
ബോളിവുഡിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് കുമുദ് മിശ്ര (ലസ്റ്റ് സ്റ്റോറീസ് 2). നിരവധി ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം സപ്പോർട്ടിങ്ങ് വേഷങ്ങൾ ചെയ്തിട്ടുണ്ട്.
അടുത്തിടെ, ലസ്റ്റ് സ്റ്റോറീസ് 2 ൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, അതുകൊണ്ട് തന്നെ ഇപ്പോൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .
ലസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിൽ, ബോളിവുഡിലെ പ്രശസ്ത നടി കാജോളുമായുള്ള അടുത്തിടപഴകിയുള്ള രംഗത്തിൽ പ്രത്യക്ഷപ്പെട്ടു.ആ രംഗങ്ങൾ അതിനുശേഷം ആളുകൾക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, ചിത്രത്തിലെ ഈ രംഗത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കുമുദ് മിശ്ര. .
ലസ്റ്റ് സ്റ്റോറീസ് 2 ലെ ചില രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ പരിഭ്രാന്തനായിരുന്നുവെന്ന് കുമുദ് മിശ്ര പറയുന്നു. ‘ലസ്റ്റ് സ്റ്റോറിയുടെ സ്‌ക്രിപ്റ്റ് എനിക്ക് വളരെ രസകരമായി തോന്നി, കാരണം ഇത്തരമൊരു സ്‌ക്രിപ്റ്റിൽ ഞാൻ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. എനിക്ക് സംശയം തോന്നിയ ചില കാര്യങ്ങളുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കഥാപാത്രം ചെയ്യുന്നത് അതിനാൽ സംശയങ്ങൾ ദൂരീകരിക്കാതെ കൂടുതൽ മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിച്ചില്ല.
സംവിധായകനെ കണ്ടു, സിനിമയെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും ഒരുപാട് ചർച്ചകൾ നടന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചല്ല ഞങ്ങൾ സംസാരിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്റിമേറ്റ് സീൻ ഉൾപ്പടെയുള്ള പല രംഗങ്ങളിലും ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു.
കാജോളിന് ഒപ്പം അഭിനയിക്കുമ്പോൾ ഞാൻ ഒരു മികച്ച പെർഫോമർ ആകാൻ ശ്രമിക്കുന്നു.
ഞാനൊരു ഇരുപതു കാരനല്ല എനിക്ക് പ്രായമായി, അത്തരമൊരു സാഹചര്യത്തിൽ, ഇന്റിമേറ്റ് സീനുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ എന്റെ മനസ്സിൽ ഉയരുന്നു. ഏത് പ്രോജക്റ്റിലും എന്റെ സീനുകൾ ചെയ്യുമ്പോൾ അത് ബോൾഡ് വേഷങ്ങൾ മാത്രമല്ല ,ചിലപ്പോൾ ഞാൻ സാധാരണ സീനുകളിൽ പോലും മടിച്ചുനിൽക്കും.
ഓരോ നടനും ഇടയിൽ തകർക്കേണ്ട ഒരു മതിലുണ്ട്. അത് തകർക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല . ഈ സിനിമയിൽ ഞാൻ വളരെ വൃത്തികെട്ട ഒരാളാണ് .കജോൾ ഒക്കെ ഒരു പ്രതിഭാസമാണ് . സഹനടി കാജോൾ ആയതിനാൽ ബോൾഡ് സീനുകളിൽ ഞാൻ വളരെ മടിക്കുകയും പേടിക്കുകയും ചെയ്തു . അവരുടെ പ്രവർത്തനരീതി വളരെ അത്ഭുതാവഹമാണ് .
എത്ര അനായാസമാണ് അവരുടെ ചലനങ്ങൾ പോലും ആ നിലയിലെത്താൻ അഭിനേതാക്കളായ ഞങ്ങൾക്ക് വർഷങ്ങളെടുക്കും. ചിത്രത്തിന്റെ ഷൂട്ടിങ്ങിലെ ഏറ്റവും വലിയ പ്ലസ് പോയിന്റായിരുന്നു കജോൾ.
ഈ സിനിമയിലെ എന്റെ കാരക്ടർ എത്ര വൃത്തികെട്ടവൻ ആണെന്ന് അറിയാവുന്നതിനാൽ ഓൺ സ്‌ക്രീനിൽ എന്നെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല