നടനെന്ന രീതിയിൽ നിരവധി മികച്ച കഥാപത്രങ്ങൾ നൽകിയിട്ടുള്ള വ്യക്തിയാണ് നടൻ കെ ബി ഗണേഷ് കുമാർ. മുൻ മന്ത്രിയും രാഷ്ട്രീയ ചാണക്യൻ ആർ ബാലകൃഷ്‍ണപിള്ളയുടെ മകൻ. അച്ഛന്റെ പാരമ്പര്യം അതേപടി പിന്തുടർന്ന് അദ്ദേഹവും രാഷ്ട്രീയത്തിൽ എത്തി . വനം,കായികം,ടുറിസം,സിനിമ ,പൊതുഗതാഗതം എന്നീ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ച മികവ് അദ്ദേഹത്തിനുണ്ട്. വെറും കുടുംബ വാഴ്ച എന്ന രീതിയിൽ തള്ളിക്കളയാൻ പറ്റില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തന കാലയളവിൽ അദേഹം വഹിച്ച പദവികളിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ വളരെ മികവുറ്റതായിരുന്നു. കെ എസ് ആർ ടി സി യുടെ മുഖം തന്നെ മാറ്റിയെടുത്ത മന്ത്രിയാണ് അദ്ദേഹം.
അദ്ദേഹം ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിൽ അടുത്ത രണ്ടര വർഷക്കാലം മന്ത്രിസ്ഥാനം അലങ്കരിക്കേണ്ട വ്യക്തി കൂടിയാണ്. വര്ഷങ്ങളായി പത്തനാപുരത്തുകാരുടെ പ്രീയങ്കരനായ എം എൽ എ. സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെന്നു വേണ്ട പരിഹാരം ചെയ്തു കൊടുക്കുന്ന വളരെ വലിയ മനസ്സിന് ഉടമയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ജന്മനസ്സുകളിലുള്ള സ്ഥാനം കൊണ്ടാകാം പത്തനാപുരം നിയോജക മണ്ഡലം അദ്ദേഹത്തെ ഒരിക്കലും കൈവിടാത്തതും. ഇപ്പോൾ അദ്ദേഹം പത്തനാപുരം എം എൽ എ ആണ്. അടുത്തിടെ അദ്ദേഹം തന്റെ മണ്ഡലത്തിൽ ഒരിടത്തു എത്തിയപ്പോൾ തനിക്ക് ഒരു വീടില്ല എന്ന് പറഞ്ഞു കരഞ്ഞ കുഞ്ഞിനെ നെഞ്ചോട് ചേർക്കുകയും അവനു വീട് മാത്രമല്ല അവനെ സ്വന്തം മകനെ പോലെ നോക്കിക്കൊള്ളാമെന്നും ഇനി മുതൽ അവൻ തന്റെ നാലാമത്തെ മകനാണെന്നും അവനു എവിടെ വരെ പഠിക്കണോ അത് വരെ പഠിപ്പിക്കാൻ ഉള്ള സഹായങ്ങൾ താൻ ചെയ്യും എന്ന് ഗണേഷ് കുമാർ പറഞ്ഞ വീഡിയോ വൈറലായിരുന്നു.
കഴിഞ്ഞ വർഷം പ്രമുഖ മലയാളം സിനിമ താരം അനുശ്രീ തന്റെ മണ്ഡലത്തിലെ എം എൽ എ കൂടിയായ ഗണേഷ്‌കുമാറിനെ പറ്റിയുള്ള തന്റെ ഓർമ്മയും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്ന കുറിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വച്ചിരുന്നു.
എങ്ങനെയാണ് ഒരു ജനനായകൻ ആയിരിക്കേണ്ടത് എന്ന് താൻ പഠിച്ചത് ഗണേഷ് കുമാറിൽ നിന്നായിരിക്കും എന്ന് നടി പറയുന്നു തന്റെ ചെറുപ്പ കാലത്തു ഗണേഷ് കുമാർ എന്ന സിനിമ നടനെ കാണാൻ തങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും. അദ്ദേഹം നാട്ടിലെ കലാപരുപാടിയിൽ സമ്മാനം നൽകാൻ എത്തുമ്പോൾ തങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങാനും ഒന്ന് കാണാനും വലിയ ആവേശത്തോടെ ഇരിക്കും എന്നും, അന്ന് അദ്ദേഹം തങ്ങളെ നോക്കി ഒന്ന് ചിരിച്ചാൽ അതാകും തങ്ങളുടെ സന്തോഷം എന്നും താരം പറയുന്നു. അദ്ദേഹത്തിന് ക്യൂ നിന്നും മാലയിടുന്നതും സമ്മാനം മേടിക്കുന്നതുമെല്ലാം അനുശ്രീ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരുന്നു. 2003- 2004 കാലയളവിലെ കാര്യങ്ങൾ ആണ് താരം പങ്ക് വക്കുന്നത്,
പാർട്ടിക്കും ജാതിക്കും അതീതനായി എന്തിനും ഏതിനും പത്തനാപുരംകാർക്ക് ഗണേഷ് കുമാർ ഉണ്ട് എന്നുള്ളത് ആ നാട്ടുകാരുടെ ഒരു അഹങ്കാരം ആണെന്ന് അനുശ്രീ പറയുന്നു. അടുത്തിടെ അദ്ദേഹത്തോടൊപ്പം തനിക്കും ഒരു വേദി പങ്കിടാൻ അവസരം കിട്ടിയിരുന്നു എന്നും അന്ന് അദ്ദേഹത്തോട് ഉള്ള ജനങ്ങളുടെ സ്നേഹം കണ്ടപ്പോൾ ആ പഴയ ജനപ്രീതിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് തോന്നിപോയി എന്ന് അനുശ്രീ പറയുന്നു.
അതാകാം പാർട്ടിക്കും രാഷ്ട്രീയത്തിനുമതീതമായി ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടാകാം ഇന്നും അദ്ദേഹം വിജയിക്കുന്നത് ഞങ്ങളുടെ സ്വന്തം ഗണേശേട്ടൻ എന്നാണ് താരം കുറിച്ചത്. ഒപ്പം നടൻ ഗണേഷിനൊപ്പമുള്ള ചിത്രവും അനുശ്രീ പങ്ക് വച്ചിരുന്നു.
അനുശ്രീയുടെ കുറിപ്പ് വായിക്കാം