ഈ മമ്മൂട്ടി എന്റെ പടത്തിൽ വേണ്ടാന്ന് നിർമാതാവ് – പൊട്ടിയാല്‍ അടുത്ത പടം ഫ്രീയെന്ന് മമ്മൂട്ടി – അങ്ങനെയാണ് ആ സൂപ്പർ ഹിറ്റ് ഉണ്ടായത്

10911

സിനിമയോട് വളരെയധികം അഭിനിവേശമുള്ള ഒരു നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല. എപ്പോഴും ഓർമ്മിച്ചു വയ്ക്കുവാനുള്ള നിരവധി കഥാപാത്രങ്ങളെ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തന്നെ വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒരു ചിത്രമാണ് മൃഗയ.

ഈ ചിത്രത്തിൽ വാറുണ്ണി എന്ന കഥാപാത്രമായി പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു മമ്മൂട്ടി ചെയ്തത്. അതുവരെ കണ്ടിട്ടുള്ള ഗെറ്റപ്പിൽ ആയിരുന്നില്ല ഈ ഒരു ചിത്രത്തിൽ മമ്മൂട്ടി എത്തിയിരുന്നത്. മമ്മൂട്ടി എന്ന നടന്റെ രൂപം തന്നെ മാറ്റിക്കളഞ്ഞ ഒരു ചിത്രമായിരുന്നു മൃഗയ. ഈ ചിത്രത്തിലെ വാറുണ്ണി പിറന്ന കഥയെ കുറിച്ച് ഒരിക്കൽ മമ്മൂട്ടി തന്നെ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

ആ സമയത്ത് വലിയൊരു വിപ്ലവം ഉണ്ടാക്കിയത് ആണ് ഈ സിനിമയെന്നാണ് മമ്മൂട്ടി ഓർമിക്കുന്നത്. അതിൽ പ്രധാനമായി പറയേണ്ടത് മേക്കപ്പ് ആണ്. ആ മേക്കപ്പിലൂടെ വലിയൊരു മാറ്റം തന്നെ കൊണ്ടുവരാൻ സാധിച്ചു. വാറുണ്ണി എന്ന കഥാപാത്രത്തെ ഒരു കറുത്ത മനുഷ്യനാക്കി മാറ്റി പല്ലൊക്കെ പോയി മീശയൊക്കെ മാറ്റി ഒരു പ്രാകൃത മനുഷ്യനാക്കിയാണ് ആ കഥാപാത്രത്തെ സിനിമയിൽ കാണിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആദ്യത്തെ ഒന്ന് രണ്ട് ദിവസം താൻ സാധാരണ പോലെ തന്നെയായിരുന്നു. പക്ഷേ തനിക്ക് ഒന്നും പുതുതായി ചെയ്യാൻ ആ സമയത്ത് സാധിക്കുന്നുമുണ്ടായിരുന്നില്ല അങ്ങനെയാണ് താൻ സംവിധായകനോടും എഴുത്തുകാരനോടും ഈ വിവരം പറയുന്നത് അവർക്കും ഒന്നും തന്നെ തന്നോട് നിർദ്ദേശിക്കാൻ ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം താൻ നേരിട്ട് സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെപ്പിച്ചു.

അന്ന് തന്റെ മേക്കപ്പ് മാൻ ഇപ്പോള്‍ തന്റെ കൂടെയുള്ള ജോര്‍ജിന്റെ അച്ഛനായ  എം ഓ ദേവസ്യയാണ്. ഷൂട്ടിംഗ് കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു അന്ന് . അതില്‍ അന്ന് ഷൂട്ടിംഗ് കാണാൻ എത്തിയ ഒരു മിലിട്ടറി ഗ്രീൻ ഷർട്ട്‌ ഇട്ടു മുറുക്കി പല്ലൊക്കെ ചുവപ്പിച്ച പ്രാകൃത വേഷക്കാരൻ ആയ ഒരു കറുത്ത മനുഷ്യനെ അപ്പോൾ നേരിട്ട് കണ്ടു. എനിക്ക് അയാളുടെ രൂപമാക്കാന്‍ കഴിയുമോ എന്ന് ഞാൻ അപ്പോൾ തന്നെ ദേവസ്യ ചേട്ടനോട് ചോദിക്കുകയായിരുന്നു.

