തിലകൻ ചേട്ടൻ നല്ല കറുപ്പും ഞാൻ നല്ല വെളുപ്പും . ഞങ്ങൾ തമ്മിൽ മാച്ചാവില്ലന്ന് ഞാന്‍ പറഞ്ഞു പിന്നെ ഉണ്ടായത്..

25428

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ അമ്മ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരമാണ് കവിയൂർ പൊന്നമ്മ.. നിരവധി താരങ്ങളുടെ അമ്മ വേഷം വളരെ മികച്ച രീതിയിൽ തന്നെ കവിയൂർ പൊന്നമ്മ അവിസ്മരണീയമാക്കിയിട്ടുണ്ട്. ഇപ്പോൾ നടൻ തിലകനുമായി ഉണ്ടായിരുന്ന കോമ്പിനേഷൻ രംഗങ്ങളെ കുറിച്ചും മറ്റും കവിയൂർ പൊന്നമ്മ പറയുകയാണ് ചെയ്യുന്നത്..കാട്ടുകുതിര എന്നൊരു സിനിമയുടെ ലൊക്കേഷനിൽ ആദ്യം തിലകനെ കാണുമ്പോൾ തന്നെ എന്തിനാണ് ഈ കാരക്ടറിലേക്ക് വിളിച്ചത് എന്ന് പോലും താൻ കരുതി. തിലകൻ ചേട്ടൻ നല്ല കറുപ്പും ഞാൻ നല്ല വെളുപ്പും ഒക്കെയാണ്. ഞങ്ങൾ തമ്മിൽ മാച്ചാവില്ലന്ന് തോന്നി.

അന്നത് സംവിധായകനായ പി ജി വിശ്വംബരനോദ് പറയുകയും ചെയ്തു. എന്തിനാണ് എന്നെ വിളിച്ചത് ,ഞങ്ങള്‍ തമ്മില്‍ മാച്ചാവില്ല എന്നൊക്കെ. അന്ന് അതിനു അദ്ദേഹം പറഞ്ഞത് ചേച്ചി ഒന്നും നോക്കണ്ട ടയലോഗ് പറഞ്ഞു അങ്ങ് അഭിനയിച്ചാല്‍ മതി എന്നാണ്.

ADVERTISEMENTS
   

മാത്രമല്ല കാട്ടുകുതിര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ചില ഡയലോഗുകൾ വേറൊരു രീതിയിലാണ് പറയുന്നത്. ആ ഭാഷ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പുള്ളി അത് അതിമനോഹരമായി പറയുന്നുണ്ട്. മറ്റൊരു സിനിമയിൽ എന്റെ മകനായി അഭിനയിച്ചതും ആണ് തിലകൻ എന്ന് ഓർമ്മിക്കുന്നുണ്ട് കവിയൂർ പൊന്നമ്മ. ഇടക്ക് താനുമായി ഒരു വഴക്കൊക്കെ നടന്നിരുന്നു തന്നോട് വഴക്ക് പിടിക്കുവാൻ വേണ്ടി മനപ്പൂർവമായി ഉണ്ടാക്കിയ പ്രശ്നമായിരുന്നു അത്..അതിനുശേഷം പിന്നീട് അദ്ദേഹത്തെ കാണുന്നത് കിരീടം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്.

ആ സമയത്ത് ഞാൻ കണ്ടുവെങ്കിലും മൈൻഡ് ചെയ്യാതെ പോവുകയായിരുന്നു ചെയ്തത്. എന്നാൽ തിലകൻ അപ്പോഴേക്കും കയ്യിലൊക്കെ വന്നു പിടിക്കുകയും പിന്നീട് നല്ല സ്നേഹമായി മാറുകയും ചെയ്തു. പിന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെങ്കിൽ ഞാനും എനിക്കൊപ്പം അഭിനയിക്കണമെങ്കിൽ അദ്ദേഹവും വേണമെന്ന രീതിയൊക്കെ ആയിരുന്നു.

ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ സമയത്ത് ഫ്ലാസ്കിൽ സെറ്റിൽ മദ്യം കൊണ്ട് വരും. ആദ്യം ഒന്നും എനിക്കറിയില്ലായിരുന്നു അദ്ദേഹം മദ്യമാണ് കുടിക്കുന്നത് എന്ന്. പിന്നീടാണ് മനസ്സിലായത് അപ്പോൾ ഞാൻ ചോദിച്ചു പെട്ടെന്ന് പോകാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് എന്ന്.. ഞാൻ അത്ര പെട്ടെന്ന് ഒന്നും പോകില്ല എന്ന് പറഞ്ഞു ഡോക്ടർ പറഞ്ഞിട്ടുണ്ട് രണ്ടു മണിക്കൂർ കൂടുമ്പോൾ ഇത്തിരി കഴിച്ചോളാൻ. അതുകൊണ്ടാണ് കൊണ്ടുവരുന്നത് എന്നും തിലകൻ ചേട്ടൻ പറഞ്ഞിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് കുറച്ചു കൂടി ശ്രദ്ധിക്കുകയായിരുന്നെങ്കിൽ കുറച്ചുകാലം കൂടി അദ്ദേഹം ഇരിക്കുമായിരുന്നു എന്നാണ് കവിയൂർ പൊന്നമ്മ ഓർമിച്ച് പറയുന്നത്.

ADVERTISEMENTS