ഈ ലേഖനത്തിൽ പറയുന്നത് സത്യമെങ്കിൽ മുരളി ജയൻ, ജയന്റെ മകൻ എന്ന് തന്നെ വിശ്വസിക്കേണ്ടി വരും

2

വർഷങ്ങൾക്ക് മുൻപ് സിനിമ മംഗളം എന്ന സിനിമ വാരികയിൽ പ്രശസ്ത മേക്ക് അപ് മാൻ ആയ എം.ഒ. ദേവസ്യ എഴുതിയ :തിക്കുറിശ്ശി മുതൽ ഷക്കീല വരെ എന്ന ലേഖനത്തിൽ “ഈയം പൂശാനുണ്ടോ…” എന്ന 51 ആം അധ്യായത്തിൽ അനശ്വര നടൻ ജയനെ കുറിച്ച് എഴുതിയ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആ മാസികയുടെ ഒരു പഴയ പേജിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

പ്രശസ്ത മേക്കപ്പ്മാനായ എം.ഒ. ദേവസ്യ, തൻ്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന നടൻ ജയൻ്റെ (Jayan) വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തിൻ്റെ അണിയറ രഹസ്യങ്ങളെയും കുറിച്ചാണ് ഈ ലേഖനത്തിലൂടെ തുറന്നു സംസാരിക്കുന്നത്.

ADVERTISEMENTS
   

ജയൻ എന്ന സൂപ്പർ താരത്തിൻ്റെ ‘ഓൺ-സ്‌ക്രീൻ’ പ്രതിച്ഛായയും യഥാർത്ഥ ജീവിതത്തിലെ സ്വഭാവ സവിശേഷതകളും തമ്മിലുള്ള വ്യത്യാസങ്ങൾ ദേവസ്യ വിവരിക്കുന്നു. നാവിക സേനയിലായിരുന്ന കാലത്തുണ്ടായ മുടി കൊഴിച്ചിലിനെ തുടർന്ന്, ജയൻ തൻ്റെ സിനിമാ ജീവിതത്തിലുടനീളം വിഗ്ഗ്  ഉപയോഗിക്കുമായിരുന്നു

ജയൻ തന്റെ പേഴ്സണൽ കാര്യങ്ങൾ പലതും തുറന്നു പറയുന്നത് മേക്കപ്പ് മാനായ എം.ഒ. ദേവസ്യയോട് ആയിരുന്നു. തന്നോട് പ്രത്യേക ഒരു അടുപ്പ് കൂടുതൽ ഉണ്ടായിരുന്നുവെന്നും ദേവസ്യ വെളിപ്പെടുത്തുന്നു അതിനു കാരണം അദ്ദേഹത്തിന്റെ മുഖത്തെ പ്രായത്തിന്റെ ചുളിവുകളെ അതിവിദഗ്ധമായി താൻ മറയ്ക്കുമായിരുന്നു എന്നും അതിനാൽ ആവണം തന്നോട് ഒരു ഇഷ്ടക്കൂടുതൽ എന്നും ദേവസ്യ പറയുന്നു.

അടയാർലും അണ്ണാ നഗറിൽ ഉള്ള വിവാഹിതരായ പല സ്ത്രീകൾക്കും ജയനുമായി അടുപ്പം ഉണ്ടായിരുന്നു എന്നും ജയൻ താമസിക്കുന്ന ഹോട്ടലുകളിൽ ഇവർ നിത്യ സന്ദർശകരായിരുന്നു എന്നും ദേവസ്യ പറയുന്നുണ്ട്. ജയൻ ഒരു ചെറിയ കാസനോവയായിരുന്നു എന്നാണ് ഇതിൽ നിന്നും വെളിപ്പെടുത്തുന്നത്. ഒരിക്കൽ ജയന്റെ വിവാഹ കാര്യത്തെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ ജയൻ ദേവസിയോട് പറഞ്ഞത്.. ചേട്ടാ എനിക്ക് നാട്ടിൽ ഒരു ആശാരി സ്ത്രീയിൽ ഒരു മകനുണ്ട്. വളരെ പാവം സ്ത്രീയാണ്. ഞാൻ നേവിയിൽ നിന്ന് വരുമ്പോഴൊക്കെ അവരുമായിട്ടായിരുന്നു അടുപ്പം സ്ഥാപിച്ചിരുന്നത്. പ്രസവിച്ചപ്പോൾ സഹായിച്ചതൊക്കെ എൻ്റെ അമ്മയാണ്. അവരെ ഒരു കരയ്ക്ക് എത്തിച്ചിട്ടേ എനിക്കൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ കഴിയൂ.


ശരിക്കും അമ്പടാ ഇതൊരു പരമരഹസ്യമായിരുന്നല്ലോ എന്ന് ദേവസ്യ ജയനോട് ചോദിക്കുമ്പോൾ ഞാനും അങ്ങനെയാണ് കരുതിയിരുന്നത് പലരും ഇത് അറിഞ്ഞിട്ട് എന്നോട് ഇങ്ങോട്ട് ചോദിക്കുമ്പോൾ ഞാൻ ശരിക്കും ഷോക്ക് ആവാറുണ്ട് എന്നും ജയൻ ദേവസ്യ യോട് പറഞ്ഞതായി ലേഖനത്തിൽ ഉണ്ട്.

 

ഇപ്പോൾ താൻ ജയന്റെ മകനാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ജയന്റെ രൂപ സാദൃശ്യമുള്ള മുരളി ജയൻ എന്ന വ്യക്തി കുറച്ചു നാളായി രംഗത്തുണ്ട്. ഈ പഴയ സിനിമ മംഗളത്തിലെ ലേഖനവുമായി കൂട്ടി വായിക്കുമ്പോൾ ജയന്റെ ആ മകൻ മുരളി ജയനാണ് എന്ന് പറയേണ്ടി വരും കാരണം അദ്ദേഹറും കാലങ്ങളായി ഈ കഥയാണ് പറയുന്നത്. ഇതിൽ പറയുന്ന സ്ത്രീയാണ് മുരളി ജയന്റെ ‘അമ്മ എന്ന് നമുക്ക് മനസിലാകും. കാലങ്ങളായി തന്റെ പിതൃത്വം തെളിയിക്കാൻ താൻ ഡി എൻ എ ടെസ്റ്റിന് പോലും തയ്യാറാണ് എന്നും എന്നാൽ ജയന്റെ ബന്ധുക്കൾ ഇത് അനുവയ്ക്കുന്നില്ല എന്നും താൻ രണ്ടു വയസ്സ് വരെ ജയന്റെ വീട്ടിൽ ആണ് ജീവിച്ചിരുന്നത് എന്നും മുരളി ജയൻ പറയുന്നു. എന്നാൽ ജയന്റെ കുടുംബം ഇത് തള്ളിക്കളയുകയാണ്.

ADVERTISEMENTS