മമ്മൂട്ടിയെ എങ്ങനെ ആണ് ലോകം ഓർക്കേണ്ടത് : മമ്മൂട്ടി നൽകിയ ഇതിഹാസ മറുപടി ഇങ്ങനെ.

143

മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാർ പതിറ്റാണ്ടുകളായി മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം സിനിമയെന്ന മാസ്മരിക മാധ്യമത്തിലൂടെ ആസ്വാദനത്തിന് കൊടുമുടിയിലെ ഏറ്റിക്കൊണ്ടിരിക്കുന്നു. പ്രായം വെറും നമ്പർ മാത്രമാണെന്നും അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയും ഏത് സ്വപ്നങ്ങളും കീഴടക്കാൻ നമ്മളെ കരുത്തുള്ളവർ ആക്കി തീർക്കും എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് മമ്മൂട്ടി.

ഇപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള പ്രശസ്ത യൂട്യൂബറും മോട്ടിവേഷൻ സ്പീക്കറും കോളനികോളമിനിസ്റ്റും ആയിട്ടുള്ള ഖാലിദ് അൽ ആമേനി മമ്മൂട്ടിയുമൊത്തുള്ള അഭിമുഖത്തിൽ ചോദിച്ച ചില കാര്യങ്ങളും അതിന് മമ്മൂട്ടി പറഞ്ഞ ഇതിഹാസപരമായ ചില മറുപടികളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   

ഖാലിദ് അൽ അമേരി ചോദിച്ച പ്രസക്തമായ രണ്ട് ചോദ്യങ്ങൾക്ക് മമ്മൂക്ക പറയുന്ന മറുപടിയാണ് ഇപ്പോൾ ഒരു ഷോർട്ട് വീഡിയോ ആയി പ്രചരിക്കുന്നത്. അതിൽ അദ്ദേഹം ചോദിക്കുന്നുണ്ട് പല വലിയ നടന്മാരെ കുറിച്ച് പറയുമ്പോഴും ജീവിതത്തിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ അവർക്ക് സിനിമ മതിയായി അഭിനയം നിർത്താം എന്നുള്ള രീതിയിൽ സംസാരിക്കാറുണ്ട്. നിങ്ങൾക്ക് ജീവിതത്തിൽ ഏതെങ്കിലും ഒരു പോയിന്റിൽ മതിയായി ധാരാളമായി ഇനി നിർത്താം എന്നുള്ള രീതിയിൽ തോന്നുമോ അല്ലെങ്കിൽ ചിന്തിക്കുമോ എന്നാണ് മമ്മൂക്കയോട് അദ്ദേഹം ചോദിക്കുന്നത്. മമ്മൂട്ടി പറയുന്ന മറുപടി ‘ഒരിക്കലുമില്ല’ എന്നാണ്. എനിക്ക് ഒരിക്കലും എക്സ്ഹോസ്റ്റഡ് ആയി എന്ന് തോന്നുകയില്ല. ഞാൻ ക്ഷീണിതനായി എനിക്ക് മതിയായി എന്നെനിക്ക് ഒരിക്കലും തോന്നുകയില്ല പ്രത്യേകിച്ച് സിനിമയെക്കുറിച്ച് മമ്മൂക്ക പറയുന്നു.അങ്ങനെ ഒരു സമയമുണ്ടെങ്കിൽ അതിൻറെ അവസാനശ്വാസം ആയിരിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്.

തൻ്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് സിനിമയിലേക്ക് എത്തിയ ആളാണ് താനെന്നു മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമ നടൻ ആകാതിരിക്കാൻ തരമില്ല എന്നും അല്ലെങ്കിൽ സിനിമയ്ക്ക് തീപിടിക്കും എന്നും ആയിരുന്നു അദ്ദേഹം മുൻപൊരിക്കൽ പറഞ്ഞത്. അത്രത്തോളം അദ്ദേഹം സിനിമയെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

മറ്റൊരു പ്രസക്തമായ ചോദ്യമായിരുന്നു ജീവിതത്തിന്റെ അവസാന മൊമെന്‍റ് വരെ സിനിമ ചെയ്യും എന്ന് താങ്കൾ പറയുമ്പോൾ നിങ്ങളെ ഈ ലോകം എങ്ങനെ ഓർക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന്. മമ്മൂട്ടി എന്ന കലാകാരനെ ലോകം എങ്ങനെ ഓർക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. അതിന് മമ്മൂട്ടി പറഞ്ഞ ഐക്കോണിക്ക് ആയിട്ടുള്ള ഒരു മറുപടിയാണ്. ആ മറുപടിയാണ് ഇപ്പോൾ സോഷ്യലിടങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

എത്രകാലം ആളുകൾ എന്നെ ഓർത്തിരിക്കും എന്നാണ് അദ്ദേഹം തിരികെ അതിനെക്കുറിച്ച് ചോദിക്കുന്നത്. ഒരു വർഷം, പത്തുവർഷം, 15 വർഷം? ഫിനിഷ്… കഴിഞ്ഞു.. ലോകാവസാനം വരെ ആൾക്കാർ നിങ്ങളെ ഓർത്തിരിക്കുമെന്ന് ഒരിക്കലും ചിന്തിക്കരുത് എന്ന് മമ്മൂട്ടി പറയുന്നു. അത് ജീവിതത്തിൽ ആർക്കും ഒരിക്കലും സംഭവിക്കില്ല എന്ന് അദ്ദേഹം പറയുന്നു. വലിയ മഹാന്മാർ എക്കാലവും ഓർമ്മിക്കപ്പെടും പക്ഷേ അത് വളരെ വളരെ കുറവായ ഒരു കാര്യമാണ്. വളരെ കുറച്ചുപേർക്ക് മാത്രം നടക്കുന്ന ഒരു കാര്യം.

