മലയാള സിനിമയിൽ അതിമനോഹരമായ കഥാപാത്രങ്ങളെ അവിസ്മരണിയമാക്കിയ നടിയാണ് കാവ്യ മാധവൻ. കാവ്യയുടെ നിരവധി പഴയ അഭിമുഖങ്ങൾ അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് ഈ അഭിമുഖങ്ങൾക്ക് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നത്..
തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും പഠിക്കാൻ കഴിയാതെ പോയ സാഹചര്യത്തെക്കുറിച്ച് ഒക്കെ കാവ്യ പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കാവ്യയുടെ പഴയ ഒരു അഭിമുഖമാണ്. ഈ അഭിമുഖത്തിൽ വളരെ രസകരമായ രീതിയിലാണ് കാവ്യ ചില കാര്യങ്ങളെ കുറിച്ച് പറയുന്നത്.
പത്താം ക്ലാസിലെ പരീക്ഷ നടക്കുന്ന സമയത്താണ് താൻ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ആ സമയത്ത് തന്നെ പരീക്ഷയ്ക്ക് പോലും വിടാതെ ആയിരുന്നു അഭിനയിപ്പിച്ചിരുന്നത്. അപ്പോൾ ലാൽ ജോസ് സാറും മറ്റുള്ളവരും ഒക്കെ തനിക്ക് വേണ്ടി പാടിയ പാട്ട് ഇപ്പോഴും താൻ ഓർമ്മിക്കുന്നുണ്ട്. കാവ്യാ മാധവന് പരീക്ഷ വന്നേ പരീക്ഷ വന്നേ എന്ന് പറഞ്ഞായിരുന്നു അന്ന് പാട്ട് പാടിയത്.
അതുകഴിഞ്ഞ് ഡിഗ്രിക്ക് ചേരണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത്. ഒന്ന് ഒരു എന്ട്രന്‍സ് പരീക്ഷ എഴുതിയതിനു ശേഷം നേരിട്ട് ഡിഗ്രിക്ക് ചേരാം. അതല്ലെങ്കില്‍ അതിന്റെ കറക്റ്റ് രീതിയിലൂടെ പ്ലസ് വൺ പ്ലസ് ടു ഒരുമിച്ച് പഠിച്ചു ഒറ്റ പരീക്ഷ എഴുതിയതിനു ശേഷം ഡിഗ്രിക്ക് ചേരാം.
പഠിക്കാൻ ഒക്കെ മിടുക്കി കുട്ടിയായിരുന്നു ഞാൻ. എന്നാൽ പിന്നീട് പഠിക്കാൻ സാധിച്ചിരുന്നില്ല. പിന്നെ ഞാൻ വിചാരിച്ചു എന്തിനാണ് ഞാനിനി പഠിക്കുന്നത്. ഞാൻ എന്താണെങ്കിലും ഇനി ജോലി ഒന്നും ചെയ്യാൻ പോകുന്നില്ല. പിന്നീട് ഇനിയിപ്പോൾ പഠിച്ചിട്ട് എന്താണ് കാര്യം എന്ന് താൻ ചിന്തിച്ചിരുന്നു എന്നും കാവ്യാ പറയുന്നു. കാവ്യ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് കാവ്യ പറയുന്ന ഈ കാര്യങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
ഒരുപാട് വർഷങ്ങൾക്കു മുൻപുള്ള ഒരു അഭിമുഖമാണ് ഇത്. കാവ്യയുടെ അഭിമുഖങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പല പഴയ അഭിമുഖങ്ങളും അടുത്ത സമയത്തായി വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. വളരെ നിഷ്കളങ്കമായി ആണ് കാവ്യ സംസാരിക്കുന്നത് എന്നാണ് ഈ ഒരു അഭിമുഖത്തിന് താഴെ കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്..