രാജ്യ താല്പര്യത്തിനെതിരായി മലയാളത്തിൽ പ്രൊപ്പഗണ്ഡ സിനിമകള് നിർമ്മിക്കുന്നവരെ ലക്ഷ്യമാക്കി എൻഫോഴ്സ്മെന്റ് ദയറക്റ്ററേറ്റ് അഥവാ ഇ ടി അന്വോഷണം ആരംഭിച്ചു എന്ന വാർത്ത പ്രമുഖ മാധ്യമങ്ങളിൽ എല്ലാം വന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടൻ കൂടിയായ ഒരു നിർമ്മാതാവ് വിദേശത്ത് വച്ച് കോടിക്കണക്കിന് രൂപ കൈപ്പറ്റി എന്നും ഇ ഡി ക്ക് വിവരം ലഭിച്ചു എന്നും ഇതിന്റെ പേരിൽ നടന്റെ സിനിമ നിർമ്മാണ കമ്പനി എയകദേശം 25 കോടി രൂപ പിഴയടച്ചു എന്നും വാര്ത്തകൾ വന്നിരുന്നു . മലയാള സിനിമയില് രാജ്യ താല്പര്യങ്ങൾക്ക് എതിരായി സിനിമകള് ചെയ്യുന്നതിന് വിദേശത്ത് നിന്നു കളപ്പണം വന്നിരുന്നു എന്നും പ്രമുഖ മാധ്യമങ്ങളിൽ വാര്ത്തകൾ വന്നിരുന്നു. ഇതിനെ തുടർന്ന് ആ വാർത്തകൾക്ക് മറപറ്റി ധാരാളം വാർത്തകൾ വെളിയിൽ വന്നു തുടങ്ങിയിരുന്നു.
ഇപ്പോൾ വിവാദമാകുന്നത് ‘മറുനാടൻ മലയാളി’ നൽകിയ ഒരു വാർത്തയാണ്. നടൻ പൃഥ്വിരാജ് ,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമകളിൽ ഇ ഡി ക്ക് സംശയം ഉണ്ടെന്നും അവർ അന്വോഷണം ആരംഭിച്ചെന്നും. മറുനാടന്റെ വാർത്തയിൽ പറയുന്നു. പൃഥ്‌വിയുടെ ജനഗണമന എന്ന സിനിമ അത്തരം പ്രോപഗണ്ട യുടെ ഭാഗമാണോ എന്നും ഇ ഡി ക്ക് സംശയമുണ്ടെന്നും ഇത്തരം സിനിമകൾക്കായി ഖത്തറിൽ നിന്ന് കേരളത്തിലേക്ക് പണം ഒഴുകുന്നു എന്നുമുള്ള ഗുരുതരമായ ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത് . പ്രിത്വിരാജ് കേസിൽ നിന്ന് തലയൂരാൻ 25 കോടി രൂപ പിഴയടച്ചു എന്നും മറ്റുമാണ് മറുനാടൻ വാർത്ത കൊടുത്തത്.
ഇപ്പോൾ പൃഥ്വിരാജ് തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ പേര് എടുത്തു പറഞ്ഞാണ് പൃഥ്‌വി രാജ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.താൻ ഒരു കേസിന്റെയും പേരിൽ എങ്ങും പിഴയടച്ചിട്ടില്ല എന്നും തന്റെ പേരിൽ വരുന്നത് തീർത്തും വസ്തുത വിരുദ്ധവും വ്യാജ വാർത്തയുമാണ് എന്നും മാധ്യമധർമ്മം ഈ കാലത്തു അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് അദ്ദേഹം കുറിക്കുന്നത്.
തനിക്കെതിരെ വ്യാജ വാർത്ത കൊടുത്ത ചാനലിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുവാൻ പോവുകയാണ് എന്നാണ് പ്രിത്വിരാജ് തന്റെ കുറിപ്പിൽ പറയുന്നത്. വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം വാർത്തകൾ നൽകണമെന്ന് ചാനലുകളോട് പൃഥ്‌വി അഭ്യര്ഥിക്കുന്നുമുണ്ട്.
അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.