ഞാൻ ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ് അപ്പോൾ അങ്ങനെയുള്ള എന്നെ എങ്ങനെയാണ് ആൾക്കാർ ലോകാവസാനം വരെ ഓർക്കുന്നത്. ഒരു വർഷം , എന്റെ മരണത്തിന് ഒരു വർഷത്തിന് അപ്പുറം അവരെന്നെ ഓർക്കുമെന്ന് കൂടി വലിയ പ്രതീക്ഷ തനിക്കില്ല എന്ന് മമ്മൂട്ടി എന്ന മഹാ നടൻ പറയുന്നു.

ഒരിക്കൽ നിങ്ങൾ ലോകത്തില്ലാതായി കഴിഞ്ഞാൽ ഇതിനെക്കുറിച്ച് നിങ്ങൾ എങ്ങനെ അറിയും; എല്ലാവരും ചിന്തിക്കുന്നത് അവർ ഈ ലോകത്തിൻറെ അവസാനം വരെ ഓർമ്മിക്കപ്പെടും എന്നാണ്. അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് അദ്ദേഹം പറയുന്നു.

താങ്കൾ എന്നെങ്കിലും ഒരു അഭിമുഖത്തിൽ ഇത്തരത്തിൽ ഒരു കാര്യം പങ്കുവെച്ചിട്ടുണ്ടോ എന്ന് ഖാലിദ് അൽ അമേരി ചോദിക്കുന്നുണ്ട്. നിങ്ങളോട് ആദ്യമായി പങ്കുവെക്കുന്നത് എന്നാണ് അദ്ദേഹം തിരികെ നൽകുന്ന മറുപടി. ജീവിതത്തിൽ ഒരു വലിയ പാഠം കൂടിയാണ് മമ്മൂട്ടി പറഞ്ഞു വെക്കുന്നത്. എല്ലാവരും എല്ലാക്കാലവും തങ്ങൾ ഓർമിക്കപ്പെടും എന്നുള്ള ആഗ്രഹത്തിൽ നാം പലതും ചെയ്തുകൂട്ടുന്നെങ്കിൽ അതൊരിക്കലും അങ്ങനെ ആകണമെന്നില്ല എന്നും, നമ്മുടെ മരണശേഷം നമ്മളെ വളരെ കുറച്ച് ആളുകൾ വളരെ കുറച്ച് നാളത്തേക്ക് മാത്രമേ ഓർത്തിരിക്കാൻ സാധ്യതയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. കാലത്തിന് മായ്ക്കാൻ പറ്റാത്ത ഒരു ഓർമ്മകളും ഒരു കാര്യങ്ങളും ഇല്ല എന്നുള്ള വലിയ സത്യമാണ് അദ്ദേഹം ഇവിടെ ഓർമിപ്പിക്കുന്നത്.

പക്ഷേ മലയാള സിനിമ ഉള്ള കാലത്തോളം മമ്മൂട്ടി എന്ന മഹാനടൻ ഓർമ്മിക്കപ്പെടുമെന്ന് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ ആയി എത്തുന്നത്. താങ്കൾ പങ്കുവെച്ച കാര്യം വളരെ ശക്തമായ ഒരു കാര്യമാണെന്നാണ് പറയുന്നത്.

നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. എത്ര ലളിതമാണ് ആയിരക്കണക്കിന് കലാകാരന്മാരിൽ ഒരുവൻ മാത്രമാണ് ഞാൻ എന്ന് തിരിച്ചറിവ് നൽകുന്ന ശക്തി എന്നാണ് ഒരാളുടെ കമന്റ്. നിങ്ങളെയൊക്കെ ആരെങ്കിലും മറക്കുമോ? മലയാളികളുടെ ഓർമ്മകളിൽ എന്നും ജീവിക്കും, ആയുസ്സോടെ ഇരിക്കു മമ്മൂക്ക മറ്റൊരാളുടെ കമൻറ്.

ഖാലിദ് അൽ അമേരി നിങ്ങൾ ഒരു മഹത്തായ ചോദ്യം മാത്രമല്ല ചോദിച്ചത് എന്നും ഹൃദയത്തിൽ ചേർത്തുവയ്ക്കാവുന്ന ഒരു മറുപടി കൂടിയാണ് നിങ്ങൾക്ക് ലഭിച്ചത് അത് നിങ്ങളുടെ കണ്ണുകളിൽ ഉണ്ട് എന്ന് മറ്റൊരാൾ കുറിക്കുന്നു.

ലോകമുള്ളിടത്തോളം കാലം നിങ്ങളെ ആൾക്കാർ ഓർത്തിരിക്കും എന്നുള്ള ചിന്ത അങ്ങനെ ഒരു പ്രതീക്ഷ ഒരിക്കലും ഉണ്ടാകരുത് എന്ന് മമ്മൂക്കയുടെ ആ വാചകം ശരിക്കും ഒരു സൂപ്പർസ്റ്റാറിനെയാണ് അടയാളപ്പെടുത്തുന്നത് മറ്റൊരാളുടെ കമന്റ്.

ADVERTISEMENTS