എനിക്കാരുടെയും പ്ലേറ്റും ടോയ്‌ലെറ്റും കഴുകേണ്ട കാര്യമില്ല ,ഞാൻ എന്ത് പറയാണെമന്നു നിങ്ങൾ പഠിപ്പിക്കേണ്ട: കട്ടക്കലിപ്പിൽ അന്ന് ദിലീപിന്റെ നായിക ലക്ഷ്മി മേനോന്‍ പറഞ്ഞത്.

457

തമിഴ് നടി നടി ലക്ഷ്മി മേനോൻ മലയാളികൾക്കും ഏറെ പ്രീയങ്കരിയാണ്.സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതിൽ എന്നും ചങ്കൂറ്റം കാട്ടിയിട്ടുള്ള നടിയാണ് ലക്ഷ്മി.അതെ രീതിയിൽ തന്നെ അടുത്തയിടെ ഉണ്ടായ വിവാദങ്ങൾക്കു മറുപിടി പറയുകയാണ് താരം .നടൻ കമലഹാസൻ അവതാരകനായി വരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അടുത്ത സീസണിൽ ലക്ഷ്മി മേനോനും ഉണ്ടെന്ന വാർത്ത പ്രചരിച്ചിരുന്നു .ഇതിനെതിരെ ആണ് നടിയുടെ ശക്തമായ പ്രതികരണം.ഇത്തരത്തിലൊരു വെറും ഷോയ്ക്കു വേണ്ടി ക്യാമറക്കു മുന്നിൽ തല്ലു കൂടാൻ താനില്ലെന്നും ഇത്തരം ഒരു മോശം ഷോയിൽ താൻ ഒരിക്കലും പങ്കെടുക്കില്ല എന്നുമുള്ള തന്റെ നിലപാട് വെട്ടിത്തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി

ജീവിതത്തിൽ ഒരിക്കലും ഒരു ഷോയിൽ പോയി മറ്റുള്ളവരുടെ ടോയ്‌ലെറ്റും പ്ളേറ്റും കഴുകുന്നതിനു തനിക്കു താല്പര്യമില്ല എന്നും നടി വ്യക്തമാക്കുന്നുണ്ട്.പക്ഷേ നടിയുടെ ഈ പ്രസ്താവന വിവാദമായിരിക്കുകയാണ് .അപ്പോൾ അത്തരം ജോലികൾ ചെയ്യുന്നവരെ പറ്റി എന്താണ് കരുതുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത് ,അത്തരം ജോലികളിൽ ഏർപ്പെടുന്നവരെ ആക്ഷേപിക്കുന്ന നിലപാടുകൾ ആണ് ഇവയെല്ലാം എന്നാണ് ഒരു കൂട്ടരുടെ വാദം .

ADVERTISEMENTS
   
READ NOW  വസ്ത്ര ധാരണത്തിന്റെ പേരിൽ മതത്തിൽ നിന്ന് പുറത്താക്കി - പുറത്താക്കിയവർ തന്നെ ഇപ്പോൾ ചാറ്റ് ചെയ്തു പലയിടത്തേക്കും ക്ഷണിക്കുന്നു - നിള നമ്പ്യാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

താൻ എന്ത് പറയണമെന്ന് താനാണ് തീരുമാനിക്കുന്നത് എന്നും മറ്റുള്ളവർ അതിലിടപെടേണ്ട എന്നുമാണ് ലക്ഷ്മി പറയുന്നത് .എന്റെ ടോയ്‌ലെറ്റും പ്ളേറ്റുകളും എല്ലാം ഞാൻ തന്നെ ആണ് കഴുകുന്നത് ,മറ്റുള്ളവരുടെ പ്ളേറ്റുകളും ടോയ്ലറ്റും കഴുകേണ്ട ആവശ്യം എനിക്കില്ല.ഇത്തരം ഷോ കൽ ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം എന്നാൽ എനിക്ക് ഈ ഷോ ഇഷ്ടമല്ല അതുകൊണ്ട് തന്നെയാണ് ഞാൻ പോകുന്നില്ല എന്ന് പറയുന്നത് .ഞാൻ അതിൽ പങ്കെടുക്കും എന്ന് നിങ്ങൾ ചിന്തിച്ചത് തന്നെ തെറ്റാണ്. എല്ലാവര്ക്കും അവരുടേതായ അഭിപ്രായവും നിലപാടുകളുമുണ്ട് ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് അതിൽ മറ്റുള്ളവർ ഇടപെടേണ്ട ആവശ്യം ഇല്ല എന്നും വിവാദങ്ങൾക്കു മറുപിടിയായി ലക്ഷ്മി പറഞ്ഞു

ADVERTISEMENTS