ആ സംഭവത്തിനുശേഷം താൻ തിലകനോട് പിണങ്ങി സെറ്റിൽ നിന്നും പുറത്തേക്ക് പോയി.കവിയൂർ പൊന്നമ്മ പറഞ്ഞത്

167

മലയാള സിനിമയുടെ അഭിനയകുലപതി എന്ന് ഇപ്പോഴും മികച്ച താരങ്ങൾ പോലും വാഴ്ത്തുന്ന നടനാണ് തിലകൻ. തന്റെ കയ്യിൽ ലഭിച്ചിട്ടുള്ള ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കുന്ന തിലകന്റെ കഴിവ് എപ്പോഴും ആളുകൾ എടുത്തു പറയുന്ന ഒന്നാണ്. അതേപോലെ തന്നെ സെറ്റുകളിൽ അദ്ദേഹത്തിന്റെ ചില രീതികൾ പലർക്കും ബുദ്ധിമുട്ടായിട്ടുണ്ട് എന്ന കഥകളും കേട്ടിട്ടുണ്ട്. തിലകനെ കുറിച്ചുള്ള പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിച്ച നടി കവിയൂർ പൊന്നമ്മ. ഒരിക്കൽ തിലകനുമായി പിണങ്ങിയ സംഭവത്തെ കുറിച്ചാണ് കവിയൂർ പൊന്നമ്മ സംസാരിക്കുന്നത്. ജെ ബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് നടി വാചാലയായത്.

ജാതകം എന്ന സിനിമയുടെ സെറ്റിൽവെച്ച് തിലകനുമായി പിണങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടായിരുന്നു സെറ്റിൽ നിന്നും ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ട് എന്നുമാണ് കവിയൂർ പൊന്നമ്മ ഓർമിക്കുന്നത്. ജഗതി ശ്രീകുമാർ അന്ന് എന്തോ ഒരു തമാശ പറഞ്ഞു. ആ സമയത്ത് താൻ ഭയങ്കരമായി ചിരിച്ചു. മാത്രമല്ല പിന്നീട് താനും തിലകൻ ചേട്ടനുമായുള്ള ഷോട്ട് എടുക്കുന്ന സമയത്ത് എട്ടു തവണ താൻ ചിരിച്ചു പോവുകയും ഷോട്ട് വീണ്ടും റീടേക്ക് എടുക്കുകയും ചെയ്യേണ്ടി വന്നു.

ADVERTISEMENTS
   
READ NOW  അവസാനം തന്റെ ജീവിതപങ്കാളിയെ കുറിച്ച് തുറന്നു പറഞ്ഞ ഹണി റോസ്..

ആ സമയത്ത് തിലകൻ വല്ലാണ്ട് ദേഷ്യപ്പെട്ടു. എന്നിട്ടദ്ദേഹം പറഞ്ഞു സിനിമയിൽ അഭിനയിക്കാൻ വരുന്നോ അതോ ചിരിക്കാൻ വരുന്നോ. തനിക്ക് അത് കേട്ടിട്ട് വല്ലാത്ത വിഷമം വന്നു ഉടനെ തന്നെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി.

പിന്നീട് ഷമ്മി തിലകൻ വന്ന തന്നോട് പറഞ്ഞു ചേച്ചിക്ക് അച്ഛന്റെ സ്വഭാവമാറിയില്ലേ ക്ഷമിച്ചു കള എന്നിട്ട് വന്നു അഭിനയിക്കൂ എന്ന്. അങ്ങനെയാണ് താൻ പിന്നീട് പോകുന്നത് എന്നും കവിയൂർ പൊന്നമ്മ പറയുന്നു.

പിന്നീട് കിരീടത്തിന്റെ സെറ്റിൽ എത്തിയപ്പോൾ തിലകൻ തന്നോട് മിണ്ടാൻ ശ്രമിക്കുമ്പോൾ താൻ അതിനു തയ്യാറാകാതെ അദ്ദേഹം നോക്കുമ്പോൾ മുഖം വെട്ടിച്ച് ഇരിക്കുമെന്നും കവിയൂർ പൊന്നമ്മ ഓർമിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കിരീടം എന്ന സിനിമയിൽ താൻ വേണ്ട എന്നൊക്കെ സിബിയോട് തിലകൻ പറഞ്ഞതായി താൻ അറിഞ്ഞിട്ടുണ്ടായിരുന്നു.

പിന്നെ കിരീടത്തിന്റെ സെറ്റിൽ വച്ച് എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു എന്നെ കണ്ടപ്പോൾ കൈ നീട്ടി അപ്പോൾ ഞാൻ ആ കൈക്ക് ഒരു തട്ട് വച്ച് കൊടുത്തു എന്നും കവിയൂർ പൊന്നമ്മ പറയുന്നു. എങ്കിലും മുരടനായി അദ്ദേഹം പലപ്പോഴും അഭിനയിക്കുന്നതായി ആണ് തോന്നിയിട്ടുള്ളത്.

READ NOW  വിവാഹേതര ബന്ധങ്ങളിലേക്ക് പോകുന്നവരെ കുറ്റം പറയുന്നതെന്തിന് - ഒപ്പം ഒമർ ലുലുവിനെ കുറിച്ചും - തന്റെ അഭിപ്രായം പറഞ്ഞു ഷീലു എബ്രഹാം

ഇടയ്ക്ക് എന്നെ തമാശയായി ഫോണിൽ വിളിച്ച് സ്ത്രീകളുടെ ശബ്ദത്തിൽ കവിയൂർ പൊന്നമ്മ അല്ലേ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. അതെ പോലെ ഇടക്ക് വിളിച്ചു എഡോ ഭാര്യേ എന്നൊക്കെ തന്നെ വിളിക്കുമായിരുന്നു എന്നും കവിയൂർ പൊന്നമ്മ ഓർക്കുന്നു.

തിലകൻ ചേട്ടന് പകരം മറ്റൊരാൾ ഇനി ഉണ്ടാകില്ല എന്നും അവർ പറയുന്നു. തങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ എന്നും വളരെ മനോഹരമാകാറുണ്ട് എന്നും നിരവധി പേർ പറഞ്ഞിട്ടുണ്ട് എന്നും അവർ ഓർക്കുന്നു.

ADVERTISEMENTS