സിഗരറ്റ് വലിച്ചാല്‍ ഏലക്കാ ചവച്ച് ഭാര്യയുടെ അരികിലേക്ക് പോകുന്ന അനുസരണയുള്ള ഭര്‍ത്താവാണോ മമ്മൂട്ടി – മറുപടി ഇങ്ങനെ

200

മലയാള സിനിമയിൽ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഒരു താരമാണ് മമ്മൂട്ടി. ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിൽ നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിക്കുന്നത്. അടുത്ത സമയത്തായിരുന്നു താരം ഭ്രമയുഗം എന്ന ചിത്രത്തിൽ അഭിനയിച്ച് അമ്പരപ്പിച്ചിരുന്നത്. ഈ ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സിഗരറ്റ് വലിക്കുകയാണെങ്കിൽ ഏലക്കായൊക്കെ ചവച്ച് ഭാര്യയുടെ അരികിലേക്ക് പോകുന്ന ഒരാളാണോ മമ്മൂട്ടി എന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് മമ്മൂട്ടി മറുപടി പറയുന്നത് ഇങ്ങനെ.

ADVERTISEMENTS
   

ഞാൻ പൂർണ്ണമായും വലി നിർത്തിയ ഒരാളാണ്. 1992 ലാണ് ഞാൻ വലി നിർത്തുന്നത്. പിന്നീട് ആറ് വർഷം ഞാൻ തുടർച്ചയായി വലിച്ചിരുന്നില്ല. പിന്നീട് കിങ് എന്ന ഒരു ചിത്രത്തിൽ ഒരുപാട് സിഗരറ്റ് വലിക്കുന്ന രംഗങ്ങളൊക്കെ ഉണ്ടായിരുന്നു. ആ സമയത്താണ് താൻ വീണ്ടും ചെറുതായി വലിക്കുമായിരുന്നു.

പിന്നീട് പൂർണമായും ഇത് നിർത്തുകയാണ് ചെയ്തത് എന്നും മമ്മൂട്ടി പറയുന്നുണ്ട്. അതോടൊപ്പം മറ്റൊരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് പുകവലി നിര്‍ത്തിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. തനിക്ക് ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല പുകവലി നിര്‍ത്തിയത്. തന്നെ കണ്ടു നിരവധി പേര്‍ ഇതിലേക്ക് അകൃഷ്ടരാകാം അങ്ങനെ പുതു തലമുറ ഇതില്‍ വന്നു ചാടാതിരിക്കാന്‍ ആണ് താന്‍ അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് മമ്മൂക്ക പറയുന്നു.

സിനിമയിൽ വ്യത്യസ്തമായിട്ടുള്ള  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരമാണ് മമ്മൂട്ടി എന്ന് അവതാരകൻ പറയുന്നുണ്ട്. എസ്പി, കമ്മീഷണർ, പട്ടാളം അങ്ങനെ എല്ലാ കഥാപാത്രങ്ങളെയും സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് മമ്മൂട്ടിക്ക് എന്ന് അവതാരകൻ പറയുമ്പോൾ അദ്ദേഹം രസകരമായി ഒരു കാര്യം പറയുന്നുണ്ട്.

അടുത്ത കാലത്ത് രാപ്പകൽ എന്ന ഒരു സിനിമയിൽ താൻ അഭിനയിച്ചിരുന്നു അതിലെ എല്ലാ വീട്ടുജോലിയും ചെയ്യുന്നുണ്ട് ഈ സിനിമ കണ്ടു കൊണ്ട് തന്നോട് ഒരാൾ ചോദിച്ചത് എങ്ങനെയാണ് ഇങ്ങനെ മനോഹരമായ അരിയാട്ടുന്നത് എന്നാണ്..

സത്യത്തിൽ ഞങ്ങൾ മുസ്ലിംസ് ഞങ്ങളുടെ വീട്ടില്‍ ഇഡലി ദോശ അങ്ങനത്തെ സാധനങ്ങൾ ഒന്നും പൊതുവേ രാവിലെ ഉണ്ടാക്കാറില്ല.. അരിയൊക്കെ വെച്ചിട്ടുള്ള എന്തെങ്കിലും സാധനങ്ങളാണ് ഉണ്ടാക്കുന്നത്. മിക്കപ്പോഴും പുട്ട് അപ്പം,ഇടിയപ്പം അങ്ങനെയുള്ളവയായിരിക്കും ഉണ്ടാവുക.. അപ്പോൾ എങ്ങനെയാണ് നിങ്ങൾ ഇത്രയും നന്നായി അരിയാട്ടുന്നത് എന്ന് ഒരാൾ ചോദിച്ചിരുന്നു.. അത് കേട്ട് താൻ ചിരിച്ചു പോയി എന്നും രസകരമായ രീതിയിൽ മമ്മൂട്ടി പറയുന്നുണ്ട് മമ്മൂട്ടിയുടെ വാക്കുകൾ വളരെ വേഗം തന്നെയാണ് ശ്രദ്ധ നേടിയത്.

ADVERTISEMENTS