
വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് കെ പി ഉമ്മർ. ഉമ്മർ പ്രധാനമായി നസീറിന്റെ വില്ലനായിട്ടായിരുന്നു സിനിമകളിൽ അഭിനയിച്ചിരുന്നത് 1960കളിലും 70കളിലും 80കളിലും ആയിരുന്നു ഉമ്മർ കൂടുതൽ ആക്ടീവായി സിനിമയിൽ ഉണ്ടായത്. സ്വൊന്തമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു അദ്ദേഹം . ഇന്നും മലയാളികൾ ആഘോഷിക്കുമാണ് ഒരു വില്ലൻ ആണ് കെ പി ഉമ്മർ.
ഇപ്പോൾ ഉമ്മർ എന്ന അനുഗ്രഹീത നടനെ കുറിച്ച് പ്രശസ്ത സംവിധായകനും യൂട്യൂബറും സിനിമ നിരൂപകനുമായ ശാന്തിവിള ദിനേശ് പറയുന്ന ചില കാര്യങ്ങളാണ് വൈറലാകുന്നത്. വളരെ സരസനായ വലിയ വായനയുള്ള ഒരുപാട് അറിവുള്ള ഒരു വ്യക്തിയായിരുന്നു ഉമ്മർ എന്നാണ് ശാന്തിവള ദിനേശ് പറയുന്നു. വളരെ നല്ല മനസ്സുള്ള വളരെപ്പച്ചയായ മനുഷ്യൻ. രസകരമായ തമാശകൾ ഉൾപ്പെടുത്തിയാണ് അദ്ദേഹം എപ്പോഴും സംസാരിക്കാറുള്ളത്. ഏതൊരു വ്യക്തിയെയും മിസ്റ്റർ ചേർത്ത് മാത്രമേ അദ്ദേഹം അഭിസംബോധന ചെയ്യാറുണ്ടായിരുന്നു എന്നും ശാന്തിവിള പറയുന്നു.
ആരുടെ മുഖത്ത് നോക്കിയും എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമുള്ള ആളാണ്. സംസാരിക്കുമ്പോൾ അല്പം ഉച്ചത്തിലാണ് അദ്ദേഹം സംസാരിച്ചിരുന്നത് എന്ന് ശാന്തിവിള ദിനേശ് പറയുന്നു. പച്ചയായ മനുഷ്യനായത് കൊണ്ട് തന്നെ ആരുടെ മുമ്പിലും സധൈര്യം എന്തും തുറന്നു പറയാനുള്ള മടി അദ്ദേഹത്തിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പൊതുവേ സിനിമക്കാർക്ക് വലിയ താല്പര്യമുള്ള വ്യക്തി ആയിരുന്നില്ല ഉമ്മർ എന്ന് ശാന്തിവിള പറയുന്നു. ഏതു വിമർശനമായാലും ആർക്കെതിരായാലും സധൈര്യം തുറന്നു പറയുന്ന ഒരു പ്രകൃതം അദ്ദേഹത്തിനുണ്ടായിരുന്നു അതിനുദാഹരണമായി ഒരു സംഭവം ശാന്തിവിള ദിനേശ് പറയുന്നു.
സിനിമ പ്രവർത്തകർ തങ്ങളുടെ ചില അവകാശങ്ങൾക്ക് വേണ്ടി നയനാർ മന്ത്രിസഭയ്ക്ക് എതിരെ ഒരിക്കൽ ഒരു സമരം നടത്തുകയും അത് കല്ലേറിയിലേക്കൊക്കെ പോവുകയും ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നു. അന്ന് നടി ജയഭാരതി ഒക്കെകല്ലേറ് കിട്ടുകയും ചെയ്തിരുന്നു. അന്ന് അതിൻറെ സമാപന സമ്മേളനത്തിൽ ഉമ്മർ സംസാരിച്ചപ്പോൾ അദ്ദേഹം പ്രേംനസ്സറിനെതിരെ ചില പരാമർശങ്ങളും നടത്തിയിരുന്നു. അദ്ദേഹം അന്ന് പറഞ്ഞത് രാഷ്ട്രീയമറിയാതെ രാഷ്ട്രീയത്തിൽ വന്ന പ്രേംനസ്സറിനെ പോലെയല്ല താൻ എന്നായിരുന്നു. പ്രേംനസറിനെ പൊതുവേ ഉമ്മറിന് വലിയ താല്പര്യമില്ലായിരുന്നു എന്ന് ശാന്തിവള ദിനേശ് പറയുന്നു. അതിനും ചില കാരണങ്ങളുണ്ട് അതേപോലെതന്നെ പ്രേം നസീറിന്റെ പേര് കൊണ്ട് ഉമ്മറിനെ ചൊടിപ്പിച്ച ഒരു സംഭവം കൂടി ശാന്തിവിള ദിനേശ് പറയുന്നുണ്ട്.
ഒരിക്കൽ ഉമ്മർ ഒരു ഷൂട്ടിംഗ് സൈറ്റിൽ എത്തിയപ്പോൾ ഒരു വയസ്സായ അമ്മച്ചി വന്നിട്ട് മക്കളെ ചായകുടിക്കാൻ എന്തെങ്കിലും തരണം എന്ന് പറഞ്ഞ് യാചിച്ചു. ഉമ്മർ അന്നേരം ചുറ്റും നിന്നവരെ നോക്കിയിട്ട് പേഴ്സ് എടുത്ത് ഒരു നൂറു രൂപ നൽകി. എന്നിട്ട് അവരോട് ചോദിച്ചു കിളവിക്ക് സന്തോഷമായോ? അപ്പോൾ ആ പ്രായമായ സ്ത്രീ പറഞ്ഞു സന്തോഷമായി മക്കളെ നിന്നെ ദൈവം അനുഗ്രഹിക്കും എന്ന്. അപ്പോൾ വീണ്ടും അദ്ദേഹം ചോദിച്ചു വീട്ടിൽ ചെന്ന് ആര് തന്നു എന്ന് പറയും എന്ന്അപ്പോൾ അമ്മൂമ്മ പറഞ്ഞു പ്രേംനസീർ തന്നു എന്ന് പറയും എന്ന്. പെട്ടന്ന് ഉമ്മർ കലിപ്പോടെ കേറിപ്പോയി എന്ന് ശാന്തിവിള ദിനേശ് പറയുന്നു.
കെ പി ഉമ്മറിനെ കുറിച്ച് പറയാൻ തുടങ്ങിയാൽ താൻ ഒരു പുസ്തകം എഴുതുമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അത്രയും രസകരമായ സംഭവങ്ങൾ രസകരമായ തമാശകൾ അർത്ഥവത്തായ തമാശകൾ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു വ്യക്തിയാണ് ഉമ്മർ എന്ന് ശാന്തിവിള പറയുന്നു.
അതേപോലെതന്നെ ഒരു ചിത്രത്തിന് ഷൂട്ടിംഗ് സെറ്റിൽ ഇരിക്കുകയാണ് ഉമ്മർ , ആ ചിത്രത്തിൽ ഉമ്മർ കൊല്ലനായി ആണ് അഭിനയിക്കുന്നത്. അപ്പോൾ ആ കാര്യങ്ങളൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയാൻ ഒരു യഥാർത്ഥ കൊല്ലനെ അവിടെ കൊണ്ട് വന്നിട്ടുണ്ട്അപ്പോൾ ഉമ്മർ ഇക്ക കൊല്ലനെ പരിചയപ്പെടുന്നത് ഇങ്ങനെയാണ്. മിസ്റ്റർ കൊല്ലൻ താങ്കൾക്ക് എത്ര മക്കളുണ്ട്. അപ്പോൾ അയാൾ പറഞ്ഞു 6 മക്കൾ. അപ്പോൾ പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു ഉമ്മർ പറഞ്ഞുഒരു സിനിമ നടനായ കെ പി ഉമ്മറിന് രണ്ട് മക്കൾ വെറും കൊല്ലന് 6 മക്കൾ. അപ്പോൾ അത് കേട്ട് കൊണ്ടിരുന്ന കൊല്ലൻ പറഞ്ഞു സാർ നിങ്ങളൊക്കെ വെളിയിൽ പോകുന്ന മനുഷ്യരല്ലേ സാർ. ഞാൻ എപ്പോഴും വീട്ടിൽ ആയിരിക്കുമല്ലോ അതും കേട്ട് ഉച്ചത്തിൽ ആ തമാശ ആസ്വദിച്ച് ചിരിച്ച് പോകുന്ന ഒരു വ്യക്തിയായിരുന്നു ഉമ്മർ എന്ന് ശാന്തിവിള ദിനേശ് പറയുന്നു.
പ്രേം നസീറിനോട് ഉമ്മറിന് എന്നും എതിർപ്പായിരുന്നു അതിൻറെ പ്രധാനകാരണം നസീർ ഒരിക്കലും ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുകയില്ല എന്നുള്ളത് തന്നെയായിരുന്നു. ആര് പ്രേം നസീറിനോട് എന്ത് ക്രൂരത കാണിച്ചാലും അദ്ദേഹം ചിരിച്ചുകൊണ്ടാണ് അവരോട് സംസാരിക്കുക. ആരോടും അങ്ങനെ ദേഷ്യപ്പെടുന്ന പ്രകൃതം ഇല്ല. അത് ഉമ്മറിന് ഇഷ്ടമല്ല എന്നാണ് ശാന്തിവിള പറയുന്നത്. നമ്മൾ തെറ്റാണെങ്കിൽ തെറ്റ് എന്ന് പറയണം അതാണ് ഉമ്മറിന്റെ രീതി. നസീറിന്റെ ഇത്തരത്തിലുള്ള രീതിയോട് ഒട്ടും യോജിക്കാൻ കഴിയുന്നതായിരുന്നില്ല. പ്രേംനസീർ പൊതുവെ വളിച്ച സാമ്പാർ കൊണ്ടു കൊടുത്താലും മനോഹരം മനോഹരം എന്ന് മാത്രമല്ലേ പറയുകയുള്ളൂ. അത് ഉമ്മർ പറയുന്നത് അതൊക്കെ കള്ളത്തരമാണ് അങ്ങനെയല്ല നമ്മൾ വേണ്ടത് തെറ്റാണെങ്കിൽ തെറ്റാണെന്ന് പറയണം. അത്തരം രീതികൾ കൊണ്ടാണ് നസീറിനോട് വിയോജിപ്പുണ്ടായിരുന്നത്. അല്ലാതെ പ്രത്യേകിച്ച് മറ്റു രാജ്യങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് ഉമ്മർ ശാന്തിവിള ദിനേശ് പറയുന്നു.