ആദ്യം അത് കേട്ട് അദ്ദേഹം ഒന്നമ്പരന്നു പിന്നെ എന്നെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചതിനുശേഷം വാ എന്നു പറഞ്ഞ് വിളിച്ചുകൊണ്ടു പോവുകയും ചെയ്തു. പഴയ ഒരു പടത്തിൽ ആരോ ഉപയോഗിച്ച് വൃത്തികെട്ട വിഗും മീശയും അതിലേക്ക് എടുത്തു. ഒപ്പം തന്നെ ഒരു പല്ല് ഇല്ലാത്തത് പോലെയുള്ള രീതിയിൽ കറുപ്പിച്ചു. ഒപ്പം തന്നെ ഒരു മിലിറ്ററി ഗ്രീൻ ഷർട്ടും കോസ്റ്റ്യൂമറെ കൊണ്ട് അപ്പോൾ തന്നെ ഉണ്ടാക്കിയത് അത്  കല്ലിലിട്ട് ഉരയ്ക്കുകയും മണ്ണിലും പൂഴിയിലും ഇട്ട് ഉരയ്ക്കുകയും ഒക്കെ ചെയ്തു.

കീറിയ പാന്റും കാലിന് രോഗം വരുന്ന ആളുകൾ ഇടുന്ന തരത്തിലുള്ള ഒരു ചെരുപ്പും ഒക്കെ ഇട്ട് താൻ പിന്നീട് സെറ്റിൽ ചെന്ന് നിന്നപ്പോൾ തന്നെ ആരും തിരിച്ചറിയുന്നില്ല. അവസാനം സംവിധായകനും നിർമ്മാതാവും എഴുത്തുകാരനും ഒക്കെ വരുന്നു ഇങ്ങനെ ഒരാളെ എന്റെ പടത്തിൽ വേണ്ട എന്ന് നിർമ്മാതാവ് പറഞ്ഞു.

ഞാൻ ബുക്ക് ചെയ്തത് ഇങ്ങനെ ഒരാളെ അല്ല എന്നും അദ്ദേഹം പറയുന്നുണ്ട് കെ ആർ ജിയാണ് ആ സിനിമയുടെ നിർമ്മാതാവ്. നല്ല മനുഷ്യനാണ് എങ്കിലും ഈ പടം ഓടിയില്ലെങ്കിൽ ഞാൻ അടുത്ത പടം ഫ്രീയായിട്ട് അദ്ദേഹത്തിന് അഭിനയിച്ചു തരും എന്ന് ഉറപ്പുകൊടുത്തു അങ്ങനെ പറഞ്ഞാൽ സമ്മതിക്കില്ല എന്നും തനിക്ക് ഇഷ്ടമാണെങ്കിൽ അങ്ങനെ ചെയ്തോ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഇന്ന് പ്രേക്ഷകർക്ക് പരിചിതനായ വാറുണ്ണി ഉണ്ടാകുന്നത് എന്നാണ് മമ്മൂട്ടി ഓർമ്മിക്കുന്നത്.

ADVERTISEMENTS
Previous articleആട് ജീവിതത്തിനു ആ ചിത്രത്തോട് സാമ്യം -ചാനലിന് പൃഥ്വിരാജ് നൽകിയ മാസ്സ് മറുപടി ഇങ്ങനെ
Next articleഅച്ഛന്റെ മരണത്തിന് കാരണം താനാണെന്ന് വരെ കഥകൾ ഇറക്കി – അഭിനയത്തെ നിന്ന് പിൻമാറിയതിനെ കാരണം പറഞ്ഞു മായാ മൗഷ്മി