യേശുദാസ് പരിഹസിച്ചു സംസാരിച്ചപ്പോൾ വിഷമം ഉണ്ടാക്കി,അത് ആവർത്തിച്ചപ്പോൾ ആണ് താൻ പ്രതികരിച്ചത് – കെ ജി മാർക്കോസ് അന്ന് പറഞ്ഞത്

249

മലയാള പിന്നണി ഗാന രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള ഗായകനാണ് കെ ജി മാർക്കോസ്. മലയാളത്തിലെ മുൻനിര പിന്നണിഗായകൻ, നിരവധി സിനിമ ഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും ആൽബം ഗാനങ്ങളും എന്ന് വേണ്ട സംഗീതത്തിൻറെ വിവിധ മേഖലകളിൽ വലിയ സംഭാവന നൽകിയിട്ടുള്ള വ്യക്തിയാണ് കെ ജി മാർക്കോസ്.

കെ ജി മാർക്കോസിന്റെ കരിയറിലെ ഒരുതരത്തിൽ പറഞ്ഞാൽ വെല്ലുവിളിയും മറ്റൊരു തരത്തിൽ പറഞ്ഞാൽ അനുഗ്രഹവും ആയിരുന്നത് യേശുദാസിനോടുള്ള സാമ്യമാണ്. യേശുദാസിനോട് രൂപത്തിലും ഭാവത്തിലും ശബ്ദത്തിൽ വരെ അദ്ദേഹത്തിന് സാമ്യം ഉണ്ട് . ഒരു കാലഘട്ടത്തിൽ യേശുദാസിനെ അനുകരിച്ചു പാട്ട് പാടുന്ന വ്യക്തി എന്നുള്ള തരത്തിൽ അദ്ദേഹത്തിന് വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അങ്ങനെയല്ല അന്ന് പിൽക്കാലത്ത് കെ ജി മാർക്കോസ് തെളിയുകയും ചെയ്തു. ഇന്നും മലയാള സിനിമാഗാനരംഗത്തും തിളങ്ങിനിൽക്കുന്ന വ്യക്തിത്വം കൂടിയാണ് കെ ജി മാർക്കോസ്. ഇപ്പോൾ പ്രേമാളുവിൽ അദ്ദേഹം പാടിയ പാട് വലിയ ഹിറ്റാണ്. അദ്ദേഹത്തിന്റെ മലയാള സിനിമ ലോകത്തേക്ക് ഉള്ള വലിയ തിരിച്ചുവരവാണ്.

ADVERTISEMENTS
   

മുൻപ് ചേച്ചി മാർക്കോസിനെ വിമർശിച്ചുകൊണ്ട് യേശുദാസ് രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. അത് തന്നെ വളരെയധികം വിഷമിപിച്ചു എന്നും ആ സംഭവങ്ങളെക്കുറിച്ച് കെ ജി മാർക്കോസ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു ആ സംഭവം ഇങ്ങനെയാണ്.

ഇന്ന് യേശുദാസിന്റെ അതേ സ്വരത്തിൽ പാടുന്ന ഗായകർ നിരവധിയാണ് അതുകൊണ്ടുതന്നെ അവർക്ക് മെച്ചപ്പെട്ട കരിയർ ഉണ്ടാകാനുള്ള സാധ്യതയും ആ അനുകരണം തന്നെ ഇല്ലാതാക്കുന്നുണ്ട്. എന്നാൽ പലർക്കും യേശുദാസിന്റെ അതേ സ്വരം ലഭിച്ചിട്ടുമുണ്ട്.ഈ വിഷയത്തിനെ കുറിച്ച് കെ ജി മാർക്കോസ് പറയുന്നത് ഇന്ന് പലരെയും തല്ലി പഴുപ്പിച്ചു യേശുദാസ് ആക്കാൻ ശ്രമിച്ച മുന്നോട്ടുകൊണ്ടുപോരാറുണ്ട് എന്നാൽ താൻ അന്നും ഇന്നും ഒരിക്കലും യേശുദാസ് ആണ് യേശുദാസിനെ പോലെയാണ് എന്ന് പറഞ്ഞ് നടന്നിട്ടില്ല.

എല്ലാ കാലയളവിലും തനിക്ക് അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. താൻ യേശുദാസിനെ പോലെ വെള്ളവസ്ത്രം ധരിച്ചു നടക്കുന്നു എന്ന് പറഞ്ഞു ഇടയ്ക്ക് യേശുദാസ് വിമർശിച്ചിരുന്നു. ഇവിടെ ചിലർ തന്നെ പോലെ വെള്ള വസ്ത്രം ധരിച്ച് നടക്കുന്നുണ്ടെന്ന് അത് തന്നെ അനുകരിക്കാൻ ആണെന്നും യേശുദാസ് പറഞ്ഞിരുന്നു. അത് തന്നെ വളരെയധികം വേദനിപ്പിച്ചു എന്ന് കെ ജി മാർക്കോസ് പറയുന്നു.

യേശുദാസിന്റെ പരിഹാസം തനിക്ക് വലിയ വേദനയായി തന്നെ 15 വയസ്സ് മുതൽ അറിയുന്ന വ്യക്തിയാണ് അദ്ദേഹം. അന്നും ഇന്നും വളരെ അടുത്ത ബന്ധമാണ് തനിക്ക് അദ്ദേഹമായിട്ടുള്ളത്. തന്റെ അച്ഛൻറെ നിർദ്ദേശപ്രകാരമാണ് താൻ വെള്ള വസ്ത്രം ധരിച്ച് നടക്കുന്നത്അച്ഛൻ നിർബന്ധപൂർവ്വം പറഞ്ഞതുകൊണ്ടാണ് വേഷവിധാനത്തിൽ താൻ വെള്ള വസ്ത്രം ധരിച്ചത്. പക്ഷേ യേശുദാസ് ഈ പരിഹാസം ആവർത്തിച്ചപ്പോൾ തനിക്ക് അദ്ദേഹത്തിന് എതിരെ ചെറുതായിട്ട് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട് എന്ന് കെ ജി മാർക്കോസ് പറയുന്നു. ബന്ധത്തിന് ഇന്നും ഒരു പോറൽ പോലും വന്നിട്ടില്ലെന്ന് മാർക്കോസ് പറയുന്നു ആ പരിഹാസ കമന്റ് ഉണ്ടായ സമയത്ത് ചെറിയ ഉലച്ചിലുകൾ തങ്ങളുടെ ബന്ധത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഇന്നും അദ്ദേഹവുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേപോലെതന്നെ തൻറെ സംഗീത കരിയറിനെ കുറിച്ചും കെജി മാർക്കോസ് പറഞ്ഞിരുന്നു 18 വയസ്സിനു ശേഷമാണ് താൻ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു എന്നാൽ അതൊന്നും ഒരു തരത്തിലും തൻറെ സംഗീത കരിയറിനെ ബാധിച്ചിട്ടില്ല അദ്ദേഹം പറയുന്നു. സംഗീതം പഠിക്കണം ഒരു ഗായകൻ എന്നത് വലിയ നിർബന്ധമുള്ള കാര്യമല്ലെന്ന് തന്നോട് പല പ്രഗൽഭ സംഗീതജ്ഞർ പറഞ്ഞിട്ടുണ്ട്. എന്ന് കെ ജി മാർക്കോസ് പറയുന്നു.

പക്ഷേ പല നോട്ടുകളും ഭാവങ്ങളും പെട്ടെന്ന് തിരിച്ചറിയാൻ സംഗീതം പഠിക്കുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു സംഗീതത്തെക്കുറിച്ച് ഒരു ബോധം ഉള്ളിൽ ഉള്ളവർക്ക് സംഗീതം പഠിക്കേണ്ട ആവശ്യമില്ല കെ ജി മാർക്കോസ് പറഞ്ഞിട്ടുണ്ട്. യേശുദാസിനെ അനുകരിക്കുന്നു എന്നുള്ള രീതിയിലുള്ള ആരോപണങ്ങൾ തൻറെ മേലേക്ക് കൊണ്ടു വച്ചതാണെന്ന് യേശുദാസിന്റെ ഒപ്പം നടക്കുന്ന ചിലർ അദ്ദേഹത്തെ പറഞ്ഞു തെറ്റിദ്ധരിച്ചതാണ്. തന്റെ ഒപ്പം ജീവിതത്തിൽ ശിങ്കടികൾ ഇല്ല എന്നാൽ അദ്ദേഹതിനൊപ്പം എല്ലാ സമയത്തും ഏഴെട്ടു ശിങ്കടികൾ ഉണ്ട്. അവർ അദ്ദേഹഹത്തിന്റെ ചെവി പഠിച്ചു പറിക്കാറുണ്ട്. ഇവൻ നാളെ നിങ്ങൾക്ക് ഒരു ഭീഷണി ആകും എന്നുള്ള തരത്തിലുള്ള ആരോപണങ്ങൾ യേശുദാസിന്റെ ഈ ശിങ്കടികൾ പറഞ്ഞു അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെയാണ് യേശുദാസ് തന്നെ കുറിച്ച് മോശമായി പറഞ്ഞത്.

ആദ്യമൊന്നും അദ്ദേഹം പറഞ്ഞത് താൻ മൈൻഡ് ചെയ്തില്ല.ഇ ന്നാൽ അദ്ദേഹം ഈ ആരോപണം പല വേദിയിൽ പറഞ്ഞപ്പോൾ തനിക്ക് പ്രതിയ്ക്കരിക്കേണ്ടി വന്നു. പിന്നെ അദ്ദേഹം പറഞ്ഞു എന്റെ മുടി നരച്ചു ഇനി ഞാൻ മുടി ഡൈ ചെയ്യുന്നില്ല ഇനി ഇതുനു കണ്ടിട്ടേങ്ങാനം ആരേലും അനുകരിച്ചാലോ എന്നൊക്കെയുള്ള രീതിയിൽ വീടിനും തന്നെ പരിഹസിച്ചു അപ്പോൾ ആണ് താണ ഒരു മറുപടി കൊടുത്തത് മനുഷ്യൻ പ്രായമായാൽ നരയ്ക്കും പത്തമ്പതു വയസ്സായാൽ നരയ്ക്കാൻ തുടങ്ങും ഇനി നരയ്ക്കാതിരിക്കാൻ വാളാൽ മരുന്ന് വല്ലോം പറഞു തന്നാൽ വലിയ ഉപകാരമായിരിക്കും എന്ന് താനും പറഞ്ഞതായി കെ ജി മാർക്കോസ് പറയുന്നു. തന്റെ അച്ഛൻ ഒരു ഡോക്ടർ ആയിരുന്നു അദ്ദേഹം ജോലി സമയത്തു ഇപ്പോഴും വെള്ള വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത് ചെറുപ്പം മുതലേ തങ്ങൾക്കും അത്തരം വസ്ത്രങ്ങൾ ആയിരുന്നു അച്ഛൻ മേടിച്ചു തന്നിരുന്നത് അങ്ങനെയാണ് താനും ഈ വെള്ള വസ്ത്രത്തിൽ എത്തുന്നത്. മാർക്കോസ് പറയുന്നു.

ADVERTISEMENTS