വര്‍ഷങ്ങള്‍ക്ക് ശേഷവും നയന്‍താര അത് മനസ്സില്‍ വച്ചിരുന്നു മറന്നില്ല – മാല പാര്‍വതിയുടെ വെളിപ്പെടുത്തല്‍

1265

അയ്യാ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ രംഗപ്രവേശം ചെയ്ത നയന്‍താരക്ക്   പിന്നീട് തിരിഞ്ഞുനോക്കേണ്ട വന്നില്ല. ഇന്ന് സൌത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍ സ്റാര്‍ ആണ് നയന്‍താര . നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. തമിഴ് സിനിമയിലെ മുൻനിര നടിയായി താരം മാറുകയായിരുന്നു ചെയ്തത്.

20 വർഷത്തിലധികമായി നായികയായി അഭിനയിക്കുന്ന നയൻതാര ലേഡീ സൂപ്പർസ്റ്റാർ എന്ന പട്ടം പെട്ടന്നു ഒരു ദിവസം നേടിയെടുത്തത് അല്ല. അത് അവരുടെ കഴിവിന്റെയും മികവിന്റെയും കഠിന അദ്വാനത്തിന്റെയും ഫലമാണ്. തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടി എന്ന വിശേഷണം സ്വന്തമാക്കാൻ വളരെ പെട്ടെന്ന് നയൻതാരയ്ക്ക് സാധിച്ചു എന്നത് താരത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്.

ADVERTISEMENTS
   

ഇപ്പോൾ സംവിധായകൻ വിഘ്നേശ് ശിവന്റെ ഭാര്യയായി അദ്ദേഹത്തിന്റെ രണ്ടിരട്ടക്കുട്ടികളുടെ അമ്മയായി സമാധാനപരമായ ജീവിതം നയിക്കുകയാണ് താരം. എങ്കിലും സിനിമയെ വിട്ടിട്ടുമില്ല. നല്ല വേഷങ്ങളിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നുണ്ട്. ബോളിവുഡിൽ അടക്കം ഇതിനോടകം അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

See also  ആ കാര്യത്തിൽ മോഹൻലാൽ ഉസ്താദാണ്; അന്ന് ഞാൻ ചോദിച്ചു ഇതെങ്ങനെ എന്ന് - അന്നദ്ദേഹം പറഞ്ഞത് - ശ്രീനി പറയുന്നു

നയൻതാര ആദ്യം ജോലി ചെയ്തിരുന്ന ചാനലിൽ ജോലി ചെയ്ത നടി മാല പാർവതി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നയൻതാരയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ ഒരു ചാനലില്‍ ജോലി ചെയ്യുന്ന സമയത്താണ് ഡയാനയെ ആദ്യമായി താൻ കാണുന്നതും പരിജയപ്പെടുന്നതും .എനിക്ക് പണ്ടേ മേക്ക് അപ് ചെയ്യാന്‍ ഇഷ്ടമാണ്  മേക്കപ്പ് ചെയ്യാൻ അത് കൊണ്ട് തന്നെ ചാനലിന്റെ മേക്കപ്പ് റൂമിന്റെ ചുമതല എനിക്ക് കിട്ടിയിരുന്നു.  അങ്ങനെ ഒരിക്കൽ താൻ ഡയാനയുടെ മേക്കപ്പ് ചെയ്യുകയായിരുന്നു.

ആ സമയത്ത് ആയിരുന്നു അവളുടെ മാതാപിതാക്കൾ തന്നോട് അവരുടെ ഒരു ആശങ്ക പറഞ്ഞത് തങ്ങളുടെ മകൾക്ക് രണ്ട് സിനിമയുടെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏത് സിനിമയിലായിരിക്കണം അഭിനയിക്കേണ്ടത് എന്ന്. സത്യനന്ദിക്കാടിന്റെ സിനിമയിലൂടെ കരിയര്‍ തുടങ്ങുന്നത് നല്ലതായിരിക്കും എന്ന് ഞാൻ അപ്പോൾ പറയുകയും ചെയ്തു.

See also  കാവ്യയുടെ ഫോണും കമ്പ്യൂട്ടറും പരിശോധിച്ച നിഷാൽ ചന്ദ്ര ആ ചാറ്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രമുഖ നടനുമായി കാവ്യ സംസാരിച്ചത് ഈ കാര്യങ്ങൾ പല്ലിശ്ശേരി പറഞ്ഞത്

അങ്ങനെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തിലേക്ക് അവർ വരുന്നത്. പിന്നീട് വർഷങ്ങളോളം നയൻതാര എന്ന ഡയാനയെ താൻ കണ്ടില്ല. പിന്നീടു ഈ അടുത്ത്  അന്നപൂർണി എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ വച്ചാണ് പിന്നീട് താൻ നയൻതാരയെ കാണുന്നത്. അപ്പോഴേക്കും നയൻതാര ഒരുപാട് വളർന്ന് ലേഡീ സൂപ്പർസ്റ്റാറായി മാറിയിരുന്നു.

അതിനാൽ തന്നെ ഓർക്കുമോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ തന്നെ കണ്ട ഉടനെ അടുത്ത് വന്ന് വളരെ സാധാരണ പോലെയാണ് നയൻസ് സംസാരിച്ചത്. ഇത്രയും വർഷം തന്നെ ഓർത്തിരുന്നു തന്നോട് സംസാരിച്ചത് എനിക്ക് അത് വലിയ സന്തോഷമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അന്ന് തന്നോടുള്ള ബന്ധം അതെ പോലെ അവര്‍ കാത്തു സൂക്ഷിച്ചു എന്നത് പൂര്‍ണമായും തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ് എന്ന് മാല പാര്‍വതി പറയുന്നു.

ഞാന്‍ പൂര്‍ണ്ണമായും വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് കഴിക്കുന്നത് എന്ന് അറിഞ്ഞ നയൻസ് തനിക്ക് ഭക്ഷണം കൊണ്ടുവന്നു തന്നു. സിനിമയിൽ ഒരു പശ്ചാത്തലവും ഇല്ലാതെ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ച നയൻതാരയെ കാണുമ്പോൾ തനിക്ക് അഭിമാനവും സന്തോഷവും ആണ് ഉള്ളത്. മാല പാര്‍വതി പറയുന്നു.

See also  തുടക്കക്കാരി എന്ന നിലയിലുള്ള ഒരു മടിയുമില്ലാതെ ചങ്കൂറ്റത്തോടെ തന്നെ നയൻ‌താര അക്കാര്യം ഫാസിലിനോട് തുറന്നു ചോദിച്ചു അതും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ. പിന്നീട് സംഭവിച്ചത്.
ADVERTISEMENTS