സത്യത്തില്‍ രാജാവിന്റെ മകനില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു പിന്നെങ്ങനെ അത് മോഹൻലാൽ ആയി ഡെന്നിസ് ജോസഫ് ആ കഥ പറയുന്നു.

653

മലയാള സിനിമയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിക്കുന്ന ചിത്രമാണ് രാജാവിന്റെ മകൻ . ശ്യാമ നിറക്കൂത്തു തുടങ്ങിയ ചിത്രങ്ങൾ എഴുതിയ അതേ ഡെന്നിസ് ജോസഫ് ആണ് മോഹൻലാലിനെ ഒരു സൂപ്പർ സ്റ്റാറാക്കി മാറ്റിയ രാജാവിന്റെ മകൻ എഴുതിയത്. തമ്പി കണ്ണന്താനം ആണ് ചിത്രം സംവിധാനം ചെയ്തത്. നടൻ മോഹൻലാലിന്റെ കരിയറിനെ മാറ്റിമറിച്ച ചിത്രമാണ് രാജാവിന്റെ മകൻ.

രണ്ടു നായകന്മാർ ഉള്ള ചിത്രമാണ് സത്യത്തിൽ രാജാവിന്റെ മകൻ മോഹന്‍ലാലും രതീഷും തുല്യ പ്രാധാന്യമുള്ള നായകന്മാരായി എത്തിയ ചിത്രത്തിലെ ശക്തായ നായികയെ അവതരിപ്പിച്ചത് അംബികയായിരുന്നു. സത്യത്തിൽ രാജാവിന്റെ മകനിൽ മോഹൻലാലിന് പകരം എത്തേണ്ടത് മമ്മൂട്ടിയായിരുന്നു,എങ്കിൽ ഒരു പക്ഷേ മോഹൻലാൽ എന്ന നടൻ എന്നെ കാണുന്ന സൂപ്പർ താര പരിവേഷം ഉണ്ടാകുമോ എന്ന് പോലും അറിയില്ല അതിനെ കുറിച്ച് ഡെന്നീസ് ജോസഫ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ കഥ ഇതാണ്.

ADVERTISEMENTS
   
READ NOW  ഒരുനാള്‍ എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമലോകം കാത്തിരിക്കേണ്ടി വരും: അന്ന് ഷാജി കൈലാസിനെ ഞെട്ടിച്ച സുകുമാരന്റെ വാക്കുകള്‍

രാജാവിന്റെ മകനില്‍ യഥാർത്ഥത്തിൽ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. എന്നാല്‍ സംവിധായകൻ തമ്പി കണ്ണന്താനവും നടൻ മമ്മൂട്ടിയും തമ്മില്‍ ചില അഭിപ്രായ ഭിന്നതയുണ്ടായിരുന്നതിനാല്‍ മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ ചിത്രത്തിലെ നായകനായി. രണ്ട് നായകന്മാരുണ്ടായിരുന്ന ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു അംബിക അവതരിപ്പിച്ച അഡ്വ. ആന്‍സി. സത്യത്തിൽ ശക്തമായ മറ്റൊരു കഥാപാത്രം അവതരിപ്പിച്ചത് അനശ്വര നടൻ രതീഷായിരുന്നു.

ADVERTISEMENTS