മമ്മൂട്ടി ഇങ്ങനെ ഒരു ക്ഷമാപണം ആരോടും നടത്തിയിട്ടുണ്ടാകില്ല – ‘സര്‍, എന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നിട്ടും നിർമ്മാതാവ് അയഞ്ഞില്ല ആ സംഭവം ഇങ്ങനെ.

35501

അങ്ങനെയൊരു ക്ഷമാപണം മെഗാസ്റ്റാർ മമ്മൂട്ടി നടത്താൻ ഒരു കാരണം ഉണ്ട്

മമ്മൂട്ടി കരിയറിലെ ഏറ്റവും വലിയ പ്രതി സന്ധികളിൽ നിൽക്കുന്ന സമയത്താണ് ‘കാലം മാറി കഥ മാറി’ എന്ന ചിത്രം അദ്ദേഹത്തെ നായകനാക്കി ടി ഇ വാസുദേവൻ നായർ നിർമ്മിച്ച് എം കൃഷ്‌ണൻ നായർ സംവിധാനം ചെയ്തത്. ആ സമയത്തെ ഏറ്റവും വലിയ നിർമ്മാതാവും സംവിധായകനുമാണ് യഥാക്രമം ഇരുവരും . ടി ഇ വാസുദേവൻ നായർ ആയിരത്തിലധികം ചിത്രങ്ങൾ വിതരണം ചെയ്യുകയും അൻപതിലധികം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത വളരെ ബഹുമാന്യനും സീനിയറുമായ നിർമ്മാതാവാണ്.

ADVERTISEMENTS
   
ET Vasudevan Nair

ആ സമയത്തു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടി സെറ്റിലെത്താൻ വളരെ വൈകിയ ഒരു സംഭവമുണ്ടായി. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ തിലകൻ, ലാലു അലക്സ്,ശോഭന തുടങ്ങിയ അക്കാലത്തെ ഏറ്റവും തിരക്കുള്ള ഒരു പറ്റം ചിത്രമാണ്. മമ്മൂട്ടി ഷൂട്ടിങ്ങിനു പ്രതീക്ഷിച്ചതിലും വൈകി എത്തിയതോടെ മറ്റുള്ളവരുടെ സമയക്രമവും ആകെ കുഴഞ്ഞു മറിഞ്ഞു. അവർക്കും മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉള്ളതിനാൽ നിർമ്മാതാവിന് ആ ഒരു ദിവസം ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായി. അതോടെ നിർമ്മാതാവ് ആകെ കുപിതനായി. മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ് തീയതിയും സമയവും ക്ലാഷായതാണ് മമ്മൂട്ടി ലേറ്റ് ആകാൻ കാരണം.

READ NOW  എന്റെ ഭാര്യയുടെ വീട്ടിൽ ചെന്ന് അവരത് പറഞ്ഞു - തനറെ കല്യാണം നടന്നത് ഇങ്ങനെ വെളിപ്പെടുത്തി ഗിന്നസ് പക്രു.
Prof. M Krishnan Nair

ഷൂട്ടിംഗ് തിരക്കിൽ നിന്ന് ഓടിപ്പാഞ്ഞെത്തിയ മമ്മൂട്ടി നിർമ്മാതാവിനെ കാണാൻ എത്തി അദ്ദേഹം കടുത്ത അമര്ഷത്തിലായിരുന്നു ആ സമയം. നിങ്ങൾ കാരണം എനിക്ക് ഒന്നര ലക്ഷം രൂപ നഷ്ടമാണ്. ആ നഷ്ടം നികത്താൻ നിങ്ങൾ തീർച്ചയായും ബാധ്യസ്ഥനാണ് എന്ന് അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി അപ്പോൾ തന്നെ മറുത്തൊന്നും പറയാതെ തന്റെ ബാഗ് തുറന്നു ചെക്ക് ബുക്കെടുത്തു ആ തുക അതിൽ എഴുതിക്കൊടുത്തു. അതോടൊപ്പം അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നും സിനിമ മേഖലയിലെ പരസ്പര ബഹുമാനത്തിന്റെയും മര്യാദയുടെയും ഉദാഹരണം ആണ്. “സാർ എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു” എന്നാണു അന്ന് മമ്മൂട്ടി പറഞ്ഞത്.

പൊതുവ ചൂടനും പരുക്കനും തന്നിഷ്ടക്കാരനുമൊക്കെയാണ് മമ്മൂട്ടി എന്ന് പറയപ്പെടുന്നു എങ്കിലും തന്റെ ഭാഗത്തു എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് തുറന്നു സമ്മതിക്കുന്നതിനും അതിനു വേണ്ട രീതിയിൽ പരിഹാരം കാണാൻ ശ്രമിക്കുന്നതിലും മമ്മൂട്ടി മുൻപന്തിയിലാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

READ NOW  ദിലീപും മീനാക്ഷിയും മഞ്ജു വാര്യരും വീണ്ടും ഒത്തുചേരുന്നു സംഭവം ഇങ്ങനെ.

 

ADVERTISEMENTS