ഒരു നിർമ്മാതാവ് ഒരു റോളിനായി എന്നെ അയാൾക്ക് നൽകണം എന്ന് പറഞ്ഞാൽ എൻറെ പ്രതികരണം ഇതാകും ;സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ട്

771

ഇതിഹാസ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ “മഹാനടി” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന കീർത്തി സുരേഷിന് ആ ചിത്രത്തിലൂടെ കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ലഭിച്ചു. എന്നാൽ ചെറു നായികമാർ മുതൽ സ്റ്റാർ നായികമാർ വരെയുള്ള മിക്കവാറും എല്ലാ നായികമാരും തങ്ങളുടെ കരിയറിലെ ഒരിക്കലെങ്കിലും കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ട്. അത് മിക്കവരും വെളിപ്പെടുത്തിയിട്ടുമുണ്ട്.

എന്നാൽ താൻ ഇതുവരെ കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞു. ഇതുവരെ ആരും എന്നോട് കമ്മിറ്റ്മെന്റ് ചോദിച്ചിട്ടില്ലെന്നായിരുന്നു കീർത്തി സുരേഷിന്റെ മറുപടി.

ADVERTISEMENTS
   

മാത്രമല്ല, കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറയുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന ചില കാര്യങ്ങളും പറഞ്ഞത് . “നമ്മുടെ പെരുമാറ്റം മറ്റുള്ളവരുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു, പെൺകുട്ടികൾ അങ്ങനെയാണെങ്കിലും, കാസ്റ്റിംഗ് കൗച്ച് ഉണ്ടാകാനുള്ള അവസരമുണ്ട്, പ്രതിബദ്ധത ചോദിക്കാനുള്ള അവസരവുമുണ്ട്,” കീർത്തി സുരേഷ് പറയുന്നു. താൻ വളരെ കൃത്യമായ രീതിയിൽ പ്രതികരിക്കുമെന്നും മുഖത്ത് നോക്കി മറുപടി നൽകുമെന്നും പലർക്കും അറിയാം ഒരു പക്ഷേ അതുകൊണ്ടാകാം തനിക്ക് അങ്ങനെ ഒരു അവസ്ഥ നേരിടാത്തത് എന്നും കീർത്തി പറയുന്നു.

“അങ്ങനെ ഒരു നിർമ്മാതാവ് ഒരു റോളിനായി എന്നെ തന്നെ അയാൾക്ക് നൽകണം എന്ന് പറഞ്ഞാൽ ആ ഓഫ്ഫർ തീർച്ചയായും ഞാൻ നിരസിക്കും. അങ്ങനെ എന്നെ തന്നെ നൽകി ഒരവസരം നേടുന്നതിലും നല്ലതു സിനിമ ഉപേക്ഷിച്ചു മറ്റെന്തെങ്കിലും ജോലി നോക്കുന്നതാണ് ഞാൻ അങ്ങനെ ചെയ്യുമെന്ന് കീർത്തി സുരേഷ് പറയുന്നു. പക്ഷേ ഇതുവരെ ആരും എന്നോട് കമ്മിറ്റ്മെന്റ് ചോദിച്ചിട്ടില്ല. ഞാൻ അത്തരത്തിലുള്ള ആളല്ലെന്ന് എല്ലാവർക്കും അറിയാം.

അതുകൊണ്ടാണ് എന്നോട് അങ്ങനെ പെരുമാറാൻ ആരും ധൈര്യപ്പെടാത്തതെന്നും കീർത്തി സുരേഷ് പ്രതികരിച്ചു. സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ടെന്നും തനിക്ക് അറിയാവുന്ന തന്റെ അടുത്ത സുഹൃത്തുക്കളിൽ പലരും തങ്ങളുടെ ദുരനുഭവം പറഞ്ഞിട്ടുണ്ടെന്നും കീർത്തി സുരേഷ് പറയുന്നു.

ADVERTISEMENTS