ശാസ്ത്രത്തിന്റെ പുരോഗതിയനുസരിച്ചു മനുഷ്യന്റെ ജീവിത നിലവാരത്തിലും സാമൂഹിക സാഹചര്യങ്ങളിലും അത്ഭുതാവഹമായ മാറ്റങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ഓരോ വ്യക്തികൾക്കും ക്കും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുവ്യക്തമായ ബോധ്യവും കൃത്യമായ ജീവിത വീക്ഷണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്.
മാറുന്ന കാലത്തിനനുസരിച്ചു നിഷേധിക്കപ്പെട്ടിരുന്ന നിയന്ത്രിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും മനുഷ്യൻ മനസിലാക്കിക്കൊണ്ടിരിക്കുന്നത് അവൻ അടക്കിപ്പിടിച്ചിരുന്ൻ പല വികാരങ്ങളുടെയും അതല്ലാനെകിൽ കടിഞ്ഞാണിട്ട് വിലക്കിയിരുന്ന പലതിനെയും വലിക്കുകൾ ലംഘിച്ചു അവർ നേടിയെടുക്കുകയാണ്. അത്തരത്തിൽ ഒന്നാണ് ഇഷ്ടമുള്ളയാളുടെ കൂടെ അത് ആണായാലും പെണ്ണായാലും ഒരാൾക്ക് ജീവിക്കാം എന്നത്.
സ്വവർഗ്ഗ വിവാഹങ്ങളുടെ കാര്യത്തിൽ ഇന്നും നമ്മുടെ നാട്ടിൽ ചർച്ചകളും ആശങ്കകളും നിലനിൽക്കുന്നു എന്നത് തന്നെ ഒരു സമൂഹത്തിന്റെ പിന്നോട്ട് പോക്കാണ്. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇന്നും നാം ലോകത്തിനൊപ്പം യാത്ര ചെയ്യാൻ മടിക്കുന്നു മാനവരാശിയുടെ വളർച്ചയുടെ പോക്കിനൊത്തു കൈകോർക്കത്തെ പിന്നോട്ട് വളഞ്ഞു നിൽക്കുന്നു എന്നതിന് ഉദാഹരണമാണ്.
ഇപ്പോൾ തങ്ങളുടെ പ്രണയം വെളിപെപ്ടുത്തിയതിന്റെ പേരിൽ ക്രൂരമായ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ആൾക്കൂട്ട വിചാരണകൾക്കും വിധേയരായ ലെസ്ബിയൻ ദമ്പതികളായ ആദില നസ്രീനും നൂറ ഫാത്തിമയും ത്നങ്ങളുടെ പേനായ് കാലത്തു തങ്ങൾ നേരിട്ട് ക്രൂരമായ ചില അനുഭവങ്ങളിലൂടെ കടന്നു പോയത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
തങ്ങളെ പിരിക്കാൻ കുടുംബാംഗങ്ങളും ബന്ധുക്കളും പല തരത്തിലുള്ള ആഭിചാര കീയകളും കൂടോത്രവും മറ്റും ചെയ്തിരുന്നു എന്ന് അവർ പറയുന്നു. തലയിൽ വച്ച് പഴം മുറിക്കുകയും മറ്റുമായ പലവിധ മന്ത്രവാദങ്ങളും അവർ നടത്തിയിരുന്നു എന്നും അവരെ തങ്ങൾ ഹിപ്പോക്രേറ്റുകൾ എന്നാണ് തങ്ങൾ പറയുക. കാരണം അവർ സമൂഹത്തിനു മുന്നിൽ മാന്യന്മാർ ആയിക്കൊണ്ടാണ് ഇതൊക്കെ ചെയ്തിരുന്നത് എന്ന് നൂറ ഫാത്തിമ പറയുന്നു.
ഒപ്പം അധിലയും തന്റെ തിക്താനുഭവങ്ങൾ പറയുന്നുണ്ട്. തന്റെ ബന്ധുക്കൾ മന്ത്രവാദമോ കൂടോത്രമോ ഒന്നും ചെയ്തിട്ടില്ല പക്ഷേ തന്റെ ഒരു അങ്കിൾ ചെയ്തത് അതിലും ഭീകരമായ ചില കാര്യങ്ങൾ ആയിരുന്നു എന്ന് ആദില പറയുന്നു.
അയാളുടെ കാഴ്ചപ്പാടിൽ തനിക്കു ഒരു പുരുഷനിൽ നിന്ന് യഥാർത്ഥമായ ലൈംഗിക സുഖം കിട്ടാത്തത് മൂലമാണ് ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നത് എന്നാണ്. അതുകൊണ്ടു പുള്ളി ചില കാര്യങ്ങൾ നേരിട്ട് പറയാൻ ധൈര്യം കാട്ടി. താൻ കക്ഷിയെ എളാപ്പ എന്നാണ് വിളിക്കുന്നത് പുള്ളി പറയുന്നത് മോൾക്ക് ആണുങ്ങളുടെ സുഖം വേണമെന്നുണ്ടെങ്കിൽ ഞാൻ ഒരു ഫ്രണ്ട് ആയിട്ടുണ്ട് ബോയ് ഫ്രണ്ട് ആയിട്ടുണ്ട് എളാപ്പ ആയിട്ടുണ്ട്.നമ്മൾക്ക് ഹോട്ടലിൽ പോകാം എന്ന് എനഗ്നെ ഉണ്ട് പുള്ളിയുടെ ഐഡിയ അന്ന് ആദില തന്നെ ചോദിക്കുന്നു.
ഇത് അന്ന് തങ്ങൾക്ക് ഇത്ര എസ്സി ആയി പറയാൻ കഴിയില്ലായിരുന്നു. അന്ന് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ഇന്ന് താനാണ് അതിൽ നിന്നൊക്കെ പുറത്തു കടന്നു അതുകൊണ്ടാണ് പറയുന്നത്.അതാണ് ഞാൻ ഇത്ര സിമ്പിൾ ആയി പറയുന്നത്. അയാൾ ഇങ്ങനെ പറഞ്ഞു എന്ന് ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു ഞാൻ മീഡിയയോട് പറഞ്ഞിരുന്നു പക്ഷേ എന്റെ പേരന്റ്സ് അത് വിശ്വസിക്കാൻ തയ്യാറായില്ല എന്ന് ആദില പറയുന്നു.
പൊതുവെ നോക്കുമ്പോൾ ഒരു എളാപ്പ അങ്ങനെ പറയുമോ ? സ്വൊന്തം വൈഫിന്റെ സിസ്റ്ററിന്റെ മകളോട് ഒരു എളാപ്പ അങ്ങനെ പറയുമോ ? ഒരിക്കലുമില്ല ആ വിശ്വാസമാണ് മാതാപിതാക്കൾക്ക്. അയാളുടെ ഹോട്ടലിലേക്കുള്ള ക്ഷണത്തെ കേട്ടപ്പോൾ എന്ത് മറുപടിയാണ് നൽകിയത് എന്ന് അവതാരകൻ ആദിലയോട് ചോദിച്ചു.
താനും നൂറായും ഒന്നിച്ചിരിക്കുമ്പോൾ ആണ് അത് പറയുന്നത് . താനാണ് ശരിക്കുംഞെട്ടിപ്പോയി മറുപടി കൊടുക്കാൻ പോലും പറ്റാത്ത ഒരു മനസികാവസ്ഥയായി പോയി. കാരണം ഞങ്ങൾ അവിടെ എന്തെങ്കിലും മോശമായി പറയുകയോ എതിർത്ത് പറയുകയോ ചെയ്‌താൽ ഞങ്ങളെ പിരിക്കാൻ നോക്കും അതല്ലെങ്കിൽ ഞങളെ ഉപദ്രവിക്കാൻ ഉള്ള സാധ്യത ഉണ്ട് അതുകൊണ്ടു കേട്ടിട്ട് മിണ്ടാതിരിക്കുക മാത്രമേ അവിടെ വഴിയുണ്ടായിരുന്നുള്ളു. അതും ആരും ഇല്ലാത്ത സമയം നോക്കിയാണ് തങ്ങളോട് അയാൾ ഇത് പറഞ്ഞത് എന്നും ആദില പറയുന്നുണ്ട്. തങ്ങൾ അത് കഴിഞ്ഞാണ് മറ്റുളളവരോട് പറയുന്നത്. അതുമാത്രമല്ല അന്ന് തങ്ങൾ എന്ത് പറഞ്ഞാലും ആരും തങ്ങളെ വിശ്വസിക്കുകയുമില്ല അനന്തന് മറ്റൊരു കാര്യം . അവർ പറയുന്നു.