അഭിനയം എന്നത് എനിക്ക് ജന്മനാ കിട്ടിയ കഴിവൊന്നുമല്ല. ഞാൻ നല്ലൊരു അഭിനേതാവും ആയിരുന്നില്ല മമ്മൂട്ടി.

43

മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് ശ്രീ മമ്മൂട്ടി.ആ പദവിയിലേക്ക് എത്താൻ അദ്ദേഹം വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും മറ്റും സിനിമയിലേക്ക് കയറിയതാണ് അദ്ദേഹം. കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് പേരോട് അവസരങ്ങൾ ചോദിച്ചുo പല വാതിലുകൾ കയറിയിറങ്ങിയുമാണ് സിനിമയിലേക്ക് ഉള്ള അവസരം ലഭിച്ചത്. വക്കീൽ ജോലി ഉപേക്ഷിച്ചു സിനിമയിലെത്തിയ മമ്മൂട്ടിയെ ഇതുവരെ മുന്നോട്ട് നയിച്ചത് അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം ഒന്ന് മാത്രമാണ്.

അഭിനയിക്കാനുള്ള ആഗ്രഹം മാത്രമേ തനിക്ക് കൈമുതലായി ഉണ്ടായിരുന്നുള്ളൂ എന്നും, അഭിനയ കല കൈ മുതലായുള്ള ആളായിരുന്നില്ല താനെന്നും അദ്ദേഹം തന്റെ പഴയകാല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

” അഭിനയം എന്ന കല ചിലർക്ക് നൈസർഗികമായി ലഭിക്കുന്നതാണ്. എന്നാൽ എനിക്ക് അങ്ങനെയൊരു കഴിവ് ഉണ്ടായിരുന്നില്ല. അഭിനയിക്കണം നടൻ ആകണമെന്ന എന്റെ മോഹമാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാൻ ഒരു ട്രെയിൻഡ് ആക്ടറും ആയിരുന്നില്ല.”

ഒരുപാട് പ്രതിസന്ധികളിലും പരിമിതികളിലും നിന്നാണ് ഞാൻ വന്നത്. പ്രതിസന്ധികൾക്ക് പരിമിതികൾ പാഠങ്ങൾ പഠിച്ചുമാണ് മുന്നോട്ടുവന്നത് ഞാനൊരു ട്രെയിൻഡ് ആക്ടർ അല്ല അതുപോലെ ഞാനൊരു നാച്ചുറൽ ആക്ടറുമല്ല. അഭിനയിച്ചു അഭിനയിച്ചു പഠിക്കുകയായിരുന്നു എന്ന് മമ്മൂട്ടി പറയുന്നു.

അന്നത്തെ കാലത്ത് ടെലിവിഷനും ഇന്റർനെറ്റും ഒന്നുമില്ലായിരുന്നുവല്ലോ. ഇംഗ്ലീഷ് സിനിമകളും ഹിന്ദിയും തമിഴ് സിനിമകളും ഒക്കെ കണ്ട് അതിലെ നടന്മാരൊക്കെയാണ് എന്നെ സ്വാധീനിച്ചത്. എന്നെ സംബന്ധിച്ച് ഞാനൊരു ആഗ്രഹനടനാണ്. എന്റെ അഭിനയം നന്നായിട്ടുണ്ടെങ്കിൽ അതെന്റെ പരിശ്രമത്തിലൂടെ ഞാൻ ഉണ്ടാക്കിയെടുത്തത് തന്നെയാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് പഴയതുപോലെയല്ല. അവസരങ്ങൾ ഒരുപാടുണ്ട് എന്നും സ്വന്തമായി ഒരു സിനിമ വേണമെങ്കിൽ നിർമ്മിച്ച youtubeൽ അപ്‌ലോഡ് ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

അഭിനയം അഭിനയിച്ചു തന്നെ പഠിച്ച നടൻ. സത്യത്തിൽ ഒരാളുടെ അടങ്ങാത്ത ആഗ്രഹമാണ് അയാളെ ഈ നിലയിൽ എത്തിച്ചിരിക്കുന്നത് എന്ന് നമുക്ക് നിസംശയം പറയാം . ഇന്ന് ആ നടൻ ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നടന്മാരിൽ ഒരാളായി മാറിയത് അയാളുടെ അടങ്ങാത്ത ആഗ്രഹവും പരിശ്രമവും ഒന്ന് തന്നെ മാത്രമാണ്. മമ്മൂട്ടി എന്ന ഈ മനുഷ്യൻ നമ്മൾക്കേവർക്കും ഒരു വലിയ മാതൃകയാണ്. ജീവിതത്തിലെ നമ്മുടെ സ്വോപനങ്ങളോട് നമുക്ക് അടങ്ങാത്ത അഭിനിവേശവും അർപ്പണവുമുണ്ടെങ്കിൽ ഉറപ്പായും വിജയിക്കും ഒരു സംശയം വേണ്ട എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ മനുഷ്യൻ

ADVERTISEMENTS