ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അന്ന് ദിലീപേട്ടൻ പറഞ്ഞത് എനിക്ക് വലിയ സങ്കടമുണ്ടാക്കി- കാർത്തിക് ശങ്കർ പറയുന്നു.

9757

നടൻ ഷോർട്ട് ഫിലിം സംവിധായകൻ വ്ലോഗർ അങ്ങനെ നിരവധി റോളുകളിലൂടെ സോഷ്യൽ മീഡിയയുടെ പ്രീയങ്കരനായ വ്യക്തിയാണ് കാർത്തിക് ശങ്കർ. ഇപ്പോൾ കാർത്തിക് സിനിമയുടെ മായാ ലോകത്തേക്കും ചുവടുകൾ വെക്കുന്നു എന്ന വാർത്തയും വരുന്നുണ്ട്.

മുൻപൊരിക്കൽ നടൻ ദിലീപിനെ നേരിൽ കണ്ടപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ കാർത്തിക് പറയുന്നത് ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.

ADVERTISEMENTS

നടൻ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപിതനാവുകയും പ്രതിയാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സിനിമ ലോകത്തുള്ള വലിയ ഒരു വിഭാഗം ആൾക്കാരും ബുദ്ധിപരമായ ഒരകലം അദ്ദേഹത്തോട് വച്ച് പുലർത്തുന്നുണ്ട്. അത് ദിലീപിനും മനസിലാകുന്ന കാര്യമാണ്.

Karthik shankar new movie samam

ദിലീപിനോടൊപ്പം സംസാരിച്ചവരും കണ്ടവരും നിന്നവരും ഒക്കെ പോലീസ് നിരീക്ഷണത്തിൽ ആകുന്നുണ്ട് എന്നത് തന്നെ കേസിന്റെ ഗുരുതരമായ സ്വൊഭാവം കാണിക്കുന്നുണ്ട്. ഇവിടെ ഒരു ചടങ്ങിൽ വച്ച് നടൻ ദിലീപിനെ താൻ കണ്ടതും അദ്ദേഹത്തോട് കുറെ നേരം സംസാരിക്കുകയും ഒക്കെ ചെയ്തു വളരെ പോസിറ്റീവ് ആയ ഒരു മൂഡിൽ എന്നാൽ ഒരു ഫോട്ടോയെടുക്കാം ദിലീപേട്ട എന്ന് രീതിയിൽ സംസാരിച്ചപ്പോൾ ദിലീപ് അതിനു കൊടുത്ത മറുപടി വല്ലാതെ തന്നെ വേദനിപ്പിച്ചിരുന്നു എന്ന് കാർത്തി ശങ്കർ പറയുന്നു.

READ NOW  ജാഫർ ഇടുക്കി തന്നെ കലാഭവൻ മണിക്ക് കാഴ്ചവച്ചു അന്ന് നടന്നത് - ഒരുപാടു പെൺകുട്ടികളെ മണി വദനിപ്പിച്ചിട്ടുണ്ട് -ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മിനു മുനീർ

ദിലീപിന്റെ മറുപടി ഇതായിരുന്നു ഡാ എനിക്ക് ഫോട്ടോ എടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല പക്ഷേ അതുകൊണ്ടു നിനക്ക് നാളെ ഒരു ബുദ്ധിമുട്ടുണ്ടാകരുത് എന്ന് ദിലീപ് പറഞ്ഞു. താരം തന്റെ കേസുമായി ബന്ധപ്പെട്ടും സോഷ്യൽ മീഡിയയിൽ വരുൺ നെഗറ്റീവ് കമെന്റുകളുമൊക്കെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് തനിക്ക് വലിയ സങ്കടമായി എന്ന് കാർത്തിക് ശങ്കർ പറയുന്നു.

പക്ഷേ എന്നാലും കുഴപ്പമില്ല ഞാൻ എടുക്കും എന്ന് പറഞ്ഞു താൻ അന്ന് ഒരു ഫോട്ടോ എടുത്തിരുന്നു എന്ന് കാർത്തിക് ശങ്കർ പറയുന്നു. ജനപ്രീയ നായകനൊപ്പം എന്ന കുറിപ്പോടെ താൻ അന്നത് ഫേസ് ബുക്കിൽ ഇട്ടപ്പോൾ വലിയ രീതിയിലുള്ള നെഗറ്റീവ് കമെന്റ് തനിക്ക് ലഭിച്ചിരുന്നു എന്നും കാർത്തിക് ശങ്കർ പറയുന്നു.

നമ്മൾ ചെറുപ്പം മുതൽ കാണുന്ന ഒരു കലാകാരൻ അല്ലെ. ആ ഒരു ഇഷ്ടം ഉള്ളിൽ ഉണ്ടാകുമല്ലോ  പിന്നെ മറ്റു കാര്യങ്ങൾ അത് മറ്റൊരു സൈഡ് ആണ്. കാർത്തിക് ശങ്കർ പറയുന്നു.

READ NOW  അന്ന് മമ്മൂക്ക എനിക്ക് പതിച്ചു തന്ന പട്ടമാണ് അത് - നൂറു ശതമാനം അത് സത്യമാണ് അതിനു ബിജു മേനോൻ അർഹനാണെന്നും ഉദാഹരണ സഹിതം പൃഥ്വിരാജ് പറയുന്നു.
ADVERTISEMENTS