സിനിമയിലമല്ല, യഥാർത്ഥ ജീവിതത്തില്‍ ഒരേ ഒരാൾക്കായി വക്കീലായി വാദിച്ചിട്ടുണ്ട് മമ്മൂട്ടി; അതും ഒരു നായിക നടിക്ക് വേണ്ടി സത്യമോ ?

18845

സിനിമ മോഹവുമായി നടക്കുന്ന കാലത്തു തന്നെ യഥാർത്ഥ ജീവിതത്തിൽ വക്കീൽ കുപ്പായമണിഞ്ഞ താരമാണ് മമ്മൂട്ടി അദ്ദേഹം വക്കീലായി കുറച്ചു കാലം ജോലി നോക്കിയിരുന്നു. എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ ആണ് മമ്മൂട്ടി വക്കീൽ പഠനം പൂർത്തിയാക്കിയത്. അതിനു ശേഷം രണ്ടു വര്ഷം അദ്ദേഹം വക്കീലായി മഞ്ചേരിയിൽ പ്രാക്റ്റീസ് ചെയ്തിരുന്നു.

പിന്നീട് സിനിമയിലെത്തിയതോടെ അദ്ദേഹം വക്കീൽ ജോലിയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. എന്നാൽ ഒരിക്കൽ സിനിമയുടെ തിരക്കിൽ നിന്ന് അവധിയെടുത്തു മമ്മൂട്ടി വക്കീൽ വേഷമണിഞ്ഞു കോടതിയിൽ ഒരു കേസ് വാദിച്ചിരുന്നു, അതും ഒരു സിനിമ താരത്തിന് വേണ്ടി. ഇതായിരുന്നു അന്ന് പ്രചരിച്ച വാർത്ത. മറ്റാർക്കും വേണ്ടിയല്ല ഒരുപാട് ചിത്രങ്ങളിൽ തന്റെയൊപ്പം അഭിനയിച്ച ഒരു കാലത്തെ മലയാളത്തിലെ മുൻ നിര താരമായിരുന്ന ഇന്ദ്രജക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി വക്കീൽ വേഷം അണിഞ്ഞു കോടതിയിൽ എത്തിയത് എന്നാണ് വാർത്തയിലെ ഉള്ളടക്കം .

ADVERTISEMENTS
   
See also  അജയ് ദേവ്ഗണില്ലായിരുന്നെങ്കിൽ ഷാരൂഖിനെ വിവാഹം കഴിക്കുമായിരുന്നോ ? കാജോളിന്റെ ഞെട്ടിക്കുന്ന മറുപടി

ഇന്ദ്രജയും അവരുടെ മാനേജരും തമ്മിലുള്ള സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കേസാണ് മമ്മൂക്ക വാദിച്ചത്. ഇന്ദ്രജയിൽ നിന്നും കേസിനെ കുറിച്ച് അറിഞ്ഞ മമ്മൂട്ടി തന്നെയാണ് ആ കേസ് താൻ വാദിക്കാം എന്ന് പറഞ്ഞു മുന്നോട്ടു വന്നത് . കോടതിയിൽ കേസ് വാദിച്ചു അനുകൂല വിധിയും അന്ന് മമ്മൂട്ടി നേടിയെടുത്തിരുന്നു. ഇതായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത. പക്ഷേ പിന്നീട് നടി ഇന്ദ്രജ തന്നെ ഈ വാർത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നു. പല രീതിയിൽ ഈ വാർത്ത പുറത്തു വന്നിരുന്നു ആദ്യം വീട്ടുകാർ സ്വത്തു തട്ടിയെടുത്തു എന്ന രീതിയിൽ ആയിരുന്നു. രണ്ടും വ്യാജവാർത്തയാണ് എന്നാണ് ഇന്ദ്രജ പറഞ്ഞത്. ക്രോണിക് ബാച്ചലറിന് ശേഷം താൻ മമ്മൂക്കയെ കണ്ടിട്ട് പോലുമില്ലായിരുന്നു എന്നാണ് താരം പറയുന്നത്.

മമ്മൂട്ടി തന്റെ സിനിമ ജീവിതത്തിൽ ഒരുപാട് വക്കീൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം അതിഥി താരമായി എത്തിയ മോഹൻലാൽ ചിത്രം നരസിംഹത്തിലും വക്കീൽ ആയി തന്നെയാണ് എത്തിയത് . തീയറ്റർ ഇളക്കി മറിച്ച സീൻ ആയിരുന്നു അത്.മമ്മൂട്ടി വക്കീൽ ആയി എത്തിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുമായിരുന്നു

See also  "ആദ്യ ഷോട്ടിന് മുമ്പ് ഞാൻ ആദ്യം തൊഴുന്നത് ദാദയുടെ പാദങ്ങളായിരുന്നു"; 27 വർഷത്തെ കൂട്ടാളി, അശോക് സാവന്തിന്റെ ഓർമ്മയിൽ ഹൃദയംതൊട്ട് അഭിഷേക് ബച്ചൻ; അദ്ദേഹമാരെന്നറിഞ്ഞാൽ ആരും ഞെട്ടും
ADVERTISEMENTS