ഹൃദയം നിലച്ചു പോകുമോ എന്ന് പോലും തോന്നിപോയി അന്ന് മാധവനുമായുള്ള ചുംബന രംഗത്തെ കുറിച്ച് ബിപാഷ ബസുവിന്റെ തുറന്നു പറച്ചിൽ അങ്ങനെ പറയാൻ കാരണം ഇതാണ്.

1578

അതീവ ഗ്ലാമറസായ വേഷങ്ങളിലൂടെ ആരാധകരുടെ പ്രീതി നേടിയ ബിപാഷയ്ക്ക് നായകനൊപ്പം ഒരു ഗ്ലാമറസ് രംഗം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായി എന്ന് കേട്ടാൽ ആരാധകർ ചിരിക്കും.പക്ഷേ സംഭവം സത്യമാണ്. എത്രയൊക്കെ ഗ്ലാമറസ് രംഗങ്ങൾ കൈകാര്യം ചെയ്തു എന്ന് പറഞ്ഞാലും ഒരിക്കല്‍ ഒരാൾക്കൊപ്പം മാത്രം ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗം ചെയ്യാന്‍ താൻ ശരിക്കും ഭയക്കുകയും മടിക്കുകയും ചെയ്തിരുന്നതായി ബിപാഷ പറയുന്നു. ആ രംഗത്തിനു മുന്നോടിയായി താൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു എന്നും താരം പറയുന്നു.

ADVERTISEMENTS
   

നടന്‍ മാധവനെ ചുംബിക്കുന്ന രംഗം 2012 ല്‍ പുറത്തിറങ്ങിയ ചിത്രമായ ജോഡി ബ്രേക്കേഴ്‌സില്‍ ഉണ്ടായിരുന്നു അത് ചെയ്യാന്‍ താന്‍ വളരെ ഭീകരമായി പേടിച്ചിരുന്നുവെന്നാണ് ബിപാഷ പറയുന്നത് . ആ രംഗം ചെയ്യുന്നതിന് മുമ്പ് തനിക്ക് ചെറിയ ഹൃദയാഘാതം തന്നെ വന്നത് പോലെയാണ് തോന്നിയത് ബിപാഷ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം. ”അഭിനേതാവ് എന്ന നിലയില്‍ അത്തരം രംഗങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നതാണ്. ഉദാഹരണത്തന് ജോഡി ബ്രേക്കേഴ്‌സില്‍ അടുത്ത സുഹൃത്തായ മാധവനെ ചുംബിക്കേണ്ടി വന്നപ്പോള്‍ എനിക്ക് തലേ ദിവസം ചെറിയാരു അറ്റാക്ക് തന്നെ വന്നു എന്ന് തന്നെ പറയേണ്ടി വരും അത്രക്കും ഭീകരമായിരുന്നു ആ അവസ്ഥ. എന്ത് ചെയ്യണം, ഓഹ് പ്ലീസ് എന്നായിരുന്നു എന്റെ മനസ് എന്നോട് പറഞ്ഞത്. എന്നോടൊപ്പം സുഹൃത്തുക്കളായ റോക്കിയും ദിവ്യയുമുണ്ടായിരുന്നു. നിനക്ക് മാധവനെ അറിയാം, അവന്‍ നിന്റെ സുഹൃത്താണെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷെ അത് തന്നെയാണ് എന്റെ വലിയ പ്രശ്‌നം, അത് മാഡിയാണ് എന്നായിരുന്നു എന്റെ മറുപടി” ബിപാഷ പറയുന്നു.

READ NOW  ആ സമയത്തു തന്റെ കരിയർ അവസാനിക്കാൻ പോകുന്നു എന്ന നിലക്കാണ് മമ്മൂക്ക പെരുമാറിയത് അതിന്റെ കാരണം? ഒപ്പം അദ്ദേഹത്തിന് കിട്ടിയ ആ വലിയ ഉപദേശം കരിയർ തന്നെ മാറ്റി മറിച്ചു

”ആ രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതും മാഡിയും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്യുന്ന ദിവസം ഞാനാകെ അസ്വസ്ഥയായിരിക്കും. സത്യം പറഞ്ഞാൽ ആ ദിവസം സെറ്റിലുള്ള മറ്റുള്ളവര്‍ക്ക് ഞാനൊരു തമാശയായിരിക്കും ” എന്നാണ് ബിപാഷ പറയുന്നത്. എലോണ്‍ എന്ന ചിത്രത്തിലായിരുന്നു ബിപാഷ അവസാനമായി അഭിനയിച്ചത്. ഭര്‍ത്താവ് ആയ നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ ആിരുന്നു ചിത്രത്തിലെ നായകന്‍. 2015 ലായിരുന്നു സിനിമയുടെ റിലീസ്. ഡര്‍ സബ്‌കോ ലഗ്താ ഹേ എന്ന ഷോയിലൂടെ അവതാരകയായും കയ്യടി നേടിയിരുന്നു ബിപാഷ.

 

ADVERTISEMENTS