എന്റെ കൂട്ടുകാരി അല്ല പ്രണയിനി തന്നെയായിരുന്നു. ശ്രീവിദ്യയെ കുറിച്ച് ചോദിച്ചപ്പോൾ തുറന്നു പറഞ്ഞ കമലഹാസൻ

548

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതൻ ആയിട്ടുള്ള ഒരു നടനാണ് കമലഹാസൻ. ഒരുകാലത്ത് കമലഹാസനെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നു. അത്തരം ഗോസിപ്പുകൾക്ക് പലപല കാരണങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതലായും കമലഹാസനെ കുറിച്ച് ഉയർന്നുവന്ന ഒരു ഗോസിപ്പാണ് നടി ശ്രീവിദ്യയുമായി കമലഹാസൻ പ്രണയത്തിലായിരുന്നു എന്നത്.

ഈ ഗോസിപ്പ് വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു. ഒരു സ്ഥലത്ത് പോലും കമലഹാസനോ ശ്രീവിദ്യയോ അത് ശരിയല്ല എന്ന് പറയുകയും ചെയ്തിട്ടില്ല. എല്ലാ അഭിമുഖങ്ങളിലും അത് അംഗീകരിക്കുന്നത് പോലെയാണ് അവർ സംസാരിച്ചിട്ടുള്ളത്.

ADVERTISEMENTS
   

അത്തരത്തിൽ ഇപ്പോൾ കമലഹാസന്റെ ഒരു പഴയ അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ അപൂർവ രാഗങ്ങൾ എന്ന സിനിമയിൽ കമലഹാസനും ശ്രീവിദ്യയും അഭിനയിച്ച ചിത്രത്തിലെ ഒരു രംഗം കാണിച്ചതിനു ശേഷം അവതാരിക കമൽഹാസനോട് ശ്രീവിദ്യയെ കുറിച്ച് ചോദിക്കുകയായിരുന്നു ചെയ്തത്. ഈ സാഹചര്യത്തിൽ കമലഹാസൻ പറയുന്നത് ഇങ്ങനെയാണ്. അൻപ്തോഴി എന്ന വിളിക്കാമോ എന്ന് ചോദിക്കുമ്പോൾ തോഴി ഒന്നുമല്ല തന്റെ കാതലിയാണ് അത് 100% ഉറപ്പാണ് എന്നാണ് കമലഹാസൻ പറയുന്നത്.

READ NOW  ധനുഷുമായുള്ള പ്രണയം? വാർത്തകൾക്ക് ഔദ്യോഗിക പ്രതികരണവുമായി നടി മൃണാൾ താക്കൂർ

ചില പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് എത്തണമെന്നില്ല എന്നും കമലഹാസൻ പറയുന്നുണ്ട്. ഇതുപോലെ തന്നെ മറ്റൊരു അഭിമുഖത്തിൽ കമലഹാസനെ കുറിച്ച് ചോദിച്ചപ്പോഴും തന്റെ സുഹൃത്തല്ല കാമുകൻ തന്നെയായിരുന്നു കമലഹാസൻ എന്നാണ് ശ്രീവിദ്യ പറഞ്ഞിട്ടുള്ളത്. തമ്മിൽ ഒരിക്കലും പിണങ്ങി പിരിഞ്ഞവർ ആയിരുന്നില്ല എന്നു കൂടി ശ്രീവിദ്യ പറഞ്ഞിരുന്നു.

എപ്പോഴും നല്ലൊരു സൗഹൃദം സൂക്ഷിച്ചിരുന്നു പരസ്പരം സംസാരിച്ചിരുന്നു എന്നൊക്കെയാണ് ശ്രീവിദ്യ പറയുന്നത്. ശ്രീവിദ്യയുടെ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒരേ കാര്യത്തെക്കുറിച്ച് രണ്ടുപേരും പറഞ്ഞത് ഒരേ പോലെയാണ് അപ്പോൾ അവരുടെ പ്രണയം എത്ര തീവ്രമായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. തിരക്കഥ എന്ന സിനിമ കമലഹാസന്റെയും ശ്രീവിദ്യയുടെയും കഥയാണ് എന്ന് പറയാറുണ്ട്.

ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമായി മാറിയത് എന്ന് പറഞ്ഞിരുന്നു, സുഹൃത്ത് ആണോ എന്ന ചോദ്യത്തിന് രണ്ടുപേരും പറഞ്ഞിരുന്നത് സുഹൃത്തല്ല എന്ന് തന്നെയാണ് സൗഹൃദത്തിനും അപ്പുറമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളത് എന്ന് രണ്ടുപേരും സമ്മതിക്കുകയും ചെയ്യുന്നുണ്ട്. വേർപിരിഞ്ഞുവെങ്കിലും അവർക്കിടയിൽ ആ പ്രണയം തീവ്രമായി ഉണ്ടായിരുന്നു എന്നതിന്റെ ഒരു വലിയ ഉദാഹരണം തന്നെയാണ് ആ തുറന്നുപറച്ചിൽ എന്നാണ് പലരും പറയുന്നത്.

READ NOW  തമിഴ് നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ യുവതിയില്‍ നിന്ന് പണം തട്ടിയെന്ന കേസ് - സത്യാവസ്ഥ എന്ത് ?
ADVERTISEMENTS