എപ്പോൾ പിരീയഡ്സ് വൈകിയാലും ഗർഭിണിയാണോന്നു ടെൻഷൻ അത് അമ്മയോട് പറഞ്ഞപ്പോൾ പറഞ്ഞത് ഇങ്ങനെ -കനി കുസൃതി പറഞ്ഞത്

3425

ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്കാരം നേടിയ പ്രശസ്ത നടി കനി കുസൃതിയുടെ പുതിയ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്. മൈൽ സ്റ്റോൺ മേക്കേർസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനി തന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തുറന്ന് സംസാരിച്ചത്.

കനി കുസൃതിയുടെ അമ്മ ഡോ. ജയശ്രീയെക്കുറിച്ച് സംസാരിക്കുകയാണ് കനി ഈ അഭിമുഖത്തിൽ. അമ്മ എത്ര അടിപൊളിയായ സ്ത്രീയാണെന്ന് കുറച്ചു വളർന്നു കഴിഞ്ഞപ്പോളാണ് തനിക്ക് മനസിലായതെന്ന് കനി പറയുന്നു. “ഒരു കാര്യമില്ലാത്ത കാര്യങ്ങളിൽ ചെറുപ്പത്തിൽ തനിക്ക് പേടി വരുമായിരുന്നു അതായതു ഒരു 22 വയസ്സ് ഉള്ള സമയത്തു. ആ സമയത്തു സ്ഥിരമായി തോന്നാറുള്ള ഒരു കാര്യമാണ് ചിലപ്പോൾ ഗർഭിണിയാണെന്ന് തോന്നും. അത് അമ്മയോട് പറയും അതിന് നിനക്ക് ആരോടെങ്കിലും എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അമ്മ ചോദിക്കും. ഒരു ബന്ധവുമില്ല.

ADVERTISEMENTS
   

അമ്മ അതൊക്കെ വളരെ സിമ്പിൾ ആയി എടുക്കുന്ന ആളായിരുന്നു. ഒരിക്കൽ ആൾക്ക് തൈറോയ്ഡിന്റെയും യൂട്രസിന്റെയും ഓപ്പറേഷൻ കഴിഞ്ഞു. വീട്ടിൽ ശരിക്കൊന്നു മിണ്ടാൻ പോലും കഴിയാതെ കിടക്കുമ്പോൾ ഗർഭിണിയാണെന്ന് തോന്നുന്നെന്ന് ഞാൻ പോയി പറഞ്ഞു. പിരീയഡ്സ് അര മണിക്കൂർ ലേറ്റ് ആയാൽ എനിക്ക് വെറുതെ ആശങ്ക തോന്നും. നിനക്ക് ഇപ്പോൾ ബോയ്ഫ്രണ്ടോ മറ്റു ബന്ധമോ ഉണ്ടോ എന്ന് അമ്മ ചോദിച്ചു. അപ്പോൾ ഇല്ല, കഴിഞ്ഞ വർഷം ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ പറഞ്ഞെന്നും കനി കുസൃതി വ്യക്തമാക്കി.

വളരെ ഓപ്പൺ ആയ ഒരു ബന്ധം വച്ച് പുലർത്തുന്ന ഒരു കുടുംബമാണ് കണി കുസൃതിയുടേത്. ഒരു പക്ഷേ കേരളത്തിലെ ആദ്യത്തെ ലിവിങ് റിലേഷന്ഷിപ്പിലെ കുടുംബമാണ് കണി കുസൃതിയുടേത്. താരത്തിന്റെ അച്ഛൻ സോഷ്യൽ ആക്ടിവിസ്റ്റായ മൈത്രേയനും ‘അമ്മ ഡോക്ടർ ജയശ്രീയും ആണ്. ഇരുവരും ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു ദീർഘകാലം. ഇവരുടെ മകളാണ് കനി കുസൃതി.

കനി അച്ഛനെ മൈത്രേയനെന്നും ‘അമ്മ ജയശ്രീയെ ജയശ്രീ ചേച്ചി എന്നുമാണ് വിളിക്കാറ്. അങ്ങനെ അവരെ വിളിക്കുമ്പോളാണ് തനിക്ക് കൂടുതൽ അടുപ്പം ഫീൽ ചെയ്യുന്നത് എന്ന് കനി പറയുന്നു. ചെറുപ്പത്തിൽ താൻ അയൽവീട്ടിലെ പയ്യന് ലവ് ലെറ്റർ കൊടുക്കാൻ പോയപ്പോൾ ‘അമ്മ പിടിച്ചെന്നും എന്നിട്ടു അന്ന് ‘അമ്മ പറഞ്ഞ കാര്യങ്ങൾ ഞെട്ടിച്ചു എന്നും കനി മുൻപ് പറഞ്ഞിരുന്നു.

അന്ന് ‘അമ്മ പറഞ്ഞത് പോകുന്ന വഴി വല്ല ഇഴ ജന്തുക്കളും കാണുമെന്നും അതുകൊണ്ടു ഒരു ടോർച്ചു കൊണ്ട് പോകു എന്നാണ് എന്നും കനി മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു വളരെ ഓപ്പൺ ആയി തന്നെ ജീവിക്കാൻ പഠിപ്പിച്ചത് തന്റെ മാതാപിതാക്കളുടെ ഈ രീതികൾ ആണ് എന്നും കനി പറയുന്നു. മൈത്രേയന്റെയും ജായശ്രീയുടെയും അഭിമുഖങ്ങൾ എല്ലാം തന്നെ വൈറലാവാറുണ്ട്. ഇന്നത്തെ സമൂഹത്തിനു അംഗീകരിക്കാനോ ചിന്തിക്കാനോ കഴിയുന്നതിലും മുകളിലുള്ള പുരോഗമന ആശയങ്ങളിലൂടെയാണ് ഇരുവരും ജീവിക്കുന്നത്. അത് അവരുടെ അഭിമുഖങ്ങളിൽ നിന്ന് വ്യക്തമാണ്.

കുടുംബത്തെക്കുറിച്ച് സംസാരിക്കുന്ന കനി, കുടുംബം എന്നത് ഒരു ഫീലിംഗ് ആണെന്ന് പറയുന്നു. ” അത് നമ്മൾ ജനിച്ചത് കൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെന്ന് ഞാൻ കരുതുന്നു. നമ്മൾ വളർന്ന് വലുതാകുമ്പോൾ നമ്മളൊരു ഫാമിലിയെ കണ്ടുപിടിക്കും. എനിക്ക് അമ്മയുണ്ട്, അച്ഛനുണ്ട്, അനുജൻ ഉണ്ട്. പക്ഷേ എന്റെ ഫാമിലിയിലേക്ക് വന്നിട്ടുള്ള ആളുകൾ വളരെ കുറവാണ്. അവരെല്ലാവരും എന്റെ കുടുംബമാണ്. അമ്മയെയും അച്ഛനെയും കൂടാതെ എനിക്ക് കുടുംബമില്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല,” കനി പറയുന്നു.

കനി കുസൃതിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. കനിയുടെ വാക്കുകൾക്ക് പിന്തുണയും എതിർപ്പും ഉയർന്നുവരുന്നുണ്ട്.

ADVERTISEMENTS