മോഹൻലാലിൻറെ വിരലുകളിലെ സ്ത്രൈണചാരുത നോക്കിയിരുന്നു പോകാറുണ്ട്: എല്ലാ നായികമാരും ഞാനായിരുന്നു :ലാലിനെ കുറിച്ച് ശാരദക്കുട്ടിയുടെ വൈകാരികമായ കുറിപ്പ്.

21694

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ ഈ മെയ് 21 ആയപ്പോൾ 64 വയസ്സായി . അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് സമൂഹത്തിൻറെ നാനാതുറകളിൽ പെട്ട നിരവധിപേർ സോഷ്യൽ മീഡിയയിൽ മറ്റും കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ പ്രശസ്ത സാഹിത്യ നിരൂപകയും സാഹിത്യകാരിയും കേരളം സാഹത്യ അക്കാദമി അവാർഡ് ജേതാവുമായ ഒശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച വളരെ വികാരപരമായ ഒരു കുറിപ്പാണ് വൈറലാവുന്നത്. മോഹൻലാൽ എന്ന നടൻ സമൂഹത്തിലെ ഓരോ തുറകളിൽപ്പെട്ട ആളുകളിലും എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഇത് വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും.

ശാരദക്കുട്ടിയുടെ കുറുപ്പിന്റെ ചുരുക്ക് രൂപം ഇങ്ങനെയാണ്.. മോഹൻലാൽ എന്ന നടൻറെ നൂറുകണക്കിന് കഥാപാത്രങ്ങൾ തന്നെ കണ്ണുനിറയിച്ചിട്ടുണ്ട് പ്രണയത്തിൽ ആഴ്ത്തിയിട്ടുണ്ട് , സംഘർഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഒരുപാട് വെറുപ്പിച്ചിട്ടുണ്ടെന്ന് ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുണ്ട് എന്ന് മനസ്സിനെ വല്ലാതെ ആർദ്രമാക്കിയും ആഘോഷിപ്പിച്ചിട്ടുണ്ട് എന്ന് ശാരദക്കുട്ടി കുറിക്കുന്നു.

ADVERTISEMENTS
   

മോഹൻലാലിന്റെ ഓരോ ഭാവപ്രകടനങ്ങളെ കുറിച്ചും വളരെ മനോഹരമായി ശാരദക്കുട്ടി കുറിക്കുന്നുണ്ട്. നീണ്ട മനോഹരങ്ങളായ സ്ത്രൈണ ഭംഗി തുളുമ്പുന്നവിരൽത്തുമ്പുകളാണ് അദ്ദേഹത്തിനെന്നും ആ വിരൽത്തുമ്പുകൾ ഇടയ്ക്ക് കടിച്ചുപിടിച്ചുകൊണ്ടുള്ള കുസൃതി ചിരി ആരെയും മയക്കുന്നതാണെന്ന് അതിൽ ആരെയും മായ്ക്കാൻ പോകുന്ന മാസ്മരികതയുണ്ട് എന്നും, ചെരിഞ്ഞുള്ള നടത്തത്തിൽ പോലും വല്ലാത്തൊരു ആകർഷണവും ഒരു കള്ള ലക്ഷണവും ഉണ്ട് എന്ന് ശാരദക്കുട്ടി തന്റെകുറിപ്പിൽ പറയുന്നു. വളരെ പ്രണയാർദ്രമായ രീതിയിൽ ആണ് അവർ ഈ കുറിപ്പിലുടനീളം മോഹൻലാലിനെ കുറിച്ച് പറയുന്നത്.

ഓരോ മോഹൻലാൽ ചിത്രങ്ങളും ആരൊക്കെ എഴുതിയാലും ആരൊക്കെ സംവിധാനം ചെയ്താലും അവരെ എല്ലാം മറന്നാലും മോഹൻലാൽ എന്ന ആ നടൻ മാത്രമായിരിക്കും കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നതെന്ന് അത് മോഹൻലാലിൻറെ ശബ്ദത്തിലൂടെയും അനായാസമായ ശാരീരിക ചേഷ്ടകളിലൂടെയും ഒക്കെയാണ് ആ കഥാപാത്രങ്ങൾ പിന്നിട് നിലനിൽക്കുന്നത് എന്നും ശാരദക്കുട്ടി പറഞ്ഞു വക്കുന്നു.

മോഹൻലാലിൻറെ നൂറുകണക്കിന് കഥാപാത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ തന്നോട് ആരെങ്കിലും പറഞ്ഞാൽ താൻ തെരഞ്ഞെടുക്കുന്നത് മോഹൻലാലിന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലെ പത്രപ്രവർത്തകൻ ആയി അഭിനയിച്ച റഷീദ് എന്ന കഥാപാത്രം ആകും എന്നും അത്രമേൽ അയാൾ തനിക്കൊപ്പം നടന്നുവെന്നും അത്രയ്ക്ക് ആ കഥാപാത്രം തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു എന്നും നിന്നെ മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല എന്ന് ഉറപ്പു തന്നു എന്നും ശാരദക്കുട്ടി കുറിക്കുന്നു.

ഓരോ മോഹൻലാൽ ചിത്രനഗലിലെയും കഥാപാത്രങ്ങളുടെ നായികമാരായി സ്വയം തന്നെ ചിന്തിച്ചു കൊണ്ടുള്ള കുറുപ്പാണ് ശാരദക്കുട്ടി പങ്കുവെച്ചിരിക്കുന്നത്. പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ… ഈ പാട്ട് 1986 മുതൽ തനിക്ക് വൈകാരികമായി വല്ലാത്ത ലഹരി കൂടിയാണ് എന്ന് അവർ പറയുന്നു. ആ ചിത്രത്തിലെ വളരെ വികാര തരളിതമായ ഒരു രംഗത്തെക്കുറിച്ചും ശാരദക്കുട്ടി വർണ്ണിക്കുന്നുണ്ട്. അവിടെ ഗീതയും മോഹൻലാലും ഒന്നിച്ചുള്ള ഒരു വൈകാരികമായ രംഗവും ശാരദക്കുട്ടി വർണ്ണിക്കുന്നുണ്ട്.

രാനിലാവു വീണു കിടക്കുന്ന ഒരു മുറ്റവും അവിടുത്തെ പിച്ചകച്ചെടിയിൽ നിന്നുതിരുന്ന മദഗന്ധവും അറയിൽ വിരിച്ചിട്ട ഒറ്റക്കട്ടിലും ഗീതയുടെ മോഹ ശരീരവും അതിനെ അണച്ചു പിടിക്കുന്ന കാമുകശരീരവും അയാളുടെ വെള്ള ബനിയന്റെ വലതു വശത്തു തെളിയുന്ന വലിയ ചുണങ്ങും ..

ഇത്ര വശ്യ ഭംഗിയുള്ള പ്രണയത്തിൻറെ കാമാർത്ഥത നിറഞ്ഞ ഒരു രാത്രിയും താൻ ഒരു സിനിമയിലും കണ്ടിട്ടില്ല എന്നും അത് എന്നും തന്നെ ഓർമ്മയിൽ മോഹിപ്പിക്കുന്ന രംഗങ്ങൾ ആണെന്നും ശാരദക്കുട്ടി കുറിക്കുന്നു.

ആ ഒരു ദൃശ്യത്തിന് മുകളിൽ മോഹൻലാലിൻറെ മറ്റൊരു രംഗവും ഇല്ല എന്ന് അതേപോലെ ആ രാത്രി തന്നെ മോഹിപ്പിച്ച പോലെ ഒരു രാത്രിയും ഒരു പാട്ടും തന്നെ ഇത്രയധികം മോഹിപ്പിച്ചിട്ടില്ല എന്നും അനായാസഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി നേർന്നു കൊണ്ട് അവർ പറഞ്ഞത് ; തന്റെ അതേ പ്രായമാന് മോഹൻലാലിന് തങ്ങൾ രണ്ടുപേരുടെയും വിവാഹം തലേന്നും പിറ്റുന്നമായിരുന്നു എന്നും എപ്പോൾ 28നു മോഹൻലാലിൻറെ വിവാഹവും ഏപ്രിൽ 29 തന്റെ വിവാഹവും അത് വളരെയധികം രസമുള്ളവരെ ഓർമ്മയായിരുന്നോ എന്നും താരം കുറിക്കുന്നു.

ഇപ്പോഴും മോഹൻലാലിൻറെ ആ പഴയ കുസൃതികൾ നിറഞ്ഞ ഭാവ പ്രകടനങ്ങൾ പലപ്പോഴും മിന്നിമറയാറുണ്ട് എന്ന്. ആ പഴയ കുസൃതി കാണാറുണ്ട് എന്നും അടുത്തിടെ ഒരു ac യുടെ പരസ്യത്തിൽ അടുത്തതിൽ ആ പഴയ കുസൃതി താൻ കണ്ടിരുന്നുവെന്നും അവർ പറയുന്നു. ‘അദ്ദാണ്’ എന്ന് പറയുന്ന സമയത്ത് ആ വിരലുകളിലെ സ്ത്രൈണ ഭാവങ്ങൾ നോക്കിയിരുന്നു പോകാറുണ്ടെന്ന് മോഹൻലാലിനെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു സിനിമ പ്രേമിക്കാൻ ആകില്ലാ എന്നും ശാരദക്കുട്ടി പറയുന്നു. സിനിമയ്ക്ക് പുറത്തെ മോഹൻലാലിന് പോലും സിനിമയ്ക്കുള്ളിൽ മോഹൻലാലിനെ ഒരിക്കലും നശിപ്പിക്കാൻ ആവില്ല എന്ന് അത്ര മനോഹരമായി സിനിമക്കാലമായിരുന്നു മോഹൻലാൽ മലയാളിക്ക് സമ്മാനിച്ചത്. ഓരോ നായികമാരും ശോഭന, ഉർവശി, ഗീത, നീന ഗുപ്ത ..എല്ലാം നായികമാരും താനായിരുന്നു എന്നും ശാരദക്കുട്ടി തന്റെ പിറന്നാളാശംസകൾ നൽകിക്കൊണ്ട് മോഹൻലാലിനെ പറ്റി കുറിച്ചിരുന്നത്.

ADVERTISEMENTS
Previous articleതന്നെക്കാൾ പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിനു മീര വാസുദേവിനെ വിമർശിക്കുന്നവർക്ക് കിടിലൻ മറുപടി
Next articleനീ ഐ വി ശശിയെ വിവാഹം കഴിക്കരുത് കാരണം നമ്മൾ നമ്പ്യാർ ആണ്- അന്ന് സീമ അച്ഛന് നൽകിയ മറുപടി ഇങ്ങനെ