ലോകത്ത് അങ്ങനെ ആർക്കും ആലോചിക്കാൻ പറ്റില്ല. ഞാൻ അങ്ങനെ ഒരു പൊട്ടൻ. മമ്മൂട്ടി നിലപാടുകളുടെ രാജാവ് എന്ന് സോഷ്യൽ മീഡിയ.

17260

മമ്മൂട്ടി എന്ന നടൻ തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും വേറിട്ടു നിൽക്കുന്ന ഒരാളാണ്. ശരിയല്ലാത്തത് എന്ന് തോന്നുന്ന കാര്യങ്ങളെ അതിനിശിതമായി വിമർശിക്കുകയും തന്റെ വ്യക്തിത്വവും തന്റെ നിലപാടുകളും എവിടെയും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന വ്യക്തിയുമാണ് മമ്മൂട്ടി.

മമ്മൂട്ടി എന്ന അഭിനയ പ്രതിഭ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. അദ്ദേഹം തന്റെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തുള്ള,വർഷങ്ങൾക്ക് മുമ്പുള്ള ഇന്റർവ്യൂവിൽ പോലും മമ്മൂട്ടിയുടെ ആഗ്രഹം എന്തെന്ന് ചോദിച്ചാൽ തനിക്ക് നല്ലൊരു നടൻ ആകാൻ ആണ് ആഗ്രഹം എന്നാണ് അദ്ദേഹം പറയുന്നത്. ഇന്നുള്ളതിനേക്കാൾ നല്ലൊരു മികച്ച നടൻ ആകണം നാളെ എന്നുള്ളതാണ് അദ്ദേഹം ഇന്റർവ്യൂ വിൽ പലപ്പോഴും പരാമർശിച്ചിട്ടുള്ളത്.

ADVERTISEMENTS
   

ആ നിലപാടുകളിൽ തന്നെയാണ് അദ്ദേഹം വർഷങ്ങൾക്കു ശേഷവും ഉറച്ച് നിൽക്കുന്നത്.
മലയാള സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തന്റെ അഭിനയ മികവിനെ മറ്റു സിനിമ മേഖലകളിലേക്കും അദ്ദേഹം വ്യാപിപ്പിക്കുന്നുണ്ട്. ഇതര സിനിമ മേഖലകളിൽ അദ്ദേഹം അഭിനയിക്കാൻ തയ്യാറാകുമ്പോഴും അവിടുത്തെ നായകന്മാരുടെ നിഴലായി നിൽക്കുന്ന കഥാപാത്രം അല്ലാതെ, തന്റേതായ ഒരു സ്ഥാനം അവിടെ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് രജനീകാന്തിനൊപ്പം തമിഴിൽ അഭിനയിച്ച ദളപതി, തെലുങ്കിൽ വൈ എസ് രാജശേഖരൻ റെഡിയുടെ ബയോപിക്കായ യാത്ര, ഇപ്പോൾ ഇറങ്ങിയിരിക്കുന്ന, നാഗാർജുനയുടെ മകൻ അഖിൽ അഗ്നിയോടൊപ്പം ഉള്ള ഏജന്റ് എന്ന ചിത്രം വരെ അത് നീളുന്നു.

READ NOW  ആ കാരണം കൊണ്ടാണ് വിളിക്കാത്തത് എന്നത് അവർ പറയുന്ന വെറും ഒഴിവു കഴിവ് മാത്രമാണ് ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. മമ്ത

ഒരു അഭിമുഖത്തിനിടയിൽ അവതാരകൻ ചോദിച്ച ചോദ്യത്തിന് മമ്മൂട്ടി നൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഷോ നയിക്കുന്നത് മോഹൻലാൽ ആണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും ഈ ഷോ നടക്കുന്നുണ്ട്. മലയാളം ബിഗ് ബോസ് ഷോയിലേക്ക് പോസ്റ്റ് ചെയ്യാൻ ആദ്യം അവർ സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നത് ഇങ്ങനെയാണ്. “ബിഗ് ബോസ് ഷോ ബിഗ് ബോയുടെ ഹോസ്റ്റ് ആയിട്ട് ആദ്യം മമ്മൂക്ക ആയിരുന്നു തീരുമാനിച്ചത് അത് വേണ്ടെന്ന് വെച്ചു കൊക്കക്കോള കമ്പനിയുടെ ആ കോടികൾ ഉള്ള പരസ്യത്തിന് സമീപിച്ചപ്പോൾഅതും വേണ്ടെന്ന് വെച്ചു . എന്ത് തിയറിയുടെ അടിസ്ഥാനത്തിലാണ് താങ്കൾ ഇതൊക്കെ വേണ്ടെന്നുവച്ചത് അതും കോടികൾ ലഭിക്കുന്ന ഈ പരസ്യവും മറ്റും.”
അദ്ദേഹം ചിരിച്ചുകൊണ്ടാണ് മറുപടിക്ക് തുടക്കമിട്ടത് അദ്ദേഹം പറയുന്നു കമ്പനിയുടെ പരസ്യത്തിന് ലഭിക്കുന്നതിനേക്കാളും കോടികളാണ് ബിഗ് ബോസ് ഷോയുടെ അവതാരകനായിട്ട് പോകുമ്പോൾ ലഭിക്കുക. ഞാനൊരു തിയറിയുടെയും പുറത്തല്ല ഇതൊന്നും വേണ്ട എന്ന് വെച്ചത് എന്നെക്കൊണ്ട് ആവില്ല, അതൊന്നും നമുക്ക് ശരിയാവില്ല വെറുതെ അവസാന ശ്വാസം മുട്ടും . അതുകൊണ്ടാണ് അതൊന്നും കമ്മിറ്റ് ചെയ്യാത്തത് എന്നാണ് മമ്മൂക്ക പറയുന്നത്.

READ NOW  ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിന് വല്ലാത്തൊരു ദിവ്യാനുഭൂതിയുണ്ടായതായി അദ്ദേഹം എന്നോട് പറഞ്ഞു; പിന്നീട് അദ്ദേഹം പിന്തുടർന്ന് രീതികൾ ഇങ്ങനെ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് സംവിധായകൻ

അതൊരു വലിയ ഓഫർ ആയിരുന്നുവെന്നും വേണമെങ്കിൽ അവിടെ പോയി അന്വേഷിച്ചാൽ മതി അതിന്റെ ഓഫർ എത്രയാണ് എന്നും മമ്മൂക്ക പറയുന്നുണ്ട്.

ലോകത്ത് ആർക്കും അങ്ങനെ ആലോചിക്കാൻ കഴിയില്ല ഞാനും അങ്ങനെ ഒരു പൊട്ടൻ എന്നാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോയുടെ താഴെ ഒട്ടനവധി കമന്റ്കൾ ആണ് വരുന്നത്. കോടികളെക്കാളും തന്റെ നിലപാടുകൾക്ക് മൂല്യം കൽപ്പിക്കുന്ന വ്യക്തിയാണ് മമ്മൂക്ക എന്നും മമ്മൂക്കയുടെ നിലപാടുകളോട് വളരെ ആദരവുകളാണ് ഉള്ളതന്നും പറഞ്ഞു നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്

ADVERTISEMENTS