മലയാളത്തിന്റെ ഇതിഹാസങ്ങളായ മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ ചരിത്ര സിനിമയായ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് കരിയറിലെ വലിയ ഒരു തിരിച്ചു വരവായിരുന്നു.അന്യ ഭാഷ നടിയായിട്ടു പോലും മലയാളികൾ നെഞ്ചോടു ചേർത്ത ചുരുക്കം നായികാ മാറിൽ ഒരാളാണ് കനിഹ, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം സംവിധായകനായ ഹരിഹരൻ മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം.
ഒരു മലയാള സിനിമയില്‍ നായികയാകാന്‍ എത്തണം എന്ന ഒരു മെസ്സേജ് മാത്രമാണ് എനിക്ക് ആദ്യം കിട്ടിയത് . കോടമ്ബക്കത്ത് ഓഫീസില്‍ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സാര്‍ ഉണ്ട്. സത്യത്തില്‍ സിനിമയെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ഇത്രയും വലിയ ഒരു സീനിയർ സംവിധായകനാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.
മോഡേൺ വേഷങ്ങളായ ജീൻസും ടി ഷർട്ടും അണിഞ്ഞെത്തിയ എന്നെ കണ്ടപ്പോലെ അദ്ദേഹം ഓൾ ദി ബെസ്റ് പറഞ്ഞു അതിനു ശേഷംതളിക്കാലം പൊയ്ക്കോളാൻ പറഞ്ഞു. എന്നെ കണ്ടിട്ട് ഇഷ്ടപ്പെടാതെ പറഞ്ഞു വിട്ടപോലെ എനിക്ക് തോന്നി. എനിക്ക് എന്നെ രേഞെച്റ്റ് ചെയ്യുന്നത് ഒട്ടും ഇഷ്ടാപ്പെടുന്ന് കാര്യമല്ല പ്രത്യേകിച്ച് നമ്മൾ നമ്മുടെ നൂറു ശതമാനം നൽകി അഭിനയിച്ചിട്ടാണേൽ ഓക്കേ ഏതു അങ്ങനെ അല്ലല്ലോ. വീട്ടിൽ പോയ ശേഷം ഞാൻ സംവിധയകൻ ഹരിഹരൻ സാറിനെ ഫോണിൽ വിളിച്ചു.
” സാർ ദയവു ചെയ്തു നിങ്ങൾ ഏത് രീതിയിലുള്ള കഥാപാത്രമാണ് എന്നെ അഭിനയിപ്പിക്കാൻ ഉദ്ദേശിക്കുന്നത് എന്നൊന്ന് പറയുമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തമിഴില്‍ അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനരംഗത്തിൽ റാണിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയിൽ ചെയ്തു. ഈ വീഡിയോ ദയവ് ചെയ്തു ഒന്ന് കാണാമോ എന്ന് ചോദിച്ചു. വീഡിയോ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു . പിന്നീട് ഓഫീസിൽ എത്തി ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിൽ ഒന്ന് നോക്കാം എന്ന് പറഞ്ഞു. കഥാപത്രത്തിന്റെ ഒരു ഡയലോഗും പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാം ഓക്കേ ആയി അവിടെ വച്ച് തന്നെ കരാറിൽ ഒപ്പിട്ടു കനിഹ പറയുന്നു.