മമ്മൂട്ടി ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ പിന്നോട്ടാണ് എന്ന് പറയുന്നവർ മനസിലാക്കാൻ – ജീവൻ പോകുന്ന റിസ്കിനെ കുറിച്ച് പറഞ്ഞപ്പോൾ – അന്ന് ചിരിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞത് – പിന്നീട് നടന്നത്

12536

മമ്മൂട്ടി ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ പിന്നോട്ടാണ് എന്ന് അദ്ദേഹത്തിന്റെ വിമർശകർ പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. അദ്ദേഹം എല്ലാ സീനുകളിലും ഡ്യൂപ്പിനെ വച്ചാണ് ചെയ്യുന്നത് എന്നീ ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോളും ഈ അടുത്ത് റിലീസ് ആയ ചില ചിത്രങ്ങളിൽ അദ്ദേഹമെടുത്ത റിസ്‌ക്കും അതിനു വേണ്ട മനസ്സാനിഗ്ദ്യവും നാം മനസിലാക്കണം അതും ഈ പ്രായത്തിൽ.

അടുത്തിടെയായി വലിയ ആക്ഷൻ സിനിമകൾ ചെയ്യാനുള്ള ആവേശത്തിലാണ് മെഗാസ്റ്റാർ മമ്മൂട്ടി. അത്തരം സിനിമകളിലെ അസാധാരണ പ്രകടനങ്ങളാൽ മെഗാസ്റ്റാർ പലപ്പോഴും മതിപ്പുളവാക്കുന്നു. മധുരരാജയുടെ ക്ലൈമാക്സ് തന്നെ ഒരു ഉദാഹരണമാണ്. ആ പ്രകടനം സമീപഭാവിയിൽ മറക്കില്ല. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു അദ്ദേഹത്തിന് പൊള്ളലേറ്റിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്ത സമയത്തു അദ്ദേഹത്തിന്റെ കൈകളിൽ ഗുരുതരമായ രീതിയിൽ തന്നെ പൊള്ളലേറ്റിരുന്നു. പക്ഷേ അത് പരിഗണിക്കാതെ വളരെ ശാന്തനായി നിന്ന് കൊണ്ട് ആ സീൻ മുഴുവനും ഷൂട്ട് ചെയ്തു തീർത്തതിന് ശേഷമാണു ചികിത്സ തുടങ്ങിയത്.

ADVERTISEMENTS
   

മാമാങ്കത്തിലെ ആക്ഷൻ രംഗങ്ങളിൽ ഉള്ള റിസ്‌ക്കുകൾ മമ്മൂട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തുമ്പോളുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. ചിത്രത്തിൽ ഭൂരിഭാഗവും യുദ്ധ രംഗങ്ങൾ ആയിരിക്കും എന്നും അതിൽ വലിയ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നും മറ്റാരേക്കാളും അറിയാവുന്ന താരമാണ് മമ്മൂട്ടി. വാൾപ്പയറ്റ് സമയത് ഒരു വെട്ടു ദിശ തെറ്റിയാൽ ജീവൻ വരെ റിസ്കിലാകാം. ഈ പ്രായത്തിലും ഏകാഗ്രത ഒരുപാട് ആവശ്യമുളള അത്തരം രംഗങ്ങൾ ചെയ്യാൻ തയ്യാറാവുന്നത് ഒരു നടൻ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അർപ്പണ ബോധത്തിന്റെ മകുടോദാഹരണമാണ്.

ഒരിക്കൽ ഒരഭിമുഖത്തിൽ മാമാങ്കത്തിൽ ആക്ഷൻ രംഗങ്ങളെ കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചപ്പോൾ ഉള്ള അദ്ദേഹത്തിട്നെ മറുപിടിയാണ് വൈറൽ. ഈ സിനിമയിൽ കളരിപ്പയറ്റ് ഉപയോഗിക്കുന്നു. അത്തരം രംഗങ്ങൾ അഭിനയിക്കാൻ പ്രയാസമാണ്. പരിക്കിന്റെ ഉയർന്ന അപകടസാധ്യതയുണ്ട്. ഒരു റിസ്ക് ഉണ്ട്, എന്നാൽ അങ്ങനെ ഒക്കെ വിചാരിച്ചാൽ ജീവിതം തന്നെ വലിയ റിസ്ക് അല്ലേ? എന്ന് നിസാരമായി പറഞ്ഞു അദ്ദേഹം ചിരിച്ചു കളയുകയാണ് ഉണ്ടായത്.

ചരിത്ര സിനിമയായ മാമാങ്കം. പക്ഷെ തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നുള്ളതാണ് വസ്തുത. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധയകനായുമായ സജീവ് പിള്ളയെ അഭിപ്രായ ഭിന്നത മൂലം മാറ്റിയാണ് എം പദ്മകുമാറിനെ സംവിധായകനാക്കിയത്.

ADVERTISEMENTS