Advertisement
Home VIRAL NEWS പാസ്സ്‌പോർട്ട് ഫോൺ ബുക്കാക്കി മാറ്റി – അപ്പച്ചന്റെ പാസ്പ്പോർട്ടിൽ അമ്മച്ചിയുടെ കരവിരുത് വീഡിയോ വൈറൽ

പാസ്സ്‌പോർട്ട് ഫോൺ ബുക്കാക്കി മാറ്റി – അപ്പച്ചന്റെ പാസ്പ്പോർട്ടിൽ അമ്മച്ചിയുടെ കരവിരുത് വീഡിയോ വൈറൽ

217

അപ്പച്ചന്റെ പാസ്സ്പോർട്ടിൽ അമ്മച്ചിയുടെ കരവിരുത്. മലയാളിയായ യുവാവ് തന്റെ അപ്പച്ചന്റെ പാസ്സ്പോർട്ടിന്റെ അവസ്ഥ കാണിച്ചു യുവാവ് പങ്ക് വച്ച് വീഡിയോ വൈറലാവുകയാണ്. വിഡിയോയിൽ തന്റെ അമ്മച്ചി അപ്പച്ചന്റെ പാസ്സ്‌പോർട്ട് എന്താണെന്ന് മനസിലാകാതെ കടം കിട്ടാനുള്ള തുകയും വേണ്ടപ്പെട്ടവരുടെ ഫോൺനമ്പറുമൊക്കെ എഴുതി വച്ചിരിക്കുകയാണ് . ഒരു ചെറിയ ഡയറി ബുക്കാക്കി മാറ്റിയിരിക്കുകയാണ്. വീഡിയോ വൈറലാവുകയും ദേശീയ മാധ്യമങ്ങൾ അടക്കം വീഡിയോ വൈറലാവുകയും ചെയ്തു.

ദേശീയ മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരിക്കുകയാണ്. ട്വിറ്ററിൽ ഈ വീഡിയോ ഒരു പാസ്സ്‌പോർട്ട് ഓഫീസ് ഉദ്യോഗസ്ഥൻ ആണ് പങ്ക് വച്ചിരിക്കുന്നത്. ഒരു പ്രായമായ ആൾ പുതുക്കാനായി തന്ന പാസ്സ്‌പോർട്ട് ആണ് ഇതെന്നും ഇത് കണ്ടതിന്റെ ഷോക്ക് ഇപ്പോളും ഉദ്യോഗസ്ഥർക്ക് മാറിയിട്ടില്ല എന്നും പാസ്‌പോർട്ടിന്റെ ഉടമയ്ക്ക് ഇതറിയില്ലായിരുന്നു നൽകുമ്പോൾ എന്നും വീഡിയോ പങ്ക് വച്ച് കൊണ്ട് അദ്ദേഹം കുറിച്ചിട്ടുണ്ട്.

ADVERTISEMENTS
READ NOW  ആകാശത്തു അന്യഗ്രഹ ജീവികളുടെ പേടകം കണ്ടതായി പാക് പൈലറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീഡിയോ കാണാം

പക്ഷേ വിഡിയോ എടുത്തിയിരിക്കുന്നത് പാസ്സ്‌പോർട്ട് ഉടമയുടെ മകനാണ്. വിഡിയോയിൽ അയാൾ പറയുന്നുണ്ട് തന്റെ അപ്പച്ചന്റെ പാസ്പോർട്ട് ആണ് എന്നും അതിൽ അമ്മച്ചി എഴുതി വച്ചിരിക്കുന്നതാണ് എന്നും. മകനായ തന്റെ കടം വരെ ആത്മാംച്ചി അതിൽ കുറിച്ച് വച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വീഡിയോ വളരെ വേഗം വൈറലാവുകയാണ്. നിരവധി പേർ രസകരങ്ങളായ കമെന്റുകളുമായി എത്തിയിരിക്കുകയാണ്. ഗോഡ്സ് ഓൺ പാസ്സ്‌പോർട്ട് എന്നാണ് ഒരാളുടെ കമെന്റ്, പാസ്സ്‌പോർട്ട് ഒരു ഫോൺ ഡയറക്ടറിയായി വച്ചിരിക്കുന്നു അതിലിപ്പോൾ എന്താ തെറ്റ് എന്ന് മറ്റൊരാൾ നർമ്മത്തിൽ ചോദിക്കുന്നു. മാത്തമറ്റിക്കൽ പാസ്സ്‌പോർട്ട് എന്നാണ് മറ്റൊരാൾ പറയുന്നത്. ഗവര്മെന്റിൽ നിന്നുള്ള ഫ്രീ നോട്ട് ബുക്ക് അതിൽ എന്താണ് തെറ്റ് എന്ന് മറ്റൊരാൾ ചോദിക്കുന്നു. നിങ്ങൾക്ക് യാത്ര ചെയ്യാനാകുന്നില്ലെങ്കിൽ ഇതുപോലെ ആ പേജുകൾ കൃത്യമായി ഉപയോഗിക്കണം മറ്റൊരാളുടെ കമെന്റ്.

READ NOW  സാർ ഞാൻ താങ്കളുടെ ഒരു വലിയ ആരാധകനാണ് എനിക്ക് ഒരു ഥാർ സമ്മാനം തരുമോ -യുവാവിന്റെ ചോദ്യത്തിന് ആനന്ദ് മഹേന്ദ്രയുടെ മറുപടി
ADVERTISEMENTS