ആറാട്ടെണ്ണനും അലൻ ജോസ് പെരേരക്കും ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമായി- മാധവ് സുരേഷിന്റെ ചിത്രത്തിന് താഴെ കമെന്റ് – താരത്തിന്റെ മറുപടി ഇങ്ങനെ

0

സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന യുവനടന്മാരിൽ ഒരാളാണ് മാധവ് സുരേഷ്. പ്രശസ്ത നടനും രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെയും രാധികയുടെയും ആണ്മക്കളിൽ ഇളയ മകനാണ് മാധവ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസം

ADVERTISEMENTS
   

മാധവ് സുരേഷ്, സുരേഷ് ഗോപിയുടെയും രാധികയുടെയും മകനാണ്. ചെറുപ്പം മുതലേ സിനിമയോടുള്ള താൽപ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയം ഒരു തൊഴിലായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വളരെ ആലോചിച്ചാണ് മാധവ് തീരുമാനമെടുത്തത് എന്ന് മാധവ് തന്നെ പറയുന്നു . സിനിമയിലൂടെ ലഭിച്ച പ്രിവിലേജുകൾക്ക് താൻ എന്നും ബഹുമാനം നൽകുമെന്നും, അഭിനയിക്കാൻ അവസരം ലഭിച്ചാൽ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സിനിമയിലേക്കുള്ള കടന്നുവരവ്

പത്തൊമ്പതാം വയസ്സു മുതൽ മാധവിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, ശരിയായ സമയത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് മാധവ് പറയുന്നു. 2024-ൽ പുറത്തിറങ്ങിയ “കുമ്മാട്ടിക്കളി” എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് അഭിനയരംഗത്തേക്ക് കടക്കുന്നത്. ആർ.ബി. ചൗധരി നിർമ്മിച്ച് വിൻസെന്റ് സെൽവ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ‘ഡെന്നി’ എന്ന കഥാപാത്രത്തെയാണ് മാധവ് അവതരിപ്പിച്ചത്. കടപ്പുറത്തെ ജീവിതങ്ങളെ പ്രമേയമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണിത്. ട്രെയിലറിലൂടെ തന്നെ ഒരു തുടക്കക്കാരന്റെ പതർച്ചകളില്ലാതെ മാധവ് തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രേക്ഷകർക്ക് ബോധ്യമായിരുന്നു.

“കുമ്മാട്ടിക്കളി” കൂടാതെ, 2025-ൽ പുറത്തിറങ്ങാനിരിക്കുന്ന “ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ)”, “വല”, “അങ്കം അട്ടഹാസം” തുടങ്ങിയ ചിത്രങ്ങളിലും മാധവ് സുരേഷ് ഭാഗമായിട്ടുണ്ട്.

മാധവ് സുരേഷ് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പലപ്പോഴും അച്ഛൻ സുരേഷ് ഗോപിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാകുന്ന വിമർശനങ്ങളിൽ അച്ഛന് വേണ്ടി പ്രതികരിച്ച് മാധവും സഹോദരൻ ഗോകുലും രംഗത്തെത്താറുണ്ട്. പൊതുപ്രവർത്തനങ്ങളിലെ അച്ഛന്റെ കഠിനാധ്വാനത്തെക്കുറിച്ചും, കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അദ്ദേഹത്തിന് ലഭിക്കുന്ന പരിമിതമായ സമയത്തെക്കുറിച്ചും മാധവ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. താൻ ജനിച്ചുവളർന്നതും സിനിമയിലൂടെ ലഭിച്ച പണം കൊണ്ടായതുകൊണ്ട് അഭിനയമെന്ന തൊഴിലിനോട് തനിക്ക് ബഹുമാനമുണ്ടെന്നും മാധവ് പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു യുവതാരമാണ് മാധവ് സുരേഷ്. അഭിനയത്തോടുള്ള അഭിനിവേശവും കുടുംബ പാരമ്പര്യവും അദ്ദേഹത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. എന്നാൽ അതെ സമയം എല്ലാ താര പുത്രന്മാർക്കും നേരിടുന്ന പോലെ കരിയറിന്റെ ഈ തുടക്ക കാലത്തു ശക്തമായ സൈബർ ബുള്ളിയിങ് അദ്ദേഹം നേരിടുന്നുണ്ട് . തനിക്കെതിരെ വരുണൻ അത്തരത്തിലുള്ള അപഹാസ്യങ്ങളോടും മോശം പരാമര്ശങ്ങളോടും അതെ ഭാഷയിൽ അല്ലെങ്കിൽ അതിനേക്കാൾ ഒരു പാടി മുകളിൽ ആണ് മാധവ് മറുപടി പറയുന്നത്.

മാധവ് പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങൾക്കും താഴെ വളരെ മോശം പരാമർശമായി ഒരു വിഭാഗം സ്ഥിരമായി എത്താറുണ്ട്. അത്തരത്തിൽ അടുത്തിടെ മാധവ് നൽകിയ ഒരു മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.ആറാട്ടെണ്ണനും അലൻ ജോസ് പെരേരക്കും ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമായി എന്നാണ് ആ കമന്റ്. മാധവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് ഈ കമെന്റ് ഇട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ വരുന്ന ഇത്തരത്തിലുള്ള എല്ലാ കമെന്റിനും മാധവ് നല്ല മറുപടികൾ നൽകാറുമുണ്ട്. ഈ കമെന്റിനു മാധവ് നൽകിയ മറുപടി അല്പം കടന്നു പോയില്ലേ എന്ന് പോലും തോന്നിക്കുന്ന തരത്തിലാണ് എന്നതാണ് വസ്തുത.

മാധവിന്റെ മറുപടി ഇങ്ങനെ അതിനു നിന്റെ തന്ത എപ്പോഴാ എവിടെ വന്നത് ;നല്ല സന്തോഷത്തോടെ തന്തക്ക് വിളി സ്വീകരിക്കുക ,അതിന്റെ കാരണം നിന്റെ പോസ്റ്റിൽ തന്നെയുണ്ട് . ഇതാണ് മാധവ് മറുപടിയായി നൽകിയത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പല പേജുകളും ഇതിന്റെ സ്ക്രീൻഷോട്ട് പങ്ക് വയ്ക്കുന്നുണ്ട്. കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി എന്നാണ് മികകത്തിലും ആളുകൾ കമെന്റ് ചെയ്യുന്നത്. വ്യക്തിപരമായി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത ഒരു വ്യക്തിയെ വെറുതെ അപമാനിക്കാനും അസഭ്യം പറയാനുമിറങ്ങുന്ന ഇത്തരക്കാർക്ക് ഇത് മികച്ച മറുപടിയാണ് എന്ന് മിക്കവാറും പറയുന്നത്.

ADVERTISEMENTS