ഉലകനായകൻ എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന നടന്‍ കമലഹാസൻ നിരവധി വ്യത്യസ്തമായ റോളുകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ അടക്കം ഇടം നേടിയ വ്യക്തിയാണ്. അതിനു പ്രധാന കാരണം ആദ്യം അദ്ദേഹം മലയാളം നടനായിരുന്നു എന്നതാണ്.
അദ്ദേഹം ചെയ്യാത്ത റോളുകൾ ഇനി ഇല്ല എന്ന് പറയുന്നതാണ് സത്യം. വളരെയധികം വിനയത്തോടെ എപ്പോഴും തന്റെ ആരാധകരെ നോക്കിക്കാണുന്ന ഒരു വ്യക്തി കൂടിയാണ് കമലഹാസൻ. ഏതൊരു വേദിയിൽ വന്നാലും ഒരു വലിയ നടനാണ് താനെന്നുള്ള യാതൊരു വിധത്തിലുള്ള ഭാവങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടാവാറില്ല. മലയാളത്തിനോടോരു പ്രത്യേക ഇഷ്ടം തന്നെയുള്ള വ്യക്തിയാണ് കമലഹാസൻ. പലപ്പോഴും മലയാളികളോട് സംസാരിക്കാൻ അദ്ദേഹം വലിയ താൽപര്യം കാണിക്കാറുണ്ട്. അത്തരത്തിൽ നടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിവസം കമലഹാസൻ പറഞ്ഞ ഒരു വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ നിത്യ യൗവ്വനം മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടാണ് കമലഹാസൻ എത്തിയത്. നമസ്കാരം മമ്മൂട്ടി സാർ, മമ്മൂട്ടി സാറിന് 70 വയസ്സായി എന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ് അല്ലെങ്കിൽ എന്നെക്കാളും പ്രായം കുറവുള്ള ആളായിരിക്കും മമ്മൂട്ടി എന്നാണ് ഞാൻ വിചാരിച്ചത്. അതിന് എന്നോട് ക്ഷമിക്കണം.
പിന്നെ വയസ്സ് കൂടിയാലും ഞാൻ സിനിമയിലേക്ക് വന്നതിനു ശേഷം സിനിമയിലേക്ക് വന്ന ആളാണ് മമ്മൂട്ടി എന്നതുകൊണ്ട് എന്റെ ജൂനിയർ എന്ന് പറയാം. അതുമാത്രമല്ല നേരിട്ട് കണ്ടാലും എന്റെ വയസ്സോ അല്ലെങ്കിൽ അതിലും കുറവായോ തോന്നുകയുള്ളൂ.
ഈ യുവത്വവും ഊർജ്ജവും നിങ്ങൾ സൂക്ഷിച്ചു വയ്ക്കുക. ഒരു സീനിയർ സിറ്റിസണിനു ആശംസകൾ മറ്റൊരു സീനിയർ സിറ്റിസണ് നേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ അവസാനിപ്പിക്കുന്നത്. ഈ വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് കമലഹാസനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നത്.
അഹങ്കാരമില്ലാത്ത നടന്മാരുടെ കൂട്ടത്തിലാണ് കമലഹാസൻ എന്നും ഒരു വേദിയിൽ വന്നാൽ അദ്ദേഹത്തിന്റെ സൗന്ദര്യം ആരും നോക്കി നിന്നു പോകുമെന്നും മമ്മൂട്ടിയോളം തന്നെ സുന്ദരനാണ് സാറും എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. ഇപ്പോഴും മലയാളം മറക്കാതെ വളരെ മനോഹരമായി രീതിയിൽ മലയാളം സംസാരിക്കുന്ന നിങ്ങളോട് ബഹുമാനം തോന്നുന്നു എന്നും പലരും കമന്റുകളിലൂടെ പറയുന്നു. മമ്മൂട്ടിക്ക് ആശംസകൾ നേർന്നിട്ടുള്ള ഈ ഒരു വീഡിയോ വളരെ വേഗമാണ് വൈറലായി മാറിയത്.