ്.

താരങ്ങൾ അല്ല, താരപരിവേഷമൊക്കെ ആളുകൾ കൊടുക്കുന്നതാണ്. മറ്റുള്ളവർക്ക് താരപരിവേഷങ്ങളൊക്കെ മാധ്യമങ്ങളും ആ പ്രേക്ഷകരും കൊടുക്കുന്നുണ്ടാവും. പക്ഷേ നടന്മാർ എന്ന് വിളിക്കാവുന്നത് ഇവരെയൊക്കെയാണ്. ഈ ലിസ്റ്റില്‍ മമ്മൂട്ടി ഇല്ല എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ കൂടാതെ വേറെയും പല അഭിമുഖത്തിലും അദ്ദേഹം മികച്ച നടന്മാരുടെ ലിസ്റ്റില്‍ മമ്മൂട്ടിയെ ഒഴിവാക്കിയിട്ടുണ്ട്.

READ NOW  മഞ്ജു വാര്യർ ലേഡീ സൂപ്പർസ്റ്റാർ മാത്രമല്ല തന്റെ ..മഞ്ജുവിനെയും സുരേഷ് ഗോപിയെയും കുറിച്ചു തുറന്നു പറഞ്ഞു സംയുക്ത വർമ്മ.

കൂടെ അഭിനയിക്കുമ്പോൾ ഇവരൊക്കെ കഥാപാത്രത്തെ സമഗ്രമായി വിലയിരുത്തുന്നത് മനസ്സിലാക്കിയിട്ടുണ്ട് എന്നും ജഗതി ശ്രീകുമാർ പറയുന്നുണ്ട്. ആ കഥാപാത്രത്തിനായി ഉള്ള സൂക്ഷ്മമായ അവരുടെ ഭാവങ്ങൾ, ആ കഥാപാത്രത്തിലേക്ക് ആ ഭാവങ്ങൾ ആത്മാർത്ഥമായി പകരുവാനുള്ള അവരുടെ പ്രവർത്തി, അത് കൂടെ അഭിനയിക്കുന്ന നമ്മളിലേക്കും കൃത്യമായി പ്രതിഫലിപ്പിക്കും.

ഇതൊക്കെയാണ് താൻ ഇവർ നടന്മാരാണ് എന്ന് പറയാൻ കാരണമെന്നാണ് ജഗതി ശ്രീകുമാർ പറയുന്നത്. ഉദാഹരണമായി താനും ഒടുവിൽ ഉണ്ണികൃഷ്ണനും അഭിനയിക്കുകയാണെങ്കിൽ എങ്ങനെയായിരിക്കും ആ രംഗം എടുക്കുന്നത് എന്നുകൂടി ജഗതി പറഞ്ഞു കൊടുക്കുന്നുണ്ട്.

താന്‍ പറയുന്ന ഒരു ഡയലോഗിനു ഒരു സെക്കന്റ് പോലും താമസമില്ലാതെ കൃത്യമായി മറുപടി ടയലോഗ് പറയുകയും അതിലൂടെ ആ ടൈമിംഗ് കാത്തു സൂക്ഷിക്കുകയും ചെയ്യും എന്ന് ജഗതി ആ പഴയ അഭിമുഖത്തില്‍ പറയുന്നു. നടന്‍ അനൂപ്‌ മേനോനും മാല പാര്‍വതിയും ഒന്നിച്ചാണ് ആ അഭിമുഖത്തില്‍ അവതാരകരായി എത്തുന്നത്.

READ NOW  അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ആളുകള്‍ എന്നെ കാണുന്ന രീതി തന്നെ മാറിയേനെ വെളിപ്പെടുത്തി സുചിത്ര നായര്‍
ADVERTISEMENTS