മലയാള സിനിമയിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ വ്യത്യസ്തമായ അഭിനയം കൊണ്ട് തന്നെ ഇനി സിനിമയിൽ അദ്ദേഹത്തിന് ഓസ്കാർ ഒഴികെയുള്ള പുരസ്കാരങ്ങൾ ഒന്നും തന്നെ ലഭിക്കാറില്ല. എന്തുകൊണ്ടാണ് മമ്മൂക്ക എന്തുകൊണ്ടാണ് മലയാള സിനിമകള്‍ ഓസ്കാറിൽ എത്താത്തത് എന്ന ചോദ്യത്തിന് ഇപ്പോൾ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഓസ്കാർ, ഓസ്കാർ എന്ന നമ്മൾ പറയുന്നുണ്ട് എന്നാൽ ഏതു പടങ്ങളാണ് ഓസ്കാറിന് വേണ്ടി മത്സരിക്കുന്നത് എന്നുകൂടി നമ്മൾ അറിഞ്ഞിരിക്കണം എന്നാണ് മമ്മൂട്ടി പറയുന്നത്. ഓസ്കാറിന് കൂടുതലായും ഇംഗ്ലീഷ് സ്പീക്കിംഗ് ഫിലിംസ് ആണ് മത്സരിക്കാറുള്ളത്.
ഈ ന്യൂയോർക്ക് കൗണ്ടിലും ലോസ് എയ്ഞ്ചൽ കൗണ്ടിലും ഒക്കെ റിലീസ് ചെയ്യുന്ന തീയേറ്ററുകളിലുള്ള സിനിമകളാണ് മത്സരിക്കാറുള്ളത്. മാത്രമല്ല അതിനു ചില നിയമങ്ങൾ ഒക്കെ ഉണ്ട്. ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ആ സിനിമ അവിടെ ഓടണം. 6000 മെമ്പർമാരിൽ കുറെ കുറെ പേരെങ്കിലും അത് കാണണം. അവർ നോമിനേറ്റ് ചെയ്യുന്ന സിനിമകൾക്കാണ് ഈ ഒരു അവാർഡുകൾ വരുന്നത്.
ലോകത്ത് ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ഭാഷകളിലും മത്സരിക്കുന്ന ഒരേയൊരു കാറ്റഗറി മാത്രമേ ഉള്ളൂ അത് ബെസ്റ്റ് ഫോറിൻ സിനിമകളാണ്. എന്നാൽ ഫോറിൻ സിനിമകൾ ജനറൽ ക്യാറ്റഗറിയിൽ കൺവേർട്ട് ചെയ്തിട്ടുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഒരു ഇറ്റാലിയൻ സിനിമയ്ക്ക് സത്യത്തിൽ അങ്ങനെ ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്. അത് മികച്ച സിനിമയ്ക്കും ബെസ്റ്റ് അക്ടരിനും അവാര്‍ഡ് അന്ന് ലഭിച്ചിട്ടുണ്ട്.
ബെസ്റ്റ് ഫോറിന്‍ ഫിലിം കാറ്റഗറിയില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകള്‍ വരും അത് കൂടാതെ ലോകത്തിലെ എല്ലയിടങ്ങളിലെയും സിനിമകള്‍ വരും. മമ്മൂട്ടി പറയുന്നു അതുകൊണ്ട് തന്നെയാണ് നമ്മുടെ സിനിമകള്‍ക്ക് സാധ്യത മങ്ങുന്നത്.
വളരെ കൃത്യമായി ഒരു ചോദ്യത്തിന് ക്രിസ്റ്റൽ ക്ലിയർ ആയ മറുപടിയാണ് മമ്മൂട്ടി നൽകിയത്. സിനിമയെക്കുറിച്ച് ആ മനുഷ്യൻ എത്രത്തോളം പഠിച്ചിട്ടുണ്ട് എന്ന് അതിൽ നിന്ന് തന്നെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഓസ്കാർ അവാർഡ് എന്ന് പറയുന്നത് വെറുതെ കിട്ടുന്ന ഒന്നല്ല എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. സിനിമയോട് മമ്മൂട്ടിക്കുള്ള താല്പര്യം എത്ര വലുതാണ് എന്ന് മനസ്സിലാക്കണമെങ്കിൽ ഈ ഒരു അഭിമുഖത്തിൽ അദ്ദേഹം ഓസ്കാറിനെ പറ്റി പറയുന്നത് മാത്രം മനസ്സിലാക്കിയാൽ മതി എന്നാണ് ആളുകൾ പറയുന്നത്. കാരണം അത്രത്തോളം മികച്ച രീതിയിൽ ആണ് അദ്ദേഹം അക്കാര്യത്തെക്കുറിച്ച് പഠിച്ചിരിക്കുന്നത്. അത് സിനിമയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരു വ്യക്തി ചെയ്യുന്നതാണ്.