എനിക്ക് വേണ്ടിയാണ് അവൾ അത് പഠിച്ചത്’; തന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് കാരണം ഇതാണ് മമ്മൂട്ടി ഭാര്യ സുൽഫത്തിനെ കുറിച്ച് പറഞ്ഞത്

16

തൻ്റെ ഭാര്യയെക്കുറിച്ചും ദാമ്പത്യ ജീവിതത്തിലെ ചില മനോഹരമായ നിമിഷങ്ങളെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നുപറയുകയാണ് അദ്ദേഹം. വിവാഹം കഴിയുമ്പോൾ പാചകം ഒട്ടും വശമില്ലാതിരുന്ന ഭാര്യ, തൻ്റെ ‘നാടൻ’ ഭക്ഷണശീലങ്ങൾക്കുവേണ്ടി മാത്രം പാചകം പഠിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം വെച്ചുതരുന്നത് ഭാര്യയാണെന്നും, അതേസമയം തന്നെ ഏറ്റവും കൂടുതൽ വിമർശിക്കുന്നതും മറ്റാരുമല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

“വിവാഹം കഴിയുമ്പോൾ അവൾക്ക് പാചകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാൻ പഠിപ്പിച്ചു കൊടുത്തതല്ല, മറിച്ച് എനിക്ക് വേണ്ടി അവൾ പഠിക്കേണ്ടി വന്നതാണ്,” അദ്ദേഹം പറയുന്നു. ഭക്ഷണകാര്യത്തിൽ താൻ വളരെ ‘നാടൻ’ രീതികൾ പിന്തുടരുന്ന ആളാണെന്നും, ചെറുപ്പം മുതൽ ശീലിച്ച ചില പ്രത്യേക രുചികൾ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ട് ചോറും കറികളുമായിരുന്നു പ്രധാന ഇഷ്ടവിഭവമെങ്കിൽ, ഇപ്പോൾ മീനാണ് കൂടുതൽ പ്രിഫർ ചെയ്യുന്നത്. പച്ചക്കറികളോടും വിരോധമില്ല.

ADVERTISEMENTS
   

തൻ്റെ ഭാര്യയുടെ പശ്ചാത്തലവും അദ്ദേഹം വിശദീകരിച്ചു. “അവളൊരു മൂത്തകുട്ടിയാണ്. വളരെ താലോലിച്ചാണ് അവളെ വളർത്തിയത്. വിവാഹം കഴിയുമ്പോൾ വളരെ ചെറുപ്പമായിരുന്നു. അന്നൊന്നും അവൾക്ക് പാചകം അറിയില്ലായിരുന്നു. പിന്നീട് എന്നോടുള്ള സ്നേഹം കൊണ്ട് മാത്രം അവൾ എല്ലാം പഠിച്ചെടുക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കുന്ന ആൾ എൻ്റെ ഭാര്യയാണ്,” അദ്ദേഹം സ്നേഹത്തോടെ കൂട്ടിച്ചേർത്തു.

ഭാര്യയുടെ പാചകത്തെ പുകഴ്ത്തുമ്പോഴും, തന്നെ ഏറ്റവും കൂടുതൽ വിമർശിക്കുന്നതും ഭാര്യ തന്നെയാണെന്ന് അദ്ദേഹം ചിരിയോടെ സമ്മതിക്കുന്നു. “എന്നെ ഏറ്റവും കൂടുതൽ ക്രിട്ടിസൈസ് ചെയ്യുന്നത് അവളാണ്. അതിന് വേറെ കാരണങ്ങളൊന്നുമില്ല. ഞാൻ ചിലപ്പോൾ എപ്പോഴും എന്തോ ആലോചിച്ച് ‘ലോസ്റ്റ്’ ആയിരിക്കും. എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്, ഒന്ന് ചിരിച്ചിരിക്കാൻ വയ്യേ എന്ന് അവൾ ചോദിക്കാറുണ്ട്,” അദ്ദേഹം വിശദീകരിച്ചു.

അതെ പോലെ ഞാൻ ദേഷ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഭാര്യ തന്നെ വിമർശിക്കാറുണ്ട് അദ്ദേഹം സമ്മതിച്ചു. “ഒരേ സമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ് ഞാൻ. അത് എൻ്റെ ഒരു കുഴപ്പമാണ്. അത്തരം സമയങ്ങളിൽ അവൾ എന്തെങ്കിലും പറയുമ്പോഴാണ് ഞാൻ ദേഷ്യപ്പെടുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിജീവിതത്തിലെ ഈ ചെറിയ വിശേഷങ്ങൾ പങ്കുവെക്കുന്ന അഭിമുഖം ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ADVERTISEMENTS