തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് നടി മാളവിക മോഹനൻ. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളുവെങ്കിലും വലിയൊരു ശതമാനം ആരാധകരെ സൃഷ്ടിക്കാൻ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മാളവികയ്ക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. അഭിനയത്തിനോടൊപ്പം തന്നെ ഫാഷൻ ഷോകളിലും താരം തന്റെ സജീവ സാന്നിധ്യം അറിയിക്കുന്നുണ്ട്.
ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലെ നായികയായി മാളവിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.മെഗാ സ്റ്റാർ മമ്മൂട്ടിയാണ് മാളവികയെ ,പട്ടം പോലെ ചിത്രത്തിലേക്ക് റെക്കമെന്റ് ചെയ്തത് എന്ന തരത്തിലുള്ള വാർത്തകൾ കേട്ടിരുന്നെങ്കിലും അതിൽ എത്രത്തോളം വസ്തുതയുണ്ട് എന്നത് അറിവില്ല. മാളവിക ഇപ്പോൾ ദളപതി വിജയിയുടെ മാസ്റ്ററിലും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ മാസ്റ്ററാണ് നടിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം.. മാളവികയുടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോളിതാ തനിക്കും വർണവിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.
നടിയുടെ വാക്കുകളിലൂടെ കാതോർക്കാം
എനിക്ക് 14 വയസുള്ളപ്പോളാണ് വിവചനത്തിന്റെ ഭീകര മുഖം എനിക്ക് വെളിവായത് എന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾക്ക് അവന്റെ അമ്മ ഒരിക്കലും ചായ കൊടുക്കുമായിരുന്നില്ല. ചായ കുടിച്ചാൽ കറുത്തു പോകുമെന്നാണ് അവർ കരുതിയിരുന്നത്. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ അവന്റെ ‘അമ്മ എന്റെ മുന്നിൽ വച്ച് അവനോട് പറയുകയാണ് ചായ കുടിച്ചാൽ നീ അവളെ പോലെ(എന്നെ പോലെ)കറുത്തുപോകുമെന്ന്.
അവൻ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാൻ മലയാളിയായ ഇരുണ്ടനിറമുള്ള പെൺകുട്ടിയും ആയിരുന്നുവെന്നും മാളവിക പറഞ്ഞു. ലോകത്തെ വംശവെറിയെ നമ്മൾ അപലപിക്കുമ്പോൾ നമ്മൾ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കണം.
നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കുമെന്നും നിറമല്ല മനസിലെ നന്മയാണ് ഒരാളെ സുന്ദരമാക്കുന്നതെന്നും മാളവിക പറഞ്ഞു. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കുമെന്നും നിറമല്ല മനസിലെ നന്മയാണ് ഒരാളെ സുന്ദരമാക്കുന്നതെന്നും മാളവിക പറഞ്ഞു.