ആ സമയത്തു തന്റെ കരിയർ അവസാനിക്കാൻ പോകുന്നു എന്ന നിലക്കാണ് മമ്മൂക്ക പെരുമാറിയത് അതിന്റെ കാരണം? ഒപ്പം അദ്ദേഹത്തിന് കിട്ടിയ ആ വലിയ ഉപദേശം കരിയർ തന്നെ മാറ്റി മറിച്ചു

20170

മലയാളത്തിന്റെ സൂപ്പർ താരമായ മമ്മൂട്ടി ഇപ്പോൾ അതീവ തിരക്കുള്ള ഒരു താരമാണ്. വർഷങ്ങളോളം അദ്ദേഹത്തിന്റെ ഡേറ്റ് ബുക്കിംഗ് ആണെന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ ഈ സൂപ്പർ സ്റ്റാർഡം ഇല്ലാത്ത ഒരു കാലം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എൺപതുകളിൽ മമ്മൂട്ടി തന്റെ അഭിനയജീവിതം ആരംഭിച്ചപ്പോൾ, മെച്ചപ്പെട്ട നായക കഥാപാത്രങ്ങൾ അദ്ദേഹത്തിൽ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു. ആ സങ്കടം മമ്മൂട്ടി പലപ്പോഴും തന്റെ സുഹൃത്തായ നെടുമുടി വേണുവിനോട് പറഞ്ഞു.മുൻപൊരിക്കൽ നടൻ തിലകനും ഇത്തരത്തിൽ ഒരു കാലയളവിൽ മമ്മൂക്ക വളരെ സംഘാടത്തോടെ പറഞ്ഞിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. ആ സമയം മോഹൻലാലിന് ധാരാളം വേഷങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

തനിക്ക് നല്ല സിനിമകൾ ലഭിക്കാത്തതിന്റെ ദുഖം മമ്മൂട്ടി പങ്കുവെച്ചപ്പോൾ, നെടുമുടി പറഞ്ഞു, “മമ്മൂട്ടി, നിങ്ങൾ എന്തിനാണ് ദുഖിക്കുന്നത്, നിങ്ങളാണ് നാളത്തെ സൂപ്പർ സ്റ്റാർ ഒരു സൂപ്പർസ്റ്റാറിന്റെ എല്ലാ ശാരീരിക ഗുണഗണങ്ങളും ഒത്തിണങ്ങിയ ഒരാളാണ് നിങ്ങൾ,നല്ല നിറം ,നല്ല ഉയരം നല്ല രൂപ സൗകുമാര്യം എല്ലാം ഒത്തിണങ്ങിയ നിങ്ങൾ ഇങ്ങാനെ സങ്കടപ്പെടരുത് , ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു മികച്ച നടനെന്ന നിലയിൽ നിങ്ങൾ നാളെ അഭിനന്ദിക്കപ്പെടും.

ADVERTISEMENTS
READ NOW  സുരേഷും ഞാനും തമ്മിലുള്ള ബന്ധം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയില്ല-ഖുശ്ബു .

മമ്മൂട്ടിയുടെയും നെടുമുടി വേണുവിന്റെയും ആദ്യകാല സിനിമകളിൽ അവരുടെ പല സിനിമകളും ശ്രദ്ധേയമായിരുന്നു, അവരുടെ സൗഹൃദം സിനിമയ്ക്ക് പുറത്ത് മാതൃകാപരമായിരുന്നു.

ADVERTISEMENTS