സ്ത്രീകൾ എന്ന് ശബരിമലയിൽ കയറിയോ അന്നുമുതൽ നമ്മുടെ നാട് നശിക്കാൻ തുടങ്ങി വിശ്വാസത്തെ ചോദ്യം ചെയ്യുകയായിരുന്നു സർക്കാർ ചെയ്തത്.

10206

ഇന്ന് നമ്മുടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു വിഷയമായി ശബരിമല മാറിക്കഴിഞ്ഞു. നമ്മുടെ കേരളത്തിലെ ശബരിമല എന്ന ക്ഷേത്രം എത്ര പ്രസിദ്ധമാണെന്നും ഓരോ വർഷക്കാലം എത്രത്തോളം ഭക്തരാണ് അവിടേക്ക് എത്തുന്നത് എന്നും നമുക്ക് ഊഹിക്കാൻ സാധിക്കുന്നതാണ്. ഓരോ മലയാളിയുടെയും ഒരു സ്വകാര്യമായ അഹങ്കാരം കൂടിയാണ് ശബരിമല. എന്നാൽ ശബരിമലയെ കുറിച്ച് അലി അക്ബർ പറഞ്ഞ ചില കാര്യങ്ങളാണ് ഈ സമയത്ത് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നമ്മള്‍ ഈ  സമീപ കാലത്ത് ഒരുപാട് പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

കോവിഡ് അടക്കമുള്ള മഹാമാരികളെ നമ്മൾ അതിജീവിക്കുകയും ചെയ്തു. എന്നാൽ ഈ മഹാമാരിയുടെയും പ്രളയത്തിന്റെയും ഒക്കെ തുടക്കം എവിടെ നിന്നായിരുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്  തന്റെ പഴയ ഫേസ്ബുക്ക് കുറിപ്പില്‍ ആണ് അദ്ദേഹം  ഇതിനെ കുറിച്ച് പറഞ്ഞത് .

ADVERTISEMENTS
   

ഒരു വർഷത്തിനു മുൻപ് അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് കേരളം നശിക്കാനുള്ള തുടക്കം എന്നാണ് അദ്ദേഹം പറയുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചപ്പോൾ മുതലാണ് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നത്.


ഇതിനു മുൻപ് എത്രയോ വട്ടം മഴ പെയ്തിട്ടുണ്ടായിരുന്നു, ആ സമയത്തൊന്നും നമ്മുടെ അരികിലേക്ക് പ്രളയം വന്നിട്ടില്ലല്ലോ എന്നുമാണ് അദ്ദേഹം ആ facebook കുറിപ്പിൽ പറയുന്നത്. എന്നാൽ പിണറായി സർക്കാർ സ്ത്രീകളെ ശബരിമലയിൽ കയറ്റിയ സമയം മുതൽ കേരളം നശിച്ചു തുടങ്ങി. ശബരിമലയിൽ വിശ്വസിക്കുന്ന എത്രയോ സ്ത്രീകളുണ്ട് അത്തരത്തിൽ വിശ്വാസികളായ സ്ത്രീകൾ ഒരിക്കലും ശബരിമലയിൽ പോവില്ല. കാരണം അത് അവരുടെ വിശ്വാസമാണ് ആ വിശ്വാസത്തെ കൂടിയാണ് സർക്കാർ മുതലെടുത്തത്.

സ്ത്രീകൾ ശബരിമലയിൽ കയറിയതിനു ശേഷം അവിടെയുണ്ടായ പ്രളയത്തിൽ പമ്പാ നദിയുടെ ഒരുപാട് ഭാഗം നശിച്ചുപോകുന്ന കാഴ്ച കാണാൻ സാധിച്ചിരുന്നു. ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. അതിനുശേഷമാണ് മഹാമാരികൾ അടക്കം വീണ്ടും കേരളത്തിലേക്ക് എത്തിയത്. എല്ലാത്തിനും കാരണം ഇതുതന്നെയാണ്.

ഞാനിത് പറയുമ്പോൾ ചിലപ്പോൾ എല്ലാവരും എന്നെ പരിഹസിച്ചേക്കാം, പക്ഷേ എല്ലാവരും ഒന്ന് ആലോചിച്ചു നോക്കിയാൽ മനസ്സിലാകും അന്നുമുതലല്ലേ നമ്മുടെ നാട് നശിക്കാൻ തുടങ്ങിയത്. സ്ത്രീകളെ ശബരിമലയിലേക്ക് കയറ്റുന്നത് അഭിമാന പ്രശ്നമായിട്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവർ അപ്പോൾ കണ്ടിരുന്നത്. കേരളത്തിലുള്ള സകലരുടെയും വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അത്തരമൊരു നിലപാട് എടുത്തത്. അതുതന്നെയാണ് എല്ലാ നാശത്തിന്റെയും തുടക്കം എന്നും അലി അക്ബർ പറയുന്നുണ്ട്.

ADVERTISEMENTS
Previous articleമരത്തിന്റെയോ പാറയുടെയോ മറവിലോ ഒളിവിലോ പോയി ഇരിക്കണം ടോയ്‌ലറ്റിൽ പോകണമെങ്കിൽ, പ്രമുഖ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
Next articleമാഡം എന്ന് വിളിച്ചില്ലെങ്കിൽ ഷോട്ടിന് വരില്ല. ആ പ്രമുഖ നടി ലാൽ ജോസിനോട് പറഞ്ഞത് ഇങ്ങനെ