അങ്ങനെ ചെയ്താൽ വിവാഹം നടക്കുമോ എന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു- കാവ്യാ മാധവൻ അന്ന് പറഞ്ഞത്

165

മലയാള സിനിമയുടെ മുഖശ്രീയായി മാറിയ നടിയാണ് കാവ്യ മാധവൻ.. മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി മലയാള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കാവ്യമാധവന് വലിയൊരു ആരാധകനിരയെ തന്നെ മലയാളത്തിൽ നിന്ന് സ്വന്തമാക്കാനും സാധിച്ചിരുന്നു. മലയാള സിനിമയുടെ തിരുമുറ്റത്തു കത്തിച്ചു വച്ച നിലവിളക്കാണ് കാവ്യ മാധവൻ എന്ന് മലയാളത്തിലെ ഏറ്റവും പ്രമുഖനായ സംവിധായകൻ സത്യൻ അന്തിക്കാട് പോലും പറഞ്ഞിട്ടുണ്ട്.

അത് ഏറെക്കുറെ സത്യം തന്നെയാണ്. മലയാള സിനിമ പ്രേക്ഷകരുടെ സ്ത്രീ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വളരെയധികം അനുയോജ്യമായിരുന്നു കാവ്യ മാധവൻ എന്ന നടി. ശാലീന സൗന്ദര്യത്തിന്റെ അഭൗമ ഭാവം എന്ന് തന്നെ പറയാൻ കഴിയുന്ന അഭിനയത്രി. നിരവധി ചെറുപ്പകകരുടെ ഹൃദയം കവർന്ന സുന്ദരി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആ സമയത്തു കാവ്യയെ കവച്ചു വെക്കാൻ മലയാളത്തിൽ ഒരു നേടിയില്ല എന്ന് തന്നെ പറയേണ്ടി വന്നിട്ടുണ്ട്. വിവാഹത്തോടെ സിനിമ മേഖലയിൽ നിന്ന് ഇടവേളയെടുത്തു നിൽക്കുകയാണ് താരം. ആദ്യ സിനിമയിലെ നായകനായ ദിലീപിനെ ആണ് കാവ്യാ ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത് .. ഇപ്പോൾ കാവ്യയുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   
READ NOW  അങ്ങനെ സംഭവിച്ചാൽ മമ്മൂട്ടി വരും ഉറപ്പ് - ആരും പ്രതീക്ഷിച്ചില്ല എങ്കിലും അച്ഛന് ഉറപ്പായിരുന്നു ഒടുവിൽ അദ്ദേഹം പറഞ്ഞപോലെ വന്നു - മാളയുടെ ആ ആഗ്രഹം അദ്ദേഹം പറയാതെ തന്നെ മമ്മൂട്ടി നിറവേറ്റി -മകൻ പറയുന്നു.

തന്റെ അമ്മ പതിനെട്ടാമത്തെ വയസ്സിൽ തന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ്. 17 വയസ്സിൽ വിവാഹം കഴിച്ച ആളാണ് അമ്മ അതുകൊണ്ടു തന്നെ ഒരു 18 വയസ്സിലൊക്കെ കെട്ടിച്ചു വിടണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. ബാലതാരമായി അഭിനയിക്കുന്ന സമയത്തും നായികയായി ഉള്ള അവസരങ്ങൾ ലഭിച്ചപ്പോൾ അമ്മ പറഞ്ഞത് നായികയായി ഒന്നും അഭിനയിക്കുന്നില്ല. ബാലതാരമായി മാത്രമാണ് അഭിനയിക്കാൻ താല്പര്യം എന്നായിരുന്നു.

അപ്പോൾ ആളുകൾ അമ്മയോട് ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് സിനിമയിൽ നിന്ന് എന്തെങ്കിലും മോശനുഭവം ഉണ്ടായിട്ടുണ്ടോ എന്ന്. അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന് അമ്മ പറയുകയും ചെയ്തു. പിന്നെ എന്താണ് നിങ്ങൾ നിങ്ങളുടെ കുട്ടിയെ സിനിമയിലേക്ക് വിടാത്തത് എന്ന് ചോദിക്കുമ്പോൾ കല്യാണം ഒക്കെ നടക്കാൻ ബുദ്ധിമുട്ടാവില്ലേ എന്നായിരുന്നു അമ്മയുടെ മറുപടി.

അങ്ങനെ ചിന്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അമ്മ. പക്ഷേ അതിജീവനം പോലും താൻ എങ്ങനെ വേണമെന്ന് പഠിച്ചത് സിനിമയിൽ നിന്നായിരുന്നു എന്നാണ് കാവ്യ മാധവൻ പറയുന്നത്. ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും എങ്ങനെ നേരിടണമെന്നും അതിനെ എങ്ങനെ തരണം ചെയ്യണമെന്നും അതിനെ അതിജീവിക്കേണ്ടത് എങ്ങനെയാണ് എന്നും വ്യക്തമായി തന്നെ താൻ സിനിമയിൽ നിന്നും പഠിച്ചെടുത്തു എന്ന് കാവ്യ പറയുന്നു.

READ NOW  തനിക്കെതിരെ ഉള്ള അപവാദങ്ങൾക്കും ആരോപണങ്ങൾക്കും കൃത്യമായ മറുപടി വീഡിയോയുമായി ഐശ്വര്യ റായ് - പരസ്യമെങ്കിലും എല്ലാമുണ്ടെന്നു ആരാധകർ.

വർഷങ്ങൾക്കു മുൻപുള്ള കാവ്യയുടെ ഈ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുകയാണ് ചെയ്യുന്നത്. നടൻ ദിലീപിന്റെ ഭാര്യയായി മകൾ മഹാലക്ഷ്മിയുടെ അമ്മയായി ഒരു നല്ല കുടുംബിനിയായി ഇപ്പോൾ സ്വസ്ഥജീവിതം നയിക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയയിലും അടുത്തകാലത്തായി സജീവമായി മാറിയിട്ടുണ്ട്.

ADVERTISEMENTS