എല്ലാവരും ഒക്കെയാണ് എന്ന് പറഞ്ഞിട്ടും അന്ന് മമ്മൂക്കയുടെ സംശയം തീർന്നില്ല. അദ്ദേഹം തന്നെ ഡ്യൂപ്പിനെ ആദ്യം കയറ്റാൻ പറഞ്ഞു – അദ്ദേഹം ഭയന്നത് സംഭവിച്ചു. അന്ന് ആ രംഗം നിരസിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് മമ്മൂട്ടി ഇല്ല. സംഭവം ഇങ്ങനെ.

127452

മലയാളത്തിലെ എക്കാലത്തെയും മികവുറ്റ ചിത്രം, കലാമൂല്യവും വാണിജ്യ താല്പര്യങ്ങളും ഒരേ പോലെകൂട്ടിക്കലർത്തി ചിത്രീകരിച്ച ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചിത്രം ,മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ പാടവത്തിൽ സൂപ്പർ ഹിറ്റായ വടക്കൻ വീരഗാഥ എന്ന ചിത്രത്തെ കുറിച്ച് തന്നെയാണ് ഈ വിവരണം.ചരിത്രം മറിച്ചാണെങ്കിലും വടക്കൻ വീരഗാഥയിൽ ചന്തുവിനെ ഒരു സത്യസന്ധനായ പോരാളിയായി ആണ് അതില്ലെങ്കിൽ ചതിക്കപ്പെട്ട പോരാളിയായി ആണ് എം ടി ചിത്രീകരിച്ചിരിക്കുന്നത്

മമ്മൂട്ടി ഒരു ഹരിഹരൻ സിനിമയിൽ അഭിനയിച്ചത് വർഷങ്ങൾക്ക് ശേഷമാണ്. മമ്മൂട്ടി നല്ലൊരു നടനാണ്. ആർക്കും വിയോജിപ്പില്ല. പക്ഷേ താരത്തിന്റെ ചില ചില പിടിവാശികൾ ഇരുവരെയും തമ്മിൽ അകറ്റിയിരുന്നു. വടക്കൻ വീരഗാഥയുടെ കഥ കേട്ടപ്പോൾ ചന്ദുവായി അഭിനയിക്കാൻ മമ്മൂട്ടി താല്പര്യം കാണിച്ചു. പക്ഷേ ഹരിഹരനും മമ്മൂട്ടിയും തമ്മിൽ ചില പിണക്കങ്ങൾ ഉള്ളതുകൊണ്ട് ആദ്യം ഒരു ഒത്തു തീർപ്പു ആവശ്യമായി വന്നിരുന്നു.കോഴിക്കോട് അളകാപുരി ഹോട്ടെലിൽ വച്ച് നടന്ന ഒത്തുതീർപ്പിൽ ഇനി തന്റെ ഭാഗത്തു നിന്ന് പ്രശനങ്ങൾ ഉണ്ടാകില്ല എന്ന് മമ്മൂട്ടി തീർത്തു പറഞ്ഞതിന് ശേഷമാണു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ADVERTISEMENTS
   

പക്ഷേ അദ്ദേഹം അറിഞ്ഞോ അറിയാതയോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളതാണ് സത്യം. ചിത്രത്തിൽ കളരിയും വാൾപ്പയറ്റും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പുത്തൂരം തറവാട്ടിൽ വച്ച് സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ രംഗം ഉണ്ട്. അതിൽ മമ്മൂട്ടി ഉയർന്നു ചാടുന്ന ഒരു രംഗം ഉണ്ട്. അതിന് റോപ്പ് റെഡി ആക്കി അത് വയറിൽ കെട്ടി അതിനു മുകളിൽ തോർത്ത് കെട്ടിയാണ് രംഗം ചിത്രീകരിക്കുന്നത്. ഫ്രെയിമിന്റെ ബാക് ഗ്രൗണ്ട് കളർ അനുസരിച്ചു റോപ്പിന്റെ കളർ മാറ്റണം ഇന്നത്തെ പോലെ മായ്ച്ചു കളയുന്ന സംവിധാനമൊന്നും അന്നില്ല.

കനം കുറഞ്ഞ ഒരു സ്റ്റീൽ കമ്പി അതിനായി തയ്യാറാക്കി കൊണ്ട് വന്നപ്പോൾ ക്യാമറാമാൻ രാമചന്ദ്ര ബാബുവിന് ഒരു സംശയം ഇത് ഭാരം താങ്ങുമോ എന്ന്. ഇത് കേട്ട് കൊണ്ടാണ് മമ്മൂട്ടി വന്നത്. ഒരു 100 കിന്റൽ വരെ സുഖമായി പൊങ്ങും എന്ന് സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ മറുപിടി പറഞ്ഞു. എങ്കിൽ ആദ്യം ഡ്യുപ് പളനി റോപ്പിൽ കയറട്ടെ എന്ന് തീരുമാനിച്ചു ഡ്യൂപ്പിനെ റോപ്പിൽ ബന്ധിച്ചതിനു ശേഷം ത്യാഗരാജനും സംഘവും  അറ്റം പിടിച്ചു ആഞ്ഞു വലിക്കാൻ തുടങ്ങി. പഴനി കുതിച്ചു മേലോട്ട് പൊങ്ങി പെട്ടന്ന് റോപ്പ് പൊട്ടി മലർന്നടിച്ചു പഴനി താഴെ വീണു. മമ്മൂട്ടി ഞെട്ടിത്തരിച്ചു നിന്നു .രാമചന്ദ്ര ബാബുവും ഹരിഹരനും ത്യാഗരാജനെ നോക്കി.ഇപ്പോൾ ഞാൻ ആയിരുന്നെങ്കിൽ വീണു നടു ഒടിഞ്ഞു കിടപ്പാകില്ലായിരുന്നോ കടുത്ത ദേഷ്യത്തോടെ മമ്മൂട്ടി ചോദിച്ചു. പിന്നീട് അദ്ദേഹം ആയ സീൻ അഭിനയിച്ചില്ല.

പ്രൊഫെഷണൽ ആയ പഴനിക്ക് പോലും അത് ഒരു വലിയ അപകടമായിരുന്നു. അന്ന് ആ രംഗം ഒന്നും നോക്കാതെ മറ്റുള്ളവരുടെ വാക്കും കേട്ട് മമ്മൂക്ക ചെയ്തിരുന്നെങ്കിൽ ഇന്നത്തെ മമ്മൂക്ക ഉണ്ടാകുമോ എന്നറിയില്ല.

ADVERTISEMENTS