40 വയസ്സിനുള്ളിൽ 44 കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീ – കാരണം ആരെയും ഞെട്ടിക്കുന്നത് -കാണാം

71

ഉഗാണ്ടയിൽ ജീവിക്കുന്ന മറിയം നബതൻസി ബാബരി എന്ന സ്ത്രീക്ക് 44 കുട്ടികളാണ് ഉള്ളത്. 2023 ഏപ്രിലിൽ പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച് അവരുടെ മൂത്ത കുട്ടിയുടെ പ്രായം 31 വയസ്സാണ്. ഇളയ കുട്ടിക്ക് ആറുവയസ്സും ആയിരുന്നു.

2015 ഇൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയാണ് ഇവർ. ഭർത്താവ് ഉപേക്ഷിക്കുവാനുള്ള കാരണം ഇത്രയധികം കുട്ടികളുണ്ട് എന്നതായിരുന്നു. ഈ കുട്ടികളെ എങ്ങനെ വളർത്തും എന്നുള്ള ഭയമാണ് തന്റെ ഭാര്യ ഉപേക്ഷിക്കാൻ അയാളെ നിർബന്ധിതനാക്കിയത് എന്നാണ് പറയുന്നത്. 1980 ലാണ് മറിയം ജനിക്കുന്നത്. 13 വയസ്സുള്ളപ്പോഴായിരുന്നു ആദ്യത്തെ കുട്ടികളുടെ അമ്മയായി അവർ മാറിയത്.

ADVERTISEMENTS
   

36 വയസ്സിലേക്ക് എത്തിയപ്പോൾ 44 കുട്ടികളാണ് അവർക്ക് ഉണ്ടായത്. മൂന്ന് കുട്ടികളുള്ള അഞ്ചു പ്രസവങ്ങളും അഞ്ചു കുട്ടികളുള്ള അഞ്ചു പ്രസവവും ,രണ്ടു കുട്ടികളുള്ള അഞ്ചു പ്രസവവും ,പിന്നെ അവസാനത്തെ ഒരു കുട്ടിയും മൊത്തം  15 പ്രസവങ്ങളിലൂടെ 44 കുട്ടികളുടെ അമ്മയായി ഇവർ മാറി.

അപ്പോള്‍ നമ്മള്‍ക്ക് ചോദിക്കാം എന്തിനിത്ര പ്രസവിച്ചു എന്ന്. ഇവര്‍ക്ക്  ഹൈപ്പർ ഓവുലേഷൻ എന്ന ഒരു അപൂർവ ജനിതിക അവസ്ഥയാണ്. ഒന്നിലധികം കുട്ടികള്‍ ഒരു പ്രസവത്തില്‍ ഉണ്ടാകും എന്നതാണ്  ഈ അവസ്ഥയുടെ പ്രത്യേകത. അങ്ങനെയാണ് ഇവർക്ക് ഇത്രയും കുട്ടികൾ ഉണ്ടായത്. ഇവര്‍ക്ക് ഗര്‍ഭം ധരിക്കാതെ പറ്റില്ല അസാധാരണമായ ഒവുലെശന്‍ ഉള്ളത് കൊണ്ട് പ്രസവിചില്ലെങ്കില്‍ അത് യൂട്രസില്‍ ഫൈ ബ്രോയിദ് ആയി രൂപാന്തരം പ്രാപിക്കുകയും അതവരുടെ ജീവന് തന്നെ ഭീഷണിയാകും എന്നതാണ് അതിന്റെ കാരണം. 2019 ൽ ഇനിയും ഗർഭിണി ആവാതിരിക്കുവാൻ വേണ്ടി ഇവർ ഒരു സർജറിക്ക് വിധേയയായി എന്നാണ് പറയുന്നത്. അങ്ങനെ പ്രസവം നിന്നു.

ഭർത്താവ് ഉപേക്ഷിച്ചതോടെ ഇത്രയും കുട്ടികളുമായി ഒറ്റയ്ക്ക് ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടായ ഒരു അവസ്ഥയായിരുന്നു അവർക്ക്. എങ്കിലും അവർ ഹെയർഡ്രസ്സർ, ഹെർബലിസ്റ്റ് എന്നീ നിലകളിലൊക്കെ ശ്രദ്ധ നേടി. തന്റെ ഉത്തരവാദിത്വത്തിലൂടെ കുട്ടികളെ നോക്കി ജീവിക്കുകയാണ്.

ഒരു വീട്ടിൽ തന്നെയാണ് കുട്ടികൾക്കൊപ്പം ഇവർ ജീവിക്കുന്നത്. ആദ്യം ഇവർ ഇരട്ട കുട്ടികൾക്കാണ് ജന്മം നൽകുന്നത്. മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമാണ് ഇപ്പോൾ സന്തോഷകരമായ ജീവിതം ഇവർ നയിക്കുന്നത്. നിരവധി ആളുകളാണ് ഇവരുടെ കഥ കേട്ടുകൊണ്ട് ഇപ്പോൾ അമ്പരന്ന് നിൽക്കുന്നത്.

ഇത്രത്തോളം പ്രസവങ്ങൾ ഒരു സ്ത്രീക്ക് എങ്ങനെ സാധിക്കും എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. പലർക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ് ഇവർ. ഭർത്താവ് ഒപ്പം ഇല്ലായെങ്കിൽ പോലും വളരെ മാന്യതയോടെ തന്നെ കുട്ടികളെ വളർത്തുന്ന ഒരു അയൺ ലേഡി തന്നെയാണ് ഇവർ എന്ന് പറയാതെ വയ്യ.

ADVERTISEMENTS