വർക്കേരിയ നിർമ്മിച്ച് നൽകണം അല്ലെങ്കിൽ യൂട്യൂബേർസിനോട് പറയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി – രേണുവിനെതിരെ ഗുരുതര ആരോപണവുമായി വീട് നിർമ്മിച്ച് നൽകിയവർ

889

പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിനായി ചാരിറ്റി കൂട്ടായ്മ നിർമ്മിച്ചുനൽകിയ വീടിനെച്ചൊല്ലി വിവാദം. വീടിന് ചോർച്ചയുണ്ടെന്ന് സുധിയുടെ ഭാര്യ രേണു സുധി ആരോപിച്ചതിന് പിന്നാലെ, ആരോപണങ്ങളെ തള്ളി വീട് നിർമ്മാണത്തിന് നേതൃത്വം നൽകിയ കേരള ഹോം ഡിസൈൻ ഗ്രൂപ്പിന്റെ സ്ഥാപകൻ ഫിറോസ് രംഗത്തെത്തി. തങ്ങൾക്ക് വലിയ വിഷമമുണ്ടാക്കിയ ഈ സംഭവത്തോടെ സൗജന്യമായി വീട് നിർമ്മിച്ച് നൽകുന്ന പരിപാടി നിർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

വീടിന് ചോർച്ചയുണ്ടെന്ന രേണുവിന്റെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ്, വീട് വലിയൊരു ഉപകാരമാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ, ഹാളിലും ലിവിങ് റൂമിലും ചോർച്ചയുണ്ടെന്ന് രേണു അറിയിച്ചത്. ദാനം ലഭിച്ച വീടിനെക്കുറിച്ച് പരാതി പറയരുതെന്ന് പലരും പറയുന്നത് കേട്ട് മടുത്തെന്നും, സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിലും വാടക വീട്ടിലേക്ക് മാറുന്നത് ആലോചിക്കുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു.

ADVERTISEMENTS
   

ഗുണനിലവാരത്തെ ചോദ്യം ചെയ്ത് ആരോപണം

മികച്ച കെട്ടുറപ്പുള്ളതും ഉയർന്ന നിലവാരത്തിലുള്ളതുമായ വീടാണ് നിർമ്മിച്ചുനൽകിയതെന്ന് ഫിറോസ് ശക്തമായി വാദിക്കുന്നു. രേണുവിന്റെ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ മുൻഭാഗത്തുള്ള ലൂബേഴ്സിനിടയിലൂടെ ശക്തമായ മഴയും കാറ്റുമുണ്ടാകുമ്പോൾ വെള്ളം ചാറ്റലായി അകത്തേക്ക് കയറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഇതൊരു ഡിസൈൻ രീതിയാണെന്നും, കേവലം 5000 രൂപ ചെലവഴിച്ചാൽ ഇത് പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുധിയുടെ മക്കൾക്ക് വേണ്ടി നിർമ്മിച്ച ഈ വീടിന്റെ പണിക്ക് നിരവധി പേർ കൂലിയൊന്നും വാങ്ങാതെയാണ് സഹകരിച്ചത്. വീടിനൊപ്പം ഫർണിച്ചറും, ടിവിയും, മറ്റ് സൗകര്യങ്ങളും ഒരുക്കാൻ പലരും സഹായിച്ചിരുന്നു. താൻ വ്യക്തിപരമായി വലിയൊരു തുക ഇതിനായി ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു. നല്ല കാര്യങ്ങൾ ചെയ്തിട്ടും അതിന് പ്രതിഫലമായി അപവാദങ്ങൾ കേൾക്കേണ്ടി വന്നതിൽ ഫിറോസ് അതീവ ദുഃഖം രേഖപ്പെടുത്തി. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ എട്ടു അപമാനിക്കുമെന്നു ഒരിക്കലും കരുതിയില്ല എന്നും അദ്ദേഹം പറയുന്നു.

അമിത ആവശ്യങ്ങളും ഭീഷണിയും”

നിർമ്മാണം പൂർത്തിയായതിന് ശേഷവും രേണുവിൽ നിന്ന് അമിതമായ ആവശ്യങ്ങളുണ്ടായെന്ന് ഫിറോസ് ആരോപിക്കുന്നു. വർക്ക് ഏരിയ നിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഫണ്ടില്ലെന്ന് അറിയിച്ച തന്നെ, യൂട്യൂബർമാരെ വിളിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. വേറെ ആരെങ്കിലും നിർമ്മിച്ച് നൽകിയാൽ അത് നിങ്ങൾക്ക് നാണക്കേടാകും എന്ന് പറഞ്ഞിരുന്നു എന്നും എന്നാൽ നിങ്ങൾ ആരെയെങ്കിലും വിളിച്ചു നിർമിക്കൂ എന്ന് പറഞ്ഞു എന്നും അദ്ദേഹം പറയുന്നു.

വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് പോലും നിർമ്മാതാക്കളെ വിളിക്കുന്ന സ്ഥിതിയുണ്ടെന്നും, ഒരു ക്ലോക്ക് താഴെ വീണാലോ, മോട്ടോർ കേടായാലോ പോലും തങ്ങൾ പോയി ശരിയാക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫിറോസ് പറഞ്ഞു. വീട് നൽകിയാൽ അതിന്റെ പരിപാലന ചുമതല കൂടി തങ്ങൾ ഏറ്റെടുക്കണമെന്ന് പറയുന്നതിന്റെ യുക്തി അദ്ദേഹം ചോദ്യം ചെയ്തു.

ഈ സംഭവങ്ങളെ തുടർന്ന്, ഭാവിയിൽ സൗജന്യമായി വീടുകൾ നിർമ്മിച്ചുനൽകുന്നതിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി ഫിറോസ് അറിയിച്ചു. മറ്റൊരു മിമിക്രി കലാകാരനും വീട് വച്ച് നൽകുക എന്നത് പദ്ധതിയുണ്ടായിരുന്നു എന്നാൽ ഇതോടെ അതും വേണ്ട എന്ന് വച്ച് എന്നും അദ്ദേഹം പറയുന്നു. സുധിയുടെ കുടുംബം ആ വീട്ടിൽ സന്തോഷത്തോടെ കഴിയണമെന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അവിടെ ഇപ്പോൾ രേണുവിന്റെ കുടുംബമാണ് താമസിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. സുധിയുടെ മൂത്ത മകനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു എന്നും എന്നാൽ അവൻ അപ്പോൾ അവന്റെ കുറച്ചു ദുഃഖങ്ങൾ പങ്ക് വെക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം പറയുന്നു

ADVERTISEMENTS