മമ്മൂട്ടിക്ക് സംവിധായകനാകാൻ താലപര്യമില്ലേ ? മോഹൻലാൽ സംവിധാനം ചെയ്യുന്നു- ചോദ്യത്തിന് മമ്മൂക്ക നൽകിയ കിടിലൻ മറുപിടി.

8243

മലയാളത്തിൽ ഇപ്പോൾ നടൻമാർ സംവിധായകർ ആകുന്ന കാലം ആണ്. പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഹിറ്റായതിനു ശേഷം ഇപ്പോൾ മോഹൻലാലും സംവിധാന രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്‌. ബറോസ് എന്ന് അദ്ദേഹം തന്നെ നായകനാകുന്ന ഫാന്റസി ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്യുന്നത്. അപ്പോൾ സ്വാഭാവികമായും അത്തരമൊരു ചോദ്യം മെഗാസ്റ്റാർ മമ്മൂക്കയോടും ഉണ്ടാകുമല്ലോ.

അടുത്തിടെ അങ്ങനെ ഒരു ചോദ്യം മമ്മൂട്ടിയോട് ഒരവതാരകൻ ചോദിക്കുകയുണ്ടായി. അതിനു മമ്മൂട്ടി നൽകിയ മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇനി എപ്പോഴാണ് സംവിധായകനാകുന്നത് ? അവതാരകൻ ചോദിച്ചു .

അങ്ങനെ വാശിയുണ്ടോ എനിക്കില്ല ,ഒരു പത്തിരുപത്തഞ്ചു വർഷം മുന്നേ ആയിരുന്നെങ്കിൽ എനിക്ക് അത്തരമൊരു വാശി ഉണ്ടായിരുന്നു. പക്ഷേ പിന്നീട് അത് വേണ്ട എന്ന് വചു. മിടുക്കന്മാരായ സംവിധായകർ ഇവിടെ തന്നെ ഉണ്ട് . നമ്മൾ കാലത്തു വെറുതെ പോയി നിന്ന് കൊടുത്താൽ മതി. പിന്നെ സിനിമ ചെയ്യണെമെങ്കിൽ എനിക്ക് സമൂഹത്തിനോട് എന്തെങ്കിലും പറയാനുണ്ടാകണം. അങ്ങനെയൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല പിന്നെ എന്തിനാ എന്ന് ഒരു ചെറു ചിരിയോടു മമ്മൂക്ക പറയുന്നു.

ADVERTISEMENTS
READ NOW  'സ്പീഡ് ട്രാക്കി'ലെ ആ സുന്ദരി എവിടെ? ഷൂട്ടിംഗ് സെറ്റിലെ ആത്മഹത്യാശ്രമവും വിഷാദവും കടന്ന് ഗജലയുടെ പുതിയ ജീവിതം; ദിലീപിന്റെ നായികയുടെ അറിയാക്കഥകൾ

അദ്ദേഹത്തിന്റേതായി നിരവധി ചിത്രങ്ങൾ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.അദ്ദേഹത്തിന്റെ ഏറ്റവു പുതിയ ചിത്രമായ പുഴു എപ്പോൾ റിലീസിന് തയായറെടുക്കുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറക്കിയിരുന്നു.

ADVERTISEMENTS