സെന്റിമെന്റ്സ് ഒക്കെയുള്ള സിനിമയിൽ പൃഥ്‌വിയെ നായകനാക്കിയാൽ ആളുകൾ രായപ്പൻ എന്നൊക്കെ വിളിച്ചു സിനിമ പൊളിയും എന്ന് പലരും പറഞ്ഞു- ലാൽ ജോസിന്റെ തുറന്നു പറച്ചിൽ.

3

അയാളും ഞാനും തമ്മിൽ’ – ഈ പേര് മാത്രം മതി, മലയാളികളുടെ മനസ്സിൽ നിറയെ ഓർമ്മകൾ ഉണർത്താൻ. ലാൽ ജോസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച ഈ ചിത്രം മലയാള സിനിമയിലെ ഒരു ക്ലാസിക് ആണ്. എന്നാൽ ഈ ഹിറ്റ് ചിത്രത്തിന്റെ പിറവിക്ക് പിന്നിലെ രസകരമായ കഥകൾ ഇപ്പോഴും പുറത്തുവരുന്നുണ്ട്. ലാൽ ജോസ് തന്നെയാണ് ഈ ചിത്രത്തിന്റെ നിർമാണത്തിന്റെ പിന്നിലെ രഹസ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

“ഈ സിനിമയെ കുറിച്ച് തന്നോട് പറയുന്നത് പൃഥ്വിയാണ് എന്ന് ലാൽ ജോസ് പറയുന്നു. മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ കരിയറിലെ വലിയ വഴിത്തിരിവായ ചിത്രമാണ് ഇത് എന്നും മറ്റുമുള്ള പുകഴ്ത്തലുകൾ അവരുടെ ഭാഗത്തു നിന്നുമുണ്ടായപ്പോൾ ശ്രദ്ധേയമായ ഒരു അഭിപ്രായം ലാൽ ജോസിന്റെ ഭാഗത്തു നിന്നും ഉണ്ടായി അതിനെ ത്തുടർന്നാണ് അദ്ദേഹം ഇതിന്റെ പിന്നാമ്പുറ കഥകൾ പറയുന്നത്. ഞങ്ങൾ ഇക്കാര്യങ്ങൾ പൃഥ്വിയെ കാണുമ്പോൾ ഒന്നും പറയണമ് അവൻ എന്നെ മറന്നെന്നു തോന്നുന്നു . ഇതൊക്കെ ആരെങ്കിലും അവനെ ഓർമ്മിപ്പിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഒരു ഡേറ്റിനു വേണ്ടി എനിക്ക് പാട് പെടെണ്ടായിരുന്നു എന്നും ലാൽ ജോസ് പറയുന്നു.”

ADVERTISEMENTS
   

ആയാലും ഞാനും തമ്മിൽ എന്ന സിനിമയിൽ ആദ്യം കഥയിൽ പ്രണയത്തിന്റെ ഘടകമില്ലായിരുന്നു. അമ്മയുടെ മരണമായിരുന്നു പ്രധാന പ്രമേയം. എന്നാൽ, ലാൽ ജോസിന്റെ നിർബന്ധപ്രകാരമാണ് പ്രണയം കഥയിലേക്ക് കടന്നുവന്നത്. “പ്രണയം ഉണ്ടാക്കുന്ന പോലെ വേറൊരു വേദന ഇല്ല,” എന്നായിരുന്നു ലാൽ ജോസിന്റെ വാദം. എന്നാൽ തിരക്കഥാകൃത്തുക്കൾക്ക് അത് സ്വീകാര്യമല്ലായിരുന്നു പ്രണയവും തകർച്ചയുടെ കഥ ആയാൽ അത് ക്‌ളീഷേ ആകുമെന്നും അവർ പറഞ്ഞു എന്നാൽ താൻ അത് സമ്മതിച്ചില്ല.

“പൃഥ്വിരാജിന് ഒരു യോദ്ധാവിന്റെ ശരീരമുണ്ട്. അയാളുടെ ക്യാരക്ടറിനും ഒക്കെ ഒരു യോദ്ധാവിന്റെ സ്വഭാവമുണ്ട്. ഒരു തകർന്ന, പൂർണമായി ഉടഞ്ഞുപോയ ഒരാളായി മാറുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. പക്ഷേ, അയാൾ അത് അത്ഭുതകരമായി ചെയ്തു,” ലാൽ ജോസ് പറഞ്ഞു. “രാജുവിന്റെ എല്ലാ സിനിമകളും വെച്ചു നോക്കുമ്പോൾ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലാണ്.”

‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രം ലാൽ ജോസിന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിന്റെ വിജയം മലയാള സിനിമയെ പുതിയൊരു ഉയരത്തിലേക്ക് എത്തിച്ചു. ഈ ചിത്രം തുടങ്ങുനാണ് സമയത്തു തന്നെ പൃഥ്വിക്ക് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന കാലഘട്ടമാണ്. ഇത്രയും ഇമോഷണൽ ആയ കഥയൊക്കെ രാജപ്പൻ എന്ന് ആളുകൾ കൂവി വിളിക്കുന്ന ഒരാൾക്ക് കൊടുക്കരുത് കാസ്റ്റിംഗ് മാറ്റണം എന്ന് തന്നെ പലരും ഉപദേശിച്ചിരുന്നു എന്നും താൻ ആത്യന്തികമായി സിനിമയിൽ ആണ് വിശ്വസിക്കുന്നത് അതുകൊണ്ടു അങ്ങനെ തന്നെ മുന്നോട്ട് പോവുകയായിരുന്നു എന്നും ലാൽ ജോസ് പറയുന്നു. പൃഥ്‌വി തന്നെയാണ് ഈ കഥ തന്നിലേക്ക് എത്തിച്ചത് എന്നും അദ്ദേഹം പറയുന്നു. പൃഥ്വിയോട് ഈ കഥ പറഞ്ഞപ്പോൾ ലാലു ചേട്ടൻ സംവിധാനം ചെയ്യുകയാണെങ്കിൽ മാത്രമേ ഡേറ്റ് തരാം എന്ന് താൻ പറഞ്ഞു എന്നും പ്രിത്വിരാജ് പറഞ്ഞതായി ലാൽ ജോസ് ഓർക്കുന്നു.

ADVERTISEMENTS