ആ സിനിമക്ക് കുറ്റിത്തലമുടി വേണമെന്ന് ലാൽ ജോസ് നിർബന്ധം പിടിച്ചു , അത് നീ സ്വപ്നത്തിൽ പോലും ചിന്തിക്കേണ്ട എന്ന് മമ്മൂക്കയും എന്നിട്ടു അടുത്ത ദിവസം ഷൂട്ടിങ്ങിനെത്തിയ കോലം കണ്ടു എല്ലാവരും ഞെട്ടി – ലാൽ ജോസ് പറയുന്നു.

824

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്തപ്പോലുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. കഥാപാത്രത്തിനായി കുട്ടി തലമുടിയാക്കണം എന്ന് പറഞ്ഞപ്പോൾ തല മുട്ടയടിച്ചു എത്തിയതിനെ കുറിച്ച് ലാൽ ജോസ് പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യ ചിത്രമായ മറവത്തൂർ കനവിൽ അഭിനയിക്കാൻ മമ്മൂട്ടി എത്തിയപ്പോഴുണ്ടായ അനുഭവം ലാൽ ജോസ് പങ്കുവെച്ചത്.

മമ്മൂട്ടിയെ വച്ച് എന്റെ ആദ്യ സിനിമ ചെയ്യാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ‘നിന്റെ സിനിമയിൽ ഞാൻ നായകനാകാം’ എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ ‘അയ്യോ അത് വേണ്ട ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്നുള്ള ആദ്യ പ്രതികരണം. കുറച്ച് സിനിമകൾ ചെയ്ത് കഴിവ് തെളിയിച്ചതിന് ശേഷം മമ്മൂട്ടിയോട് ഡേറ്റ് ചോദിക്കാമെന്ന് താൻ അന്ന് പറഞ്ഞെങ്കിലും ആദ്യ ചിത്രത്തിനല്ലാതെ ഡേറ്റ് നൽകില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

ADVERTISEMENTS
   

മമ്മൂട്ടിയോട് നമ്മൾ ചില കാര്യങ്ങൾ പറയുമ്പോൾ ആദ്യം പറ്റില്ലെന്നാണ് പറയുന്നത്. അത് സംഭവിക്കാൻ പോകുന്നില്ല, അതിനെ കുറിച്ച് സ്വോപ്നം പോലും കാണണ്ട എന്നൊക്കെ കട്ട ഡയലോഗുകൾ പറഞ്ഞു കളയും. കുറച്ചു നേരമേ കഴിഞ്ഞു ഒന്ന് കൂടി ചിന്തിക്കുമോ എന്ന് ഞാൻ ചോദിക്കും നിർബന്ധമാണെങ്കിൽ നോക്കാം എന്നാകും അപ്പോൾ മമ്മൂക്കയുടെ മറുപിടി. മറവത്തൂർ കനവിൽ കുട്ടിതലമുടിയാണ് കഥാപാത്രത്തിന് വേണ്ടത് എന്ന് പരന്ജപ്പോൾ മുടി മുറിക്കുന്ന കാര്യം ഒരിക്കലും ആലോചിക്കേണ്ട എന്നാണ് മമ്മൂക്ക ആദ്യം പറഞ്ഞത് . ചാണ്ടിയുടെ മുടി ചെറുതാണെന്നും അങ്ങനെ തന്നെ വേണമെന്നും ഞാനും വാശിപിടിച്ചു നിന്നു.

പിറ്റേന്ന് മൊട്ടയടിച്ച പോലെ മമ്മൂട്ടി പൂജയ്ക്ക് വന്നു. ‘മുടിവെട്ടുന്നത് സ്വപ്നം കാണരുത്’ എന്ന് ഇന്നലെ പറഞ്ഞിട്ട് പോയാൽ ആൾ ആണ് ഇങ്ങനെയാണ് വന്നത്. ഒരു പരുക്കൻ ലുക്കിനായി ആലാപനം മുടിമുറിക്കണം എന്ന ചിന്തയോടെ ആണ് ഞാൻ പറഞ്ഞെ. പക്ഷേ മൊട്ടയടിച്ചപ്പോൾ അയ്യോ ഇങ്ങനെയാക്കിയോ എന്ന് ഞാൻ ചോദിച്ചു. പടം തുടങ്ങുമ്പോഴേക്കും മുടി വളർന്നു ആ ലുക്കിലാകും എന്ന് അദ്ദേഹം അന്ന് മറുപിടി പറഞ്ഞു. അത് ശെരിയാവുകയും ചെയ്തു ലാൽ ജോസ് പറയുന്നു.

ADVERTISEMENTS