ബോളിവുഡിന്റെ റാണി കങ്കണ റണൗട്ടിനെ കുറിച്ച് അധികമാർക്കുമറിയാത്ത 10 വസ്തുതകൾ

2308

ബോളിവുഡിൽ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്തിന് ഒരു ഐഡന്റിറ്റിയും ആവശ്യമില്ല. ഇന്ന് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ൻ നടിമാരിൽ ഒരാൾ. നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ച അവർ തന്റേതായ ഒരു സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. സ്ത്രീപക്ഷ ചിന്താഗതിയുടെ ഒരു വക്താവായി ആണ് കങ്കണ പൊതുവെ അറിയപ്പെടുന്നത്

സിനിമയ്‌ക്ക് പുറമെ, തന്റെ തുറന്ന അഭിപ്രായങ്ങൾ കൊണ്ട് അവർ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. മികവുറ്റ അഭിനയ പാടവവും ആരെയും കൂസാത്ത സ്വൊഭാവവും കങ്കണയുടെ മുഖ മുദ്ദ്രയാണ്. ബോളിവുഡിലെ പല സൂപ്പർ താരങ്ങൾക്കെതിരെയും അതി ശക്തമായ ആരോപണങ്ങൾ കങ്കണ ഉന്നയിച്ചിട്ടുണ്ട്. ലൈംഗിക ചൂഷണ ശ്രമം വരെ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടനുബന്ധിച്ചു ബോളിവുഡ് മാഫിയയെ കുറിച്ചും ബോളിവുഡിലെ സ്വോജന പക്ഷപാതത്തെ കുറിച്ചും, ബോളിവുഡിലെ മയക്കുമരുന്ന് ലോബിയെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞു കങ്കണ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ അമീർഖാന്റെ ഡിവോഴ്സ് സ്പെഷ്യലിസ്റ് എന്നാണ് കങ്കണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ADVERTISEMENTS
   

ഇവിടെ കാങ്ങനെയാ കുറിച്ച് അധികമാർക്കുമറിയാത്ത 15 വസ്തുതകൾ നിങ്ങളുമായി പങ്ക് വെക്കുകയാണ്.

കങ്കണ അമർദീപ് രനൗട്ട് എന്നാണ് കങ്കണയുടെ മുഴുവൻ പേര്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഭംബ്ല എന്ന പട്ടണത്തിൽ 1987 മാർച്ച് 23 നാണ് അവർ ജനിച്ചത്. അമ്മ സംസ്‌കൃത അധ്യാപികയും അച്ഛൻ ബിസിനസുകാരനുമാണ്. കങ്കണയ്ക്ക് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്.

ചണ്ഡീഗഡിലെ ഡിഎവി സ്‌കൂളിലായിരുന്നു കങ്കണയുടെ സ്‌കൂൾ വിദ്യാഭ്യാസം. കങ്കണ ഡോക്ടറാകണമെന്നായിരുന്നു അവളുടെ പിതാവിന്റെ ആഗ്രഹം, പക്ഷേ അവൾ 12-ാം ക്ലാസിൽ കെമിസ്ട്രിയിൽ പരാജിതയായിരുന്നു.

സ്കൂൾ കാലം മുതൽ റാംപ് വാക്കിലും സ്കൂളിലെ എല്ലാ കലാപരുപാടിയിലും പങ്കെടുക്കാൻ ഇഷ്ടമായിരുന്നു. ഒരു ഒരു കലാപരിപാടിയിൽ നിന്ന് പോലും കങ്കണ ഒഴിഞ്ഞു നിന്നിട്ടില്ല . ഇതറിഞ്ഞ പിതാവ് കടുത്ത ദേഷ്യത്തിലാവുകയും കങ്കണയെ മർദിക്കുകയും ചെയ്തു.

ചെറുപ്പ മുതലേ റിബൽ മനോഭാവമുള്ള കങ്കണ പതിനാറാം വയസ്സിൽ വീട് വിട്ട് ഡൽഹിയിലെത്തി. ഇവിടെ വന്ന് നാടകസംഘത്തിൽ ചേർന്നു. വർഷങ്ങളോളം അവൾ തന്റെ സ്വന്തം അച്ഛനോട് മിണ്ടിയില്ല. അവളുടെ ഈ പെരുമാറ്റത്തിൽ അച്ഛൻ കടുത്ത കോപത്തിലായിരുന്നു.

2006-ൽ ഗ്യാങ്സ്റ്റർ എന്ന റൊമാന്റിക് ത്രില്ലർ ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഒരു കോഫി ഷോപ്പിൽ വെച്ചാണ് അനുരാഗ് ബസു എന്ന ഹിറ്റ് മേക്കർ സംവിധായകൻ കങ്കണയെ ആദ്യമായി കണ്ടത് എന്ന് പറയുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്.

തന്റെ ആദ്യ ചിത്രം കണ്ട് മുത്തച്ഛൻ വളരെ ദേഷ്യത്തിലായിരുന്നുവെന്ന് കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ കാണിച്ച ഒരു ചുംബന രംഗമാണ് ദേഷ്യപ്പെടാൻ കാരണം.

2005ൽ കങ്കണയുടെ ചേച്ചി രംഗോലി റണൗട്ടിനെതിരെ ആസിഡ് ആക്രമണം ഉണ്ടായിരുന്ന. ഈ സംഭവം കങ്കണയെ വല്ലാതെ ഉലച്ചിരുന്നു എന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട് . എന്നിരുന്നാലും, ഇപ്പോൾ രംഗോലി ഇതിൽ നിന്ന് കരകയറി കങ്കണയുടെ മാനേജരാണ് അവർ ഇപ്പോൾ . കങ്കണയ്ക്കും തന്റെ സഹോദരിയുടെ ബയോപിക് സിനിമയാക്കാൻ ആഗ്രഹമുണ്ട് എന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഫാഷൻ എന്ന ചിത്രത്തിന് 2008-ൽ കങ്കണ ദേശീയ അവാർഡ് ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയാണ് അവർ. അന്ന് അവൾക്ക് 22 വയസ്സ് മാത്രമായിരുന്നു പ്രായം.

ആകെ 4 ദേശീയ അവാർഡുകൾ കങ്കണയുടെ പേരിലുണ്ട്. ഫാഷൻ മൂവിക്ക് മികച്ച സഹനടിക്കും അതിനു പുറമെ, മൂന്ന് ചിത്രങ്ങളിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു അവ യഥാക്രമം 2014-ൽ ക്വീൻ, 2015-ൽ തനുവേദ്‌സ്മനു, 2021-ൽ മണികർണിക എന്നീ ദേശീയ പുരസ്‌കാരങ്ങളും അവർക്ക് ലഭിച്ചു.

ഫോബ്‌സ് ഇന്ത്യ 5 തവണ അവളെ മികച്ച 100 സെലിബ്രിറ്റികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2013ൽ കങ്കണയ്ക്ക് ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സസ്യഭുക്കെന്ന പദവിയും പെറ്റ നൽകി.

ക്വീൻ എന്ന സിനിമയുടെ സംഭാഷണ രചനയിൽ കങ്കണ സഹ എഴുത്തുകാരിയായിരുന്നുവെന്ന് വളരെക്കുറച്ചുപേർക്ക് മാത്രമേ അറിയൂ. സ്‌ക്രിപ്റ്റ് റൈറ്റിംഗ് കോഴ്‌സിനായി അവൾ ന്യൂയോർക്കിലേക്കും പോയി.

2013ൽ ഒരു അഭിമുഖത്തിനിടെ അവർ സ്വജനപക്ഷപാതത്തിനെതിരെ സംസാരിച്ചു. ഒപ്പം ഫെയർനസ് ക്രീമിന്റെ പരസ്യത്തിനായി ഉള്ള 2 കോടി രൂപയുടെ ഓഫർ അവർ നിരസിച്ചു.

മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രത്തിന്റെ അഭിനേത്രിയും സഹ സംവിധായികയും കൂടിയാണ് കങ്കണ . ഇതേ ചിത്രത്തിന് അവർക്ക് ദേശീയ അവാർഡും ലഭിച്ചു.

പരിശീലനം ലഭിച്ച കഥക് നർത്തകിയാണ് കങ്കണ . കൂടാതെ, പുസ്തകങ്ങൾ വായിക്കാൻ അവൾക്ക് വളരെ ഇഷ്ടമാണ്. തന്റെ ജീവിതത്തിൽ 10 സിനിമകൾ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നാണ് കങ്കണ പറയുന്നത്. കങ്കണ നല്ലൊരു ബാസ്‌ക്കറ്റ് ബോൾ കളിക്കാരി കൂടിയാണ്.

ദേശീയ അവാർഡിന് പുറമേ, കങ്കണ 4 തവണ ഫിലിംഫെയർ അവാർഡുകളും നേടിയിട്ടുണ്ട്, അതിലൊന്ന് അവളുടെ ആദ്യ ചിത്രമായ ഗ്യാങ്‌സ്റ്ററിന് ലഭിച്ചു.

ADVERTISEMENTS