നടി കനി കുസൃതിയെക്കുറിച്ച് ഇപ്പോൾ കൂടുതൽ ആമുഖം വേണ്ട എന്ന് അവസ്ഥയാണ്. മലയാള ചലച്ചിത്ര ലോകത്ത് ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് താരം. നാടക നടി ആയിട്ടാണ് കനി തന്റെ അഭിനയം ജീവിതം തുടങ്ങിയത്. കേരളത്തിലെ പ്രഥമ ലിവിങ് ടുഗതർ റിലേഷൻഷിപ്പ് ദമ്പതികൾ ആയ മൈത്രേയൻ ജയശ്രീ ദമ്പതികളുടെ ഏക മകളാണ് കനി കുസൃതി.
വളരെ സ്വാതന്ത്ര്യത്തോടെ തന്നെ വളർന്ന വ്യക്തി ആയതുകൊണ്ട് തന്നെ ജീവിതത്തിലും തന്റെ നിലപാടുകൾ തുറന്നു പ്രകടിപ്പിക്കുന്നതിന് യാതൊരു മടിയും ഇല്ലാത്ത വ്യക്തി കൂടിയാണ് കനി . പ്രണയത്തെക്കുറിച്ചും പാർട്ണർഷിപ്പുകളെ കുറിച്ചും തന്റെ പങ്കാളിയെ കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഒക്കെ തുറന്നു സംസാരിച്ചിട്ടുള്ള കനിയുടെ പല അഭിമുഖങ്ങളും വൈറലാണ്ഇപ്പോൾ കാൻ വേദിയിൽ വരെ എത്തിനിൽക്കുന്ന താരം തന്റെ മുൻ പങ്കാളിയായ അനാദിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ മുൻ പങ്കാളിയുടെ അദ്ദേഹത്തിൻറെ ഇപ്പോഴത്തെ കാമുകിയോടൊപ്പം താൻ താമസിക്കുന്നതിനെക്കുറിച്ചും തങ്ങളുടെ രീതികളെ കുറിച്ചും വ്യക്തമാക്കിക്കൊണ്ട് ധന്യ വർമ്മയ്ക്ക് നൽകി അഭിമുഖത്തിൽ ചില കാര്യങ്ങൾ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മൈത്രേയൻ ജയശ്രീ ദമ്പതികളുടെ മകൾ ആയതുകൊണ്ട് തന്നെ സ്വാഭാവികമായും ജീവിതത്തിൽ നിബന്ധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെ വളരെ ഫ്രീയായി വളർന്ന വ്യക്തിയാണ് കനി കുസൃതി. വ്യത്യസ്തമായ ജീവിത വീക്ഷണവും ജീവിത മൂല്യങ്ങളും കൊണ്ട് നടക്കുന്ന വ്യക്തികളാണ് കനിയുടെ മാതാപിതാക്കൾ. ആ രീതിയിൽ തന്നെയാണ് കനിയും വളർന്നുവന്നത് ഒപ്പം തൻ്റെ ജീവിതത്തെ ചിട്ടപ്പെടുത്തിയത്. വളരെ ഓപ്പൺ ആയ ഒരു റിലേഷൻഷിപ്പ് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നാണ് കനി പൊതുവേ തന്നെ കുറിച്ച് തന്നെ പറയാറുള്ളത്. കുറേക്കാലം ചലച്ചിത്ര നിർമ്മാതാവും സംരംഭകനും ആയ ആനന്ദ് ഗാന്ധിയായിരുന്നു കനീയുടെ പങ്കാളി. ഇപ്പോൾ ഇരുവരും പിരിഞ്ഞിരിക്കുകയാണ്.
ആദ്യം തങ്ങളുടെ പ്രണയം തുറന്നു പറയുന്ന ആ സമയത്ത് തന്നെ തന്റെ വ്യത്യസ്ത സ്വഭാവ രീതികളെ കുറിച്ച് അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട് എന്ന് കനി അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ വളരെ ഓപ്പണായിട്ടുള്ള ഒരു റിലേഷൻഷിപ് ആഗ്രഹിക്കുന്ന വ്യക്തിയാണ് എന്നാൽ; ആനന്ദ് പൂർണമായും ഒരു പങ്കാളിയിൽ മാത്രം ഒതുങ്ങി നിന്ന് ജീവിതം പ്ലാൻ ചെയ്യുന്ന വളരെ അമേസിങ് ആയ ഒരു വ്യക്തിയാണ് എന്നാണ് കനികുസൃതി പറയുന്നത്.
പക്ഷേ പ്രണയത്തെക്കുറിച്ചും പങ്കാളിയെ കുറിച്ച് തന്റെ വീക്ഷണങ്ങൾ തികച്ചും വ്യത്യസ്തമാണ് എന്നാണ് കനി പറയുന്നത്. കുട്ടിക്കാലത്ത് തന്നെ ഒരാളെ താൻ കണ്ടുപിടിക്കും, ഒരാളെ കല്യാണം കഴിക്കും അയാളോടൊപ്പം ജീവിക്കും അങ്ങനെയുള്ള യാതൊരു തരത്തിലുള്ള ചിന്തകളും സ്വപ്നങ്ങളോ താൽപര്യങ്ങളോ ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്. തനിക്ക് പൊതുവേ ഒറ്റയ്ക്ക് തന്റേതായ ഒരു ലോകത്ത് ജീവിക്കുക എന്നുള്ളതാണ് ആഗ്രഹം. എന്നാൽ പ്രണയവും മറ്റു കാര്യങ്ങളൊക്കെ വേണം താനും.
താൻ തൻറെ ആദ്യ കാമുകൻമാരോടൊക്കെ പറയുമായിരുന്നു തൻറെ ഏറ്റവും വലിയ ആഗ്രഹം എന്നുള്ളത് ഒരു വ്യത്യസ്തമായ ജീവിതമാണ്. അതായത് തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും അവൾ അവളുടെ ഒരു പങ്കാളി കണ്ടെത്തുന്നു അവരോടൊപ്പം എന്നാൽ അവർക്ക് ഒരുതരത്തിൽലും ശല്യം ഉണ്ടാക്കാതെ അവരുടെ ഒപ്പം ഒരു മുറിയിൽ തന്റേതായ ഒരു ലോകത്ത് ജീവിക്കുക എന്നുള്ളതാണ്. കാരണം തനിക്ക് ഒരു ഫാമിലി ഫീലിംഗ്സ് എപ്പോഴും വേണം എന്നാൽ ഫാമിലി താനുമായി യാതൊരു തരത്തിലും തന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്ക് ഇടപെടുന്ന ഒന്ന് ആകരുത് എന്നുള്ള തരത്തിൽ ആയിരുന്നു എന്ന് കനി കുസൃതി ധന്യ വർമ്മയുമായിട്ടുള്ള ഇൻറർവ്യൂവിൽ പറയുന്നുണ്ട്.
എന്നാൽ താൻ ഒരുതരത്തിലും അവർക്ക് ശല്യം ആണെന്ന് തോന്നാത്ത ഒരു ചെറിയ കുടുംബത്തോടൊപ്പം താമസിക്കുക എന്നുള്ളതാണ് തന്റെ ആഗ്രഹം എന്നായിരുന്നു കനി പറയുന്നത്. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടം എന്ന് പറഞ്ഞാൽ സുഹൃത്തുക്കളോടൊപ്പം സംസാരിക്കുക തൻറെ പ്രശ്നങ്ങൾ ആരോടെങ്കിലും പങ്കുവെക്കുക തന്റെ വിഷമങ്ങൾ പങ്കുവെക്കുക ഓരോ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുക ഇവയ്‌ക്കൊന്നും ആരും ഉണ്ടായിരിക്കരുത് എന്നുള്ളതല്ല. അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാകണം എന്നുള്ളത് തന്നെയാണ് ആഗ്രഹം. പക്ഷേ അതൊരു ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന തന്റെ ഒരു പാർട്ണർ അങ്ങനെ ഒരു സങ്കല്പം അല്ല തന്റേതെന്നു കനി കുസൃതി പറയുന്നത്.
ആരും തന്നെ തൻറെ ജീവിതത്തിൽ സ്ഥിരമായി വരുന്നതോ പോകുന്നത് തനിക്ക് ഇഷ്ടമല്ല എന്നെ പ്രണയിക്കുന്നവർ ആയാലും ഇടയ്ക്ക് വന്ന് തന്റെ വീട്ടിൽ നിൽക്കുന്നു പോകുന്നു ആ നിലക്കാണ് താൻ ജീവിതത്തെ ആഗ്രഹിച്ചിരുന്നതെന്ന് കനി കുസൃതി പറയുന്നു.
ആനന്ദിനെ കാണുന്നതിനു മുമ്പുള്ള ബോയ്ഫ്രണ്ട് ആയിട്ട് വേർപി രിയുമ്പോൾ താൻ പ്ലാൻ ചെയ്തത് ഇനി ഒരു 10, 12 വർഷത്തേക്ക് പ്രണയമൊക്കെ ഉണ്ടാകും പക്ഷേ ആരും ആയിട്ടും ജീവിക്കില്ല എന്ന് കരുതി. ആനന്ദ് തന്റെ വേവ് ലെങ്ത് പോലെ തന്റെ ചിന്തകൾക്കും മറ്റു കാര്യങ്ങൾക്കും മാച്ചായ ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെയാണ് ഒരു ചാൻസ് നോക്കാം എന്ന് കരുതി ആനന്ദിനോടൊപ്പം ഒരു ജീവിതം തുടങ്ങിയത് എന്ന് കനി കുസൃതി പറയുന്നു.
തനിക്ക് വളരെയധികം ചേർന്ന് ഒരാൾ എന്ന തരത്തിലാണ് ആനന്ദിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. ആനന്ദിനാണ് തന്നെക്കാൾ കൂടുതൽ തന്നോട് അങ്ങനെ തോന്നിയത് . അതുകൊണ്ട് തന്നെ ആനന്ദാണ് ഏറ്റവും കൂടുതൽ തങ്ങള്‍ ഒരുമിച്ച് ജീവിക്കണമെന്ന് താല്പര്യപെട്ടത്. പക്ഷേ തുടക്കം മുതൽ തന്നെ താൻ പറയുന്ന ഒരു കാര്യമുണ്ട് തനിക്ക് ഇങ്ങനെയൊരു ജീവിതം അല്ല താൻ ആഗ്രഹിക്കുന്നത് പക്ഷേ താങ്കൾ വളരെ അമേസിങ് ആയിട്ട് വ്യക്തിയാണ് അതുകൊണ്ട് ഞാൻ ശ്രമിക്കാം താങ്കളുടെ ഒപ്പം അതെ രീതിയിൽ ജീവിക്കാൻ എന്ന് പറഞ്ഞതാണ് തങ്ങൾ ജീവിതം തുടങ്ങുന്നത് തന്നെ. പക്ഷേ ആനന്ദിനെ സംബന്ധിച്ച് ഒരു പങ്കാളിയോടൊപ്പം ജീവിതം മുഴുവൻ ജീവിക്കുക എന്നുള്ളതായിരുന്നു ആഗ്രഹം എന്നും കനി കുസൃതി പറയുന്നു.
തങ്ങളുടെ പ്രണയകാലത്ത് തന്നെ താൻ ആനന്ദിനോട് പറഞ്ഞിരുന്നു ആനന്ദ് മറ്റൊരാളെ കണ്ടുപിടിക്കാൻ നോക്കുക നീ മറ്റൊരാളെ കണ്ടുപിടിക്കുന്നവരെ ഞാൻ തന്നോടൊപ്പം ഇരിക്കാം അപ്പോൾ നിനക്ക് അതൊരു വലിയ വേദന ആകില്ല എന്ന്. തങ്ങളുടെ റിലേഷൻഷിപ്പിലുടെ നീളം തന്നെ കൂടെ നിർത്താനായി പല പല കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യുകയും പലതും ചെയ്യാൻ ശ്രമിക്കുകയും ഒക്കെ ആനന്ദ് ചെയ്തിരുന്നു എന്ന് കനി കുസൃതി പറയുന്നു. അതെല്ലാം തന്നെ കൂടെ നിർത്താനായിരുന്നു. ആദ്യമൊക്കെ താനും കരുതി ഇത് ഒരു പക്ഷേ ലൈഫ് ലോങ്ങ് വർക്കാകും എന്നൊക്കെ എന്നാൽ ഒരു രണ്ടു വര്ഷം കഴഞ്ഞപ്പോൾ തനിക്ക് മനസിലായി താൻ അങ്ങനെ ഒരാളിലേക്ക് മാത്രമേ ഒതുങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല എന്ന്.