ഓണവുമായി ബന്ധപ്പെട്ട് മല്ലികാ സുകുമാരനും കുഞ്ചനും ജനാർദ്ദനനും ശോഭന നമ്പൂതിരി എല്ലാവരും ഒത്തുള്ള ഒരു അഭിമുഖ പരിപാടി കൗമുദി മൂവീസിനു വേണ്ടി ചെയ്ത സമയത്തു മമ്മൂട്ടി പൃഥ്വിരാജിന്റെ ജീവിതത്തിൽ വളരെ വലിയ ഒരു റോൾ ചെയ്തിട്ടുണ്ടെന്ന് സംഘടനയിൽ നിന്നും പ്രിത്വിരാജിനെ പുറത്താക്കാൻ പ്ലാൻ ചെയ്ത ഒരു സമയത്ത് കൃത്യമായി ഇടപെട്ട് പൃഥ്വിരാജിനെ രക്ഷിച്ചത് മമ്മൂട്ടി ആണെന്ന് മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നത്.
ഈ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറയുന്നുണ്ട് തൻറെ ഭർത്താവ് സുകുമാരൻ ഇടക്കിടയ്ക്ക് പറയുമായിരുന്നു എന്നെപ്പോലെ തന്നെ ഇടയ്ക്കൊക്കെ നാക്ക് ഒന്ന് പിഴയ്ക്കുമെങ്കിലും അത് തിരുത്താറുണ്ടന്നു. ആൾ എന്നെ പോലെ തന്നെയാണ് ആള് ശുദ്ധനാണ് പാവമാണെന്ന് അതേപോലെ തന്നെയാണ് മമ്മൂട്ടി തന്റെ ജീവിതത്തിലും, ആർക്കും ഇല്ലാത്ത ഒരു ഓപ്പൺനെസ് തുറന്ന മനസ്സ് അദ്ദേഹത്തിന് ഉണ്ട് എന്ന് മല്ലിക സുകുമാരൻ പറയുന്നു.
മമ്മൂട്ടിയെ തനിക്ക് ജീവിതത്തിൽ വലിയ ബഹുമാനമാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. തന്റെ ജീവിതത്തിൽ ഒരിക്കൽ മറക്കാൻ പറ്റാത്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്എന്നും മല്ലിക സുകുമാരൻ പറയുന്നു. പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കകാലത്ത് സംഘടനയിൽ നിന്നും പൃഥ്‌വി ചില എതിർപ്പു നേരിട്ടിരുന്നു. പൃഥ്വിരാജിനെ പുറത്താക്കണമെന്നും, പൃഥ്‌വിക്കെതിരെ മുദ്രാവാക്യം വിളിയും പൃഥ്വിരാജ് മാപ്പ് പറയണം എന്നൊക്കെ പറഞ്ഞ് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
അത് പൃഥ്വിരാജ് ഏതോ ഒരു സിനിമയിൽ അഭിനയിക്കാൻ പോയി എന്നൊക്കെ പറഞ്ഞായിരുന്നു ആറുമുറുപ്പ് ഉണ്ടായത്. സത്യത്തിൽ താൻ ഞെട്ടി പോയി. കാരണം അവൻ ഇൻഡസ്ട്രിയിൽ ആരുമല്ല ആകെ രണ്ടോ മൂന്നോ പടത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നടനാണ്. പിന്നെ എന്തിനാണ് അവനെതിരെ ഇത്രയും വലിയ പ്രശ്നം എന്നുള്ള ഒരു ചിന്തയിൽ താൻ അങ്ങനെ എല്ലാവരും ഒത്തുകൂടി ഇരിക്കുന്നവരുടെ അടുത്ത് ഇരിക്കുകയാണ് അവിടെയാണ് ഈ സംസാരം നടക്കുന്നത്. അന്നത് വലിയ പ്രശ്നമാണ്.
അന്ന് എല്ലാവരും കൂടിയിരിക്കുന്ന സദസ്സിൽ മമ്മൂട്ടി പതുക്കെ ഒരു തൂണിന്റെ സൈഡിൽ കൂടി നടന്ന തൻറെ അടുത്ത് വന്നു എന്നിട്ട് പറഞ്ഞു സത്യത്തിൽ പറയുന്നത് കൊണ്ട് വിഷമമുണ്ടു ചേച്ചി. നിങ്ങൾക്കൊക്കെ വിഷമം ആയെങ്കിൽ സോറി മാപ്പാക്കണം എന്ന് പറഞ്ഞാൽ തീരുമെങ്കിൽ അത് തീർപ്പാക്കണം എന്റെ പൊന്നു ചേച്ചി വേറെ ഒന്നും കൊണ്ടല്ല, ഇതൊന്നു നീട്ടിക്കൊണ്ട് പോകണം ആ പേരിൽ പൃഥ്വിരാജിനെ കുറച്ചുനാൾ ഒന്ന് വെളിയിൽ ഇരുത്തണം എന്നുള്ള ഉദ്ദേശത്തിൽ കുറെ പേർ ഇതിനകത്ത് ഇരിപ്പുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. ഒരു പുതുമുഖ നടനല്ലേ അവന് അങ്ങനെ അങ്ങ് വിലസേണ്ട അങ്ങനെ ആ ഒരു ഉദ്ദേശത്തോടെ ഇതിനകത്ത് ഇരിക്കുന്ന ആൾക്കാരുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് വഴിയൊരുക്കി കൊടുക്കരുത് എന്ന് ആണ് മമ്മൂട്ടി ഉദ്ദേശിച്ചേ.
വേണ്ട അവൻ എന്തെങ്കിലും ഒരു മാപ്പ് പറഞ്ഞാൽ അങ്ങ് തീരുമെങ്കിൽ അങ്ങ് പറഞ്ഞേക്കട്ടെ എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് മല്ലിക സുകുമാരൻ പറയുന്നു. അന്ന് പൃഥ്വിരാജ് വന്ന ആ വിഷയം പറഞ്ഞിട്ട് സോറി പറഞ്ഞിട്ട് പോയി. അപ്പോൾ അടുത്ത പ്രശ്നം സോറി എന്നല്ല മാപ്പ് എന്ന് തന്നെ പറയണം എന്നായി ചിലർ. അപ്പോൾ ഞാൻ ആലോചിച്ചു അത്രയും നടി നടന്മാർ അവിടെ ഇരിക്കുന്നു നമുക്ക് വേണ്ടപ്പെട്ട പലരും ഉണ്ട്. പക്ഷേ അവർ ആർക്കും പറയാൻ തോന്നാത്ത ഒരു കാര്യം മമ്മൂട്ടി വന്നു പറയുന്നെങ്കിൽ അദ്ദേഹം അത് പറഞ്ഞതിന് കാരണം അവൻ സുകുമാരൻ ചേട്ടൻറെ മകൻ ആയതുകൊണ്ടാണ്. അത്രയ്ക്കും വലിയ അടുപ്പമാണ് മമ്മൂട്ടിയും സുകുമാരനും ആയിട്ട് ഉണ്ടായിരുന്നത് എന്ന് മല്ലിക സുകുമാരൻ പറയുന്നു.
അതുപോലെതന്നെ തങ്ങൾ ഒരു സിനിമ മമ്മൂട്ടിയെ വച് നിർമ്മിച്ച സമയത്ത് മമ്മൂട്ടിയെ കണ്ട് ഡേറ്റും മറ്റു കാര്യങ്ങൾ സംസാരിക്കാനായി എറണാകുളത്ത് വച്ച് സുകുവേട്ടൻ മമ്മൂട്ടിയെ ഫോൺ ചെയ്തു,അപ്പോൾ മമ്മൂട്ടി പറഞ്ഞു അയ്യോ സുകുവേട്ട നിങ്ങൾ എന്റെ വീട്ടിലോട്ടു ഒന്നും വരണ്ട ഞാൻ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ വന്ന് മമ്മൂട്ടി സുകുമാരനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. അന്ന് മുതൽ ഇന്ന് വരെ വരെ എല്ലാ മര്യാദകളും പാലിച്ച് മമ്മൂട്ടി തങ്ങളുടെ കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു വ്യക്തിയാണെന്ന് മല്ലിക പറയുന്നു. മമ്മൂട്ടിയുടെ ആ ഒറ്റ പറച്ചിൽ കൊണ്ടാണ് അന്ന് പൃഥ്‌വിരാജിനെതിരെ ഉള്ള പ്രശ്നം തീർന്നതും ഒതുക്കാൻ ശ്രമിച്ചവരുടെ ഉദ്ദേശം നടക്കാതെ പോയത് എന്നും മല്ലിക സുകുമാരൻ പറയുന്നു.