മലയാളം കണ്ട മഹാ നടൻ അഞ്ചു പതിറ്റാണ്ടായി ഇന്ത്യൻ സിനിമ ലോകത്തു നിറഞ്ഞു നിൽക്കുന്ന താര ചക്രവർത്തി. അതാണ് മമ്മൂട്ടി. കർക്കശ്യക്കാരൻ എന്ന് പലരും പറയുമ്പോഴും അടുത്തറിയാവുന്നവർക്ക് പ്രീയങ്കരൻ ഹൃദയ വിശാലത ഉള്ള മനുഷ്യൻ,മനുഷ്യ സ്‌നേഹി. വളരെ പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വൊഭാവമാണ് മമ്മൂട്ടിക്ക് എന്ന് പലരും പറയാറുണ്ട് അതിൽ ഒരു പരിധി വരെ സത്യവുമുണ്ട് . പക്ഷെ അതെ പോലെ അദ്ദേഹം കൂളാകും . ശത്രുത സൂക്ഷിച്ചു വെക്കാറില്ല എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. സംസ്ഥാനത്തു പലപ്പോഴും മോശം സാഹചര്യം ഉണ്ടാകുമ്പോൾ വലിയ രീതിയിൽ തന്റെ സഹായ ഹസ്തം നീട്ടുന്ന നടൻ അതാണ് മമ്മൂട്ടി.
കുറച്ചു കാലം മുൻപ് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും സഹപാഠിയും കവിയും നടനുമായ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് അദ്ദേഹം തന്നോട് പറഞ്ഞ ചില സാഹചര്യങ്ങൾ വിലയിരുത്തുകയാണ്. അന്നദ്ദേഹം എഴുതിയ കുറിപ്പ് വൈറലായിരുന്നു.
മമ്മൂട്ടി നായകനായ ചിത്രത്തിൽ താനും ഒരു വേഷം ചെയ്യുന്നുണ്ടെന്നും ഷൂട്ടിംഗ് ഇടവേളയിൽ തമാശയൊക്കെ പറഞ്ഞിരുന്ന മമ്മൂട്ടി പെട്ടന്ന് നിശബ്ദനായി എന്നും അദ്ദേഹം എന്തോ ആലോചിക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നു എന്നും ബാലചദ്രൻ ചുള്ളിക്കാട് പറയുന്നു.
പെട്ടന്ന് മമ്മൂട്ടി തന്നെ അരികിലേക്കു വിളിച്ചു എന്നും എന്നിട്ട് തന്നോട് പറഞ്ഞു ഇപ്പോഴത്തെ സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ് അല്ലെ എന്ന്. ശെരിയാണ് എന്ന് താനും പറഞ്ഞു എന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
ആ സംഭാഷണം തുടങ്ങിയതോടെ ഞങ്ങൾ അപ്പോൾ മഹാരാജജാസ് കോളേജിലെ പഴയ സഹ പഠികൾ ആയി എന്നും അദ്ദേഹാം പറയുന്നു. ഒരു കനത്ത മൂളലോടെ അദ്ദേഹം കുറെ നേരം കായലിലേക്ക് നോക്കിയിരുന്നു എന്നിട്ട് വിഷാദം കലർന്ന ഒരു മന്ദഹാസത്തോടെ പറഞ്ഞു പണ്ട് ഞാൻ നിന്റെ വീട്ടിൽ വന്നാൽ അത് സൗഹൃദ സന്ദർശനമായിരുന്നു എന്നാൽ ഇന്നത് മത സൗഹാർദ്ദമായി മാറി അല്ലെട എന്നു പറയുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു.
പൊതുവെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടിക്ക് അല്പമെങ്കിലും അറിവുണ്ടാകും അദ്ദേഹം എല്ലാ കാര്യങ്ങളെ കുറിച്ചും പരമാവധി അപ്‌ഡേറ്റ് ആയി ഇരിക്കും. അതിനു പുതിയ ഫാഷൻ ട്രെൻഡ് ആയാലും രാഷ്ട്രീയമായാലും സിനിമ ആയാലും ഇലക്ട്രോണിക്ക് ആയാലും അത് അദ്ദേഹത്തെ അറിയും. മിക്ക ഏറ്റവും പുതിയ ഇലക്ട്രോണിക്ക് ഡിവൈസുകളും ഇറങ്ങുനനത്തിനു മുൻപ് തന്നെ മമ്മൂട്ടിയുടെ കൈകളിൽ ഉണ്ടാകും എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയാറുണ്ട്.
അത് പോലെ തന്നെ സാമൂഹിക വിഷയങ്ങളിലും മമ്മൂട്ടി അപ്‌ഡേറ്റാണ് എന്നത് അദ്ദേഹത്തിന്റെ ഈ ചോദ്യങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം.
മതങ്ങൾ തമ്മിലുള്ള അന്തരവും ജാതികൾ തമ്മിലുള്ള അതിർവരമ്പും ഇന്നത്തെ കാലത്തു കൂടിയിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയല്ലേ. അല്ലെങ്കിൽ സോഷ്യൽ നെറ്വർക്കുകളിലെ ചർച്ചകൾ ഒന്ന് നോക്കിയാൽ മതിയാകും.