വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു ഗുജറാത്തി സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹിതയായ വാർത്ത. കുറച്ചുനാളുകൾക്ക് മുൻപ് ആയിരുന്നു ഈ വാർത്ത വളരെയധികം വൈറലായി മാറിയിരുന്നത്. പലർക്കും ഈ വാർത്ത വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ പല രാജ്യങ്ങളിലും നിലനിൽക്കുന്ന സോളോഗമി എന്ന ഒരു രീതിയായിരുന്നു ഇത്. ഇന്ത്യയിൽ ഈ രീതി യാഥാർത്ഥ്യമായതാണ് ക്ഷമ ബിന്ദുവിലൂടെ സംഭവിച്ചത് എന്ന് ആളുകൾക്ക് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു.. ഇപ്പോൾ ഇതേപോലെ തന്നെ സ്വൊയം വിവാഹിതയായിരിക്കുകയാണ് സൂപ്പർ ഹിറ്റ് ഹിന്ദി സീരിയലായ പവിത്ര രിഷ്ഠയിലൂടെ പ്രശസ്തയായ നടി കനിഷ്ക സോണി. വിവാഹിത ആയതിനെക്കുറിച്ചും അതിനു ശേഷം വന്ന ട്രോളുകൾക്കും താരം നൽകുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
താൻ തന്നെ തന്നെ സ്വയം വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്. അതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് താൻ ഒരു പോസ്റ്റ് പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ എന്നാൽ പലരും ഇതിനെ വിചിത്രമായ രീതിയിലുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
തന്റെ വിവാഹത്തെക്കുറിച്ച് മികച്ച ഒരു തീരുമാനമെടുക്കാൻ തനിക്ക് സാധിക്കില്ലേ എന്നാണ് താരം ചോദിക്കുന്നത്. ശാസ്ത്രത്തെ അവഗണിച്ചുകൊണ്ടാണ് താൻ മുൻപോട്ടു പോകുന്നത് തനിക്ക് മറ്റാരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ട ആവശ്യമില്ല അതിന് താൽപര്യവുമില്ല ശാസ്ത്രവും സാങ്കേതികവിദ്യയും ഒക്കെ ഇന്ന് ഒരുപാട് വലിയ നിലയിൽ എത്തി നിൽക്കുകയാണ് ഇപ്പോഴും ഇത്തരം തെറ്റിദ്ധാരണകൾ വച്ച് പുലർത്തുന്നവർ നിരവധിയാണ്. ഒരു സ്ത്രീക്ക് ലൈംഗികതയ്ക്ക് പുരുഷന്റെ ആവശ്യമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല.
ഒരു സ്ത്രീക്ക് ലൈംഗികത ആവശ്യമാണെങ്കിൽ അതിന് പുരുഷന്റെ ആവശ്യമില്ല എന്ന് തന്നെയാണ് ഞാൻ നിങ്ങളോട് പറയുന്നത്. സ്വന്തമായി വിവാഹം കഴിക്കുവാനുള്ള കാരണം എന്താണെന്ന് താൻ തന്റെ വീഡിയോയിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്.
വളരെ ഓർത്തഡോക്സ് ആയിട്ടുള്ള ഗുജറാത്തിലെ ഒരു കുടുംബത്തിൽ നിന്നാണ് താൻ വന്നത്. വിവാഹം കഴിച്ചു കുടുംബമായി ജീവിക്കുക എന്നത് ഏതൊരു പെൺകുട്ടിയെയും പോലെ തന്റെയും സ്വപ്നങ്ങളിൽ ഉണ്ടായിരുന്നതാണ്. എന്നാൽ വിവാഹം എന്ന ഒരു രീതിയിൽ നിന്നും താൻ മാറാൻ കാരണം പുരുഷന്മാർ ഒരിക്കൽ പോലും അവർ പറയുന്ന നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരായി തനിക്ക് തോന്നിയിട്ടില്ല.
View this post on Instagram
ജീവിതകാലം മുഴുവൻ ഒരു പുരുഷന്റെയും സഹായമില്ലാതെ ജീവിക്കാൻ സാധിക്കുമെന്നാണ് ഈ നിമിഷവും വിശ്വസിക്കുന്നത്. ഒരു പുരുഷന്റെ ആവശ്യമില്ല സ്ത്രീയ്ക്ക് ജീവിക്കാൻ. തന്റെ ആവശ്യങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ തനിക്ക് സ്വന്തമായി സാധിക്കും. 90% സ്ത്രീകളും വിവാഹം എന്ന രീതിയിൽ സന്തോഷവതികളും അല്ല. പുരുഷൻമാരിൽ ഉള്ള വിശ്വാസവും തനിക്ക് നഷ്ടമായിരിക്കുന്